Breaking News

ആദ്യ കേരളാ സർക്കാർ കാട്ടിയ സമാനമായ യുദ്ധ പ്രഖ്യാപനം ?

ദേവസ്വം ബോർഡിൽ അഹിന്ദുക്കളെ നിയമിക്കാൻ സർക്കാർ നീക്കം ;ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് ഭേദഗതി ചെയ്തു


ഹിന്ദു വിരുദ്ധ നിലപാടുകൾ തുടർന്ന് പിണറായി സർക്കാർ. ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക്‌ ഉദ്യോഗസ്ഥതലത്തിൽ അഹിന്ദുക്കളെ നിയമിക്കാനാണ് പിണറായി സർക്കാരിന്റെ പുതിയ നീക്കം .ദേവസ്വം ബോർഡ് കമ്മീഷണർ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന ആൾ നിർബന്ധമായും ഹിന്ദു ആയിരിക്കണമെന്ന വ്യവസ്ഥ പോലും ഇതിനായി സർക്കാർ തിരുത്താൻ തയ്യാറായിരിക്കുകയാണ്.ദേവസ്വം ബോർഡിൽ നിയമിക്കപ്പെടുന്നവർ ഹിന്ദുക്കളായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ടിലാണ് സർക്കാർ ഇതിനായി ഭേദഗതി വരുത്തിയത്.ഇക്കഴിഞ്ഞ ജൂലൈ ആറാം തീയതിയാണ് ഇത് സംബന്ധിച്ച ഭേദഗതിയും,ഗസറ്റഡ് വിജ്ഞാപനവും സർക്കാർ ഇറക്കിയത്.സെക്ഷൻ -29 ലെ സബ് സെക്ഷൻ- 2 പ്രകാരം ഈ പദവിയിൽ നിയമിക്കുന്ന ആൾ ഹിന്ദു ആയിരിക്കണമെന്ന് വ്യവസ്ഥ എടുത്തുകളയാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്.പല ഉത്തരവുകൾക്കിടയൽ അധികം ശ്രദ്ധിക്കാത്ത രീതിയിലാണ് ഭേദഗതി പുറത്തിറക്കിയിരിക്കുന്നത്
ഇതേ ഉത്തരവ് പ്രകാരം കമ്മീഷണറായി നിയമിക്കപ്പെടേണ്ട ആൾ ഡെപ്യൂട്ടി കമ്മീഷണർ പദവി ഉള്ള ഉദ്യോഗസ്ഥൻ ആയിരിക്കണമെന്നും അല്ലെങ്കിൽ അഡീഷണൽ സെക്രട്ടറി പദവി ഉള്ള ഉദ്യോഗസ്ഥനെ ഡെപ്യുട്ടേഷനിൽ നിയമിക്കണമെന്നുള്ള വ്യവസ്ഥ പുതുതായി ചേർത്തിട്ടുണ്ട് .
സർക്കാരിന്റെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥന്മാരെ ബോർഡിലേക്ക് ഡപ്യൂട്ടേഷനിൽ നിയമിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് ഈ ഉത്തരവിൽ നിന്ന് വ്യക്തമാണ് . ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ചുമതല നിർവഹിക്കുന്ന തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡുകളിലെ ഉദ്യോഗസ്ഥൻ അഹിന്ദുക്കളാകാമെന്ന സർക്കാർ തീരുമാനം സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തെ തന്നെ അപമാനിക്കുന്നതാണ്.
ഹൈന്ദവ വിശ്വാസത്തെയും,വിശ്വാസികളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന തീരുമാനങ്ങളാണ് അടുത്തിടെ പിണറായി സർക്കാർ കൈക്കൊള്ളുന്നത്. ആദ്യ കേരളാ സർക്കാർ സനാതനഃ ഹിന്ദു സമുദായങ്ങളോട് കാട്ടിയതിന് സമാനമായ യുദ്ധ പ്രഖ്യാപനങ്ങളാണ് നിലവിലെ സർക്കാർ ചെയ്തു വരുന്നത് .
.