Categories
പ്രത്യേക വാർത്തകൾ

ഐയ്യർ റെയ്‌കി ട്രെയിനിങ് / ഹീലിംഗ് സെന്റർ , കരമന

Categories
അദ്വൈത യോഗം

ആചാര്യ വരേണ്യൻ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ .

അവതാരം, ഇഷ്ടദേവത, ഗുരു എന്നീ സങ്കല്പങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാധകന് മനോവൃത്തി നിരോധിക്കപ്പെടുകയെന്ന ഫലത്തിലൂടെ ആത്മജ്ഞാനമാണ് സിദ്ധിക്കുന്നത്. അഭ്യാസം, വൈരാഗ്യം എന്നീ രണ്ടു മാര്‍ഗങ്ങളില്‍ക്കൂടി നേടിയെടുക്കേണ്ട ആത്മജ്ഞാനം അധ്യാത്മ മാര്‍ഗങ്ങളില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. മഹാപ്രഭുവായ ശ്രീനീലകണ്ഠഗുരുപാദര്‍ മേല്‍പറഞ്ഞ അഭ്യാസ വൈരാഗ്യങ്ങള്‍ കൊണ്ട് ആത്മവിദ്യയുടെ ഉത്തുംഗശൃംഗത്തിലെത്തിച്ചേര്‍ന്ന ആചാര്യനാണ്. യോഗസിദ്ധാന്ത മാര്‍ഗത്തിലൂടെ ചിന്തിക്കുമ്പോള്‍ സമ്പൂര്‍ണതയാര്‍ജിച്ച യോഗിയായും സ്വാധ്യായ പ്രാണിധാനങ്ങളിലൂടെ വിലയിരുത്തുമ്പോള്‍ ത്രികാലജ്ഞനും നിത്യമുക്തനുമായ ജ്ഞാനിയായും നിഷ്‌കാമകര്‍മ മാര്‍ഗത്തെ അവലംബിച്ച് നോക്കുമ്പോള്‍ കര്‍മയോഗിയായും, രാമായണമഹാഗ്രന്ഥത്തെയുരുവിട്ട് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പദകമലങ്ങളിലര്‍പ്പിക്കപ്പെട്ട ഭക്തിയോഗം കൊണ്ട് ആത്മാരാമനായിത്തീര്‍ന്ന മഹാത്മാവായും  അതിവര്‍ണാശ്രമിയായും വിരാജിച്ചിരുന്ന ആചാര്യ വരേണ്യനായിരുന്നു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍.

നാദാനുസന്ധാനത്തിലെ വിവിധലക്ഷണങ്ങളെ അനുസ്മരിപ്പിക്കുമാറ് സദാപി പ്രണവനാദം മുഴക്കിയിരുന്ന സ്വാമിജിയുടെ പ്രണവനാദാനുസന്ധാന സിദ്ധിയും ഉന്മനീഭാവവും ഉത്കൃഷ്ടപദവിയാര്‍ജ്ജിച്ചിരുന്നു. അതി വര്‍ണാശ്രമിയുടേയും അവധൂതന്റേയും ലക്ഷണങ്ങള്‍ അംഗീകരിക്കുന്ന വിസ്മരിക്കാന്‍ പാടുള്ളതല്ല. ഉപനിഷത്തുക്കള്‍ ഘോഷിക്കുന്ന ജീവന്മുക്തന്റെ ഉല്‍കൃഷ്ടപദവി സര്‍വപ്രകാരേണയും സ്വാമിജിയുടെ സമ്പൂര്‍ണ ജീവിത ചിത്രം വരച്ചു കാട്ടുന്നു.
കുടീചകന്‍, ബഹൂദകന്‍, ഹംസന്‍, പരമഹംസന്‍ തുടങ്ങി സന്യാസി പരമ്പരയെ വേര്‍തിരിച്ചുകാട്ടി. വിശേഷ ലക്ഷണം കുറിക്കുന്ന ശാസ്ത്രത്തിനു കണ്ടെത്താനാകാത്ത വിധം ഗുരുപാദരുടെ ജീവിതം സമ്മിശ്രരൂപേണ പ്രത്യേകതയുള്ളതും സമ്പൂര്‍ണത്വം കൊണ്ട് സംപൂജ്യവുമായിരുന്നു. പ്രത്യേകപദവികളെ വര്‍ണിച്ച് വേര്‍തിരിക്കാനും ഓരോ പദവിയിലുമുള്ള ഔന്നത്യം സ്ഥിരീകരിക്കാനും തക്കവണ്ണം മഹാഗുരുവിന്റെ മഹത്വപൂര്‍ണമായ ജീവിതം ഉത്കൃഷ്ടമായിരുന്നു. ജിജ്ഞാസുക്കള്‍ക്ക് മാര്‍ഗവും ലക്ഷ്യവുമായിരുന്ന സ്വാമിജി ശാസ്ത്രകാരന്മാരുടെ ശാസ്ത്രഗര്‍വമടക്കുന്ന പ്രതിഭാശാലിയായിരുന്നു. ദേവപ്രജ്ഞയുടെ വിവിധമണ്ഡലങ്ങളെ അനായാസേന കീഴ്‌പ്പെടുത്തിയ ആ മഹാപ്രഭുവിന്റെ സാന്നിദ്ധ്യവും സന്നിധിയും അപരിമേയമായ അനുഭൂതിയുടെ ആര്‍ജവശേഷി സൂക്ഷിച്ചിരുന്നു . ഗംഗാ സരിത്തുപോലെ അനുസ്യൂതം ഭക്ത ജനഹൃദയങ്ങളിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്ന ആ പുണ്യസരിത്ത പുളകച്ചാര്‍ത്തണിയിക്കാത്ത മനോമണ്ഡലങ്ങളില്ല. അനുഗ്രഹത്തിനും ആഗ്രഹത്തിനും ആവശ്യമായ ഉറവിടമായിരുന്നു അവിടുന്ന്. എളിമയും മഹിമയും ഒരേപോലെ സമ്മേളിച്ചിരുന്ന ആ വ്യക്തിത്വത്തിന് ഭൂതവും ഭാവിയും വര്‍ത്തമാനമായിത്തീര്‍ന്നിരുന്നു. കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകടന്ന ആ മഹദ്ജീവിതം കാലാതീതമായി അക്ഷയഭാസ്സോടെ ഇന്നും അനുഗ്രഹംചൊരിയുന്നു.

‘ശ്വപചനുമൊരുവനിസുരവരനുമവനൊക്കുമശ്വാക്കളും ഗോക്കളും ഭേദമില്ലേതുമേ’ എന്ന് വ്യംഗ്യാര്‍ത്ഥ സമ്പന്നമായി രാമനെ പ്രകീര്‍ത്തിച്ച രാവണന്റെ ബുദ്ധി, സ്വാമിജിയുടെ ജീവിത സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ബാഹ്യ ദൃഷ്ടികള്‍ക്കു തോന്നിക്കുന്ന വൈവിധ്യങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. രാവണഹൃദയത്തിന്റെ ഉള്ളറയില്‍ അഭംഗുരം വിലസിയിരുന്ന രാമസങ്കല്പം ബാഹ്യ വൃത്തിയില്‍ ശത്രുവിനെ നേരിടുന്ന രാജസഗുണമായി പ്രതിഫലിച്ചിരുന്നു. എന്നാല്‍ താനനുഷ്ഠിച്ച കര്‍മ വൈപരീത്യത്തിന് വിരാമമിടുവാന്‍ രാമനല്ലാതെ അന്യനില്ലെന്ന സങ്കല്പവും ആ രാക്ഷസരാജന് നല്ലവണ്ണമുണ്ടായിരുന്നു. ആത്മാരാമനായ ഗുരുനാഥന്റെ ജീവിതം അനേകം രാവണന്മാരുടെ ഭക്തിയും മുക്തിക്കും വഴിതെളിച്ച അനുഭവങ്ങള്‍ പലതാണ്. സമൂഹത്തിലെ പാഴ്‌ച്ചെടികളുടെ വളക്കൂട്ടുള്ള ഭാരതഭൂമി ഇന്നും ഊഷര ഭൂമിയാകാതെ അവശേഷിക്കുന്നത് സ്വാമിജിയെപ്പോലെ ഉഗ്രതപസ്വികളായ മഹാത്മാക്കളുടെ കരുണാകടാക്ഷം കൊണ്ടു മാത്രമാണ്.

Categories
സംസ്കാരം

നാഗഞ്ചേരി മനയും,ഹജൂര്‍ക്കച്ചേരി എന്ന സെക്രട്ടറിയേറ്റും.

നാഗഞ്ചേരി മനയും,
ഹജൂര്‍ക്കച്ചേരി എന്ന സെക്രട്ടറിയേറ്റും.
* * * * * * * * * * * * * * * * * *
കേവലം അറുപത്തൊന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ കേരളത്തില്‍ 15000 ഹെക്ടര്‍ അഥവാ 37000 ഏക്കര്‍ ഭൂമിയുടെ നേര്‍ഉടമയും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയുമായിരുന്ന ഒരു മനുഷ്യന്‍, ഒരു പ്രഭാതത്തില്‍ അവഗണനയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിലേയ്ക്ക് വലിച്ചെറിയപ്പെട്ടുപോയിട്ടും തന്റെ 106 – )o വയസില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. അതും തിരുവനന്തപുരമെന്ന തലസ്ഥാന നഗരിയുടെ മര്‍മ്മസ്ഥാനത്ത് ആയിരത്തോളം ഏക്കര്‍ ഭൂമിയുടെ ഉടമകളായിരുന്ന ഒരു കുടുംബത്തിലെ അവസാന നാടുവാഴിയായിരുന്ന വ്യക്തി.!

പെരുമ്പാവൂര്‍ നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന , നിബിഡ വനവും കേരളത്തിലെ ഏറ്റവും വലിയ കാവുമായ ‘ഇരിങ്ങോള്‍ കാവ്’ എന്ന ക്ഷേത്രത്തിന്‍റെ ഐതിഹ്യവും ചരിത്രവുമായി ബന്ധപ്പെടുത്തിയാകും പുതിയ തലമുറ ‘നാഗഞ്ചേരി മന’ യെകുറിച്ച് കേട്ടിരിക്കാനുള്ള സാധ്യതകളിലേറെയും എന്നുകരുതുന്നു. എന്നാല്‍ കേരളത്തെ, വിശിഷ്യ തിരുവിതാംകൂറിനെ സംബന്ധിച്ച് അതിലേറെ ചരിത്രപരമായ പ്രാധാന്യം അടയാളപ്പെടുത്തിയിട്ടുള്ള ‘നാഗഞ്ചേരി മന’ യെയും , ഈ മനയുടെ കാരണവരായി ഇന്നും ജീവിച്ചിരിക്കുന്ന ശ്രീ. വാസുദേവന്‍ നമ്പൂതിരിയെയും കുടുംബത്തെയും കുറിച്ച്കൂടി അറിയുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു.

പെരുമ്പാവൂര്‍ കൂടാതെ തൊടുപുഴയില്‍ പന്നിയൂര്‍, കരിമണ്ണൂര്‍, തട്ടക്കുഴ, ചീനിക്കുഴി, ഉടുമ്പന്നൂര്‍, പുറപ്പുഴ എന്നിവിടങ്ങളിലായി അയ്യായിരത്തോളം ഏക്കര്‍ ഭൂമിയും, തിരുവനന്തപുരത്ത് വഴുതക്കാട് ശ്രീ മഹാഗണപതിക്ഷേത്രത്തെ കേന്ദ്രീകരിച്ച് തൈക്കാട്, ഐരാണിമുട്ടം , വട്ടത്തുവിളാകം , വഞ്ചിയൂര്‍ , വിളവന്‍കോട് , നെയ്യാറ്റിന്‍കര , ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി , തോവാള , അഗസ്തീശ്വരം എന്നിവിടങ്ങളിലായി അയ്യായിരത്തോളം ഏക്കര്‍ ഭൂമിയും, അടക്കം, കൊച്ചിയിലും , തിരുവിതാംകൂറിലുമായി 37000 ഏക്കര്‍ ഭൂമിയുടെയും , അനുബന്ധമായി പെരുമ്പാവൂര്‍ ഇരിങ്ങോള്‍ക്കാവ്, കൊമ്പനാട് ശ്രീധര്‍മ്മശാസ്താക്ഷേത്രം , ഐമുറി ശിവക്ഷേത്രം, എന്നീ ക്ഷേത്രങ്ങളും , ആലുവയില്‍ വിടാക്കുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ചന്ദ്രപ്പിള്ളിക്കാവ് , ഇരവിച്ചിറ ശിവക്ഷേത്രം, നീലംകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തൊടുപുഴയില്‍, കരിമണ്ണൂര്‍ നരസിംഹസ്വാമിക്ഷേത്രം, പന്നിയൂര്‍ വരാഹസ്വാമിക്ഷേത്രം, തിരുവനന്തപുരത്ത്, വഴുതക്കാട് മഹാഗണപതിക്ഷേത്രം തുടങ്ങി നിരവധിയായ ക്ഷേത്രങ്ങളുടെയും ഇവ ഉള്‍പ്പെടുന്ന പതിനെട്ടോളം ദേശങ്ങളുടെയും ഉടമസ്ഥരും നാടുവാഴികളും , മഹാദാനശാലികളുമായിരുന്ന നാഗഞ്ചേരി മനയിലെ അവസാന നാടുവാഴി, ശ്രീ. വാസുദേവന്‍ നമ്പൂതിരിയും കുടുംബവും പെരുമ്പാവൂര്‍ അല്ലപ്രയിലെ തന്റെ നാലു സെന്റിലെ ദാരിദ്ര്യക്കൂരയിലേയ്ക്ക് എടുത്തെറിയപ്പെട്ട കഥ, കാലത്തിന്റെ കാവ്യനീതിയോ അതോ അനീതിയോ എന്നത് ചിന്തനീയം.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് വിട്ടുകൊടുത്തതും, തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ഹജൂര്‍ക്കച്ചേരിയായിരുന്ന പഴയ സെക്രട്ടറിയേറ്റ് കെട്ടിടം, കനകക്കുന്ന് കൊട്ടാരം, റിസര്‍വ്വ് ബാങ്ക് തുടങ്ങിയവ സ്ഥിതിചെയ്യുന്നതുമായ ഭൂമി ഉള്‍പ്പെടെ തിരുവനന്തപുരം നഗരഹൃദയത്തില്‍ ഉണ്ടായിരുന്ന ആയിരത്തോളം ഏക്കര്‍ ഭൂമി നാഗഞ്ചേരി മനക്കാര്‍ വിട്ടുനല്‍കിയതിനു റവന്യൂ രേഖകള്‍ തെളിവാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂർ രാജ ഭരണ സംവിധാനത്തിലെ ഏറ്റവും ഉന്നത സഭകളിലൊന്നായ ‘എട്ടരയോഗ’ത്തിലെ വഴുതക്കാട്ട് പോറ്റിയുടെ സ്ഥാനവും നാഗഞ്ചേരി നമ്പൂതിരിക്കുണ്ടായിരുന്നത്രേ. മുറജപത്തിനും മറ്റും പല്ലക്ക് അയച്ചുകൊടുത്ത് ക്ഷണിച്ചു വരുത്തിയിരുന്ന അപൂർവ്വം വിശിഷ്ട വ്യക്തികളിൽപ്പെട്ടയാളായിരുന്നു നാഗഞ്ചേരി നമ്പൂതിരി എന്നും പറയപ്പെടുന്നു.

നാഗഞ്ചേരി മനയിലെ ആശ്രിതനായിരുന്ന തെലുങ്ക്ദേശക്കാരന്‍ ശ്രീ. ടി. മാധവറാവുവിന് നാഗഞ്ചേരിനമ്പൂതിരിയുടെ അഭ്യര്‍ഥനപ്രകാരം തിരുവിതാംകൂര്‍ മഹാരാജാവ് ജോലി നല്‍കുകയും, പിന്നീട് ദിവാന്‍ജിയായി തീര്‍ന്ന ശ്രീ. ടി. മാധവറാവുവും നാഗഞ്ചേരിമന കുഞ്ചുനമ്പൂതിരിയും ചേര്‍ന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ്‌ കോടതിയുടെ ശിലാസ്ഥാപനം നടത്തിയതെന്ന് പറഞ്ഞുകേട്ടിട്ടുള്ളതായും ഇളയമകന്‍ ശ്രീ. ഗണപതിനമ്പൂതിരി സൂചിപ്പിക്കുകയുണ്ടായി.

നാഗഞ്ചേരി കുഞ്ചുനമ്പൂതിരി എന്നറിയപ്പെട്ടിരുന്ന ശ്രീ. നീലകണ്ഠന്‍ നമ്പൂതിരിയുടെ മകനാണ് ശ്രീ. വാസുദേവന്‍ നമ്പൂതിരി. നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ നാല് സഹോദരങ്ങള്‍ക്കും ആണ്‍ മക്കള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന്‍ ‍ ഭൂസ്വത്തുക്കള്‍ നോക്കിനടത്തുന്നതിനും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിനും വേണ്ടി ഈ നാലുപേരും അവരുടെ ഭാര്യമാരും ചേര്‍ന്ന് ഈ കാണായ സ്വത്തുമുഴുവന്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ പേരിലേയ്ക്ക് എഴുതി വയ്ക്കുകയായിരുന്നു. സമ്പത്തിന്‍റെയും അധികാരത്തിന്റെയും നടുവില്‍ ജനിച്ച്, തന്റെ ഉടമസ്ഥതയില്‍ വന്നുചേര്‍ന്ന സര്‍വ്വ സൗഭാഗ്യങ്ങളും ഒന്നൊഴിയാതെ ഇല്ലായ്മപ്പെട്ടു പോകുന്നതും , തന്റെ നാല്‍പ്പത്തഞ്ചാം വയസ്സില്‍ താനും കുടുംബവും ദാരിദ്ര്യപ്പാതാളത്തിലേയ്ക്ക് ആഴ്ന്നിറങ്ങിപ്പോകുന്നതും നിറകണ്ണുകളോടെ നോക്കിനില്‍ക്കേണ്ടിവന്ന ഹതഭാഗ്യനായ ഈ നല്ല മനുഷ്യന്‍ , അവഗണനകള്‍ക്കും നിവൃത്തികേടുകള്‍ക്കും നടുവില്‍ ഇപ്പോഴും‍ തന്റെ ഇളയ മകൻ ശ്രീ. ഗണപതി നമ്പൂതിരിയുടെ പരിലാളനമേറ്റുവാങ്ങി ജീവിതസായാഹ്നം തള്ളിനീക്കുന്നു.

ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ചരിത്രം കേട്ടറിഞ്ഞതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ കാണാന്‍ചെന്ന എനിക്കുവേണ്ടി , തന്റെ പിതാവിനെ ഏതാനും നിമിഷത്തേയ്ക്ക് എഴുന്നേല്‍പ്പിച്ചിരുത്തുകയുണ്ടായി ആ മകന്‍. അവ്യക്തമായിട്ടാണെങ്കിലും വളരെ ബുദ്ധിമുട്ടി എന്നോടായി രണ്ടേരണ്ടു വാക്കുകള്‍ – “നന്നായിവരും“ “ഇവിടെ ആദ്യമായിട്ടാണല്ലേ?”.-
ഏറെ നാളുകള്‍ക്ക് ശേഷമാണ് ആ മുഖത്ത് ഇത്രയേറെ തിളക്കവും ഇത്തരത്തിലൊരു സംഭാഷണവും ഉണ്ടായതെന്നും ആ മകന്‍ പറഞ്ഞുകേട്ടു.

വാസുദേവൻ നമ്പൂതിരിപ്പാടിന് നാലു മക്കൾ. രണ്ട് പെണ്ണും, രണ്ട് ആണും.

ആദ്യ മകൾ പദ്മജയെ വേളി കഴിച്ചിരിക്കുന്നത്, കാസർഗോഡ്, നീലേശ്വരം, നീലമനയിൽ, ശംഭു നമ്പൂതിരി (Late).

രണ്ടാമത്തെ മകൾ വനജയെ വേളി കഴിച്ചിരിക്കുന്നത് കാസർഗോഡ്, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, വാരിക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരി (Late).

മൂന്നാമത്തെ മകൻ സോമനാഥൻ എന്നു വിളിക്കുന്ന നീലകണ്ഠൻ നമ്പൂതിരി. ഇദ്ദേഹം തിരുവനന്തപുരത്ത് കരമനയിൽ താമസിക്കുന്നു.

വാസുദേവൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ സാവിത്രി അന്തർജ്ജനത്തിന്റെ വിയോഗശേഷം, ഇപ്പോൾ ഈ വീട്ടിൽ അദ്ദേഹവും നാലാമത്തെ മകനായ ഗണപതി നമ്പൂതിരിയും മാത്രം.

ഉണ്ടായിരുന്ന അധികാരവും സമ്പത്തും മുഴുവനായും നഷ്ടപ്പെട്ടു പോയിട്ടും, മക്കളുടെ ആത്മാര്‍ത്ഥമായ പരിചരണം ഏറ്റുവാങ്ങി ജീവിതാവസാനകാലഘട്ടം കഴിച്ചുകൂട്ടുവാന്‍ ഇദ്ദേഹത്തിനു ലഭിച്ച ഭാഗ്യം മുജ്ജന്മസുകൃതം തന്നെയാകണം എന്ന് ഇവിടെയെത്തുന്ന ആര്‍ക്കും തോന്നിപ്പോകും. ഒപ്പം മാതാപിതാക്കള്‍ക്ക് മക്കള്‍ എങ്ങിനെയായിരിക്കണമെന്നത് ബോധ്യപ്പെടുകയും ചെയ്യും.

ഇത് വായിക്കുന്ന നല്ലവരായ സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുവാനുള്ളത്, ഈ പോസ്റ്റിനോടനുബന്ധിച്ച് ചേര്‍ത്തിട്ടുള്ള പത്രവാര്‍ത്തകളുടെ ചിത്രങ്ങള്‍ ഓരോന്നും മുഴുവനായും വായിക്കാൻ ശ്രമിക്കണം എന്നതാണ്. എന്നാല്‍ മാത്രമേ ഈ ചരിത്രസൂചന പൂര്‍ണ്ണമാകൂ. ഇദ്ദേഹത്തെയും നാഗഞ്ചേരി മനയെയും കുറിച്ച് വിവിധ കാലഘട്ടങ്ങളിലായി വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന വാര്‍ത്താശകലങ്ങളാണീ ചിത്രങ്ങളെല്ലാം .

Categories
സംസ്കാരം

ചാര്‍വാകം മുതല്‍ അദ്വൈതവേദാന്തം വരേ 1980-കളിലേ വീഡിയോ…

ചാര്‍വാകം മുതല്‍ അദ്വൈതവേദാന്തം വരെയുള്ള ഭാരതീയദര്‍ശനങ്ങളെക്കുറിച്ച് ശ്രി വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ ഇതില്‍ സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ വച്ചു 1980-കളില്‍ നടത്തിയിരുന്ന ക്ലാസ്സിന്‍റെ ഒന്നാം ഭാഗം.

Categories
നാട്ടുവൈദ്യം

വിത്തോന്ന് ..തൈയെത്ര ….വിജയഗാഥ.

തിരു :ഒരു വിത്ത് തേങ്ങയിൽ നിന്നും എത്രാ തെങ്ങിൻ തൈ കിട്ടും ഉത്തരം ഒന്ന് എന്നാവും.കൊഞ്ചിറയിൽ സദാനന്ദൻ നായരോട് ചോദിച്ചാൽ ഉത്തരം വ്യത്യസ്തമായിരിക്കും .അദ്ദേഹം നട്ട വിത്തിൽ നിന്നും ലഭിച്ചത് നാല് തൈകൾ.അദ്ദേഹത്തെ സംബന്ധിച്ചെടത്തോളം ഇതൊരു അത്ഭൂതമല്ല.ഇതുപോലെ പലതും പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്.ഇത് ഒരുപാടുപേർ ആവശ്യപ്പെട്ടു പതിനായിരം രൂപവരേ പറഞ്ഞവരുണ്ട്.എത്ര രൂപകിട്ടിയാലും തൈ മറ്റൊരാൾക്ക് കൊടുക്കില്ലാന്നും സ്വന്തം ഇടത്തിൽ തന്നേ നട്ടുപിടിപ്പിക്കുമെന്നും ആ എൺപതുകഴിഞ്ഞ കർഷക സ്‌നേഹി പറഞ്ഞു.അദ്ദേഹം നട്ടുപിടിപ്പിച്ച പോർച്ചുഗീസ് ഓറഞ്ചു റെഡ് എന്ന തെങ്ങ് പ്രത്യകൾ ഉള്ളതാണ് .അതിന്റെ കരിക്കിൽ മൂന്ന് -നാല് ഗ്ലാസ്സ് വെള്ളമുണ്ടാകുമെന്ന് പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ വെമ്പായത്തിനടുത്ത് കന്യാകുളങ്ങരയിൽനിന്നും അല്പദൂരം വന്നാൽ അദ്ദേഹത്തിന്റെ വീടായി.വീടിനുപുറത്തു ഒരു ചെറിയ വനം തന്നേയുണ്ട് അദ്ദേഹത്തിന്.മുത്തശ്ചൻ വൈദ്യർ ആയിരുന്നു.അദ്ദേഹത്തിന്റെ പാതപിന്തുടർന്ന് ചെറിയ നിലയിൽ ഔഷധതോട്ടം വച്ചുപിടിപ്പിച്ചിട്ടുണ്ട്.അത്തറിന് ഉപയോഗിക്കുന്ന ഉദ് മരതൈയ്കൾ പ്രധാന വിൽപ്പനയാണ്.തൃശൂർ പൂരസമയത്ത് വിൽപ്പനയ്ക്ക് ഇവിടെനിന്നും ആയിരക്കണക്കിന് തൈകൾ കൊണ്ടുപോകുന്നു.നഗര പ്രദേശങ്ങളിൽ നിന്നും പ്രസവരക്ഷയ്ക്കായും മറ്റുമുള്ള ഔഷധമരുന്നുകൾ വീട്ടിൽ വന്നു വാങ്ങിപോകുന്നവരുണ്ട്.അതിനൊന്നും അദ്ദേഹം പ്രതിഫലം വാങ്ങാറില്ല.വൃക്കയിലുണ്ടാകുന്ന കല്ലിനു ഒറ്റമൂലി,സോറിയാസിസിന് മരുന്ന് ഇവയൊക്കെ അദ്ദേഹത്തിന്റെ പ്രധാന ചികിത്സകളാണ്.
സദാനന്ദൻ നായർ —0472-2 582118

Categories
സംസ്കാരം

ജാതി :ഐക്യതയുടെ നാഡിഞരമ്പുകൾ.


മുൻപ് നമ്മുടെ നാട്ടിൽ വ്യാപകമായി കണ്ടിരുന്ന ഒരു തൊഴിൽ രീതി . ഗതാഗത സംവിധാനങ്ങൾ കൂടുതലില്ലായിരുന്നതും പാരമ്പര്യ തൊഴിലുകൾ ചെയ്തുവന്നവരുടെ അവകാശമായി മറ്റുള്ളവർ അംഗീകരിച്ചിരുന്ന സുഖ സമൃദ്ധമായ കാലഘട്ടത്തിന്റെ കാഴ്ചയാണത് . പാരമ്പര്യമായ തൊഴിലുകൾ ചെയ്യുന്നത് അവരുടെ പുതിയ തലമുറകൾക്ക് അവകാശവും ബാധ്യതയും ആയിരുന്നു . അതവർ സ്വ മനസാലേ തന്നേ ചെയ്തിരുന്നു . തൊഴിലിന്റെ അടിസ്ഥാനത്തിലായിരുന്നല്ലോ ജാതി ,ഉപജാതികൾ ഉരുത്തിരിഞ്ഞിരുന്നത് . സകല തൊഴിലുകളും സമുദായങ്ങൾ തമ്മിലുള്ള ഐക്യതയുടെ നാഡി ഞരമ്പുകളായിരുന്നു .

Categories
സംസ്കാരം

പൻമന ആശ്രമം .,തെക്കൻ സബർമതി

പൻമന ആശ്രമം ….തെക്കൻ സബർമതി ( തുടർച്ച …. രണ്ടാം ഭാഗം …) കൊല്ലവർഷം 1099 (1924) മീനമാസം .ചട്ടമ്പിസ്വാമികളുടെ ഒരു എഴുത്ത് കുമ്പളത്തിന് ലഭിച്ചു. ” എന്റെ പൊന്നു തങ്കക്കുടമേ ..പൻമനയിലേക്ക് വരാൻ ആഗ്രഹിക്കുന്നു. ഉടൻ തന്നെ പുറപ്പെടണമെന്നാണ് ആഗ്രഹം… ” സ്വാമികളെ തിരുവനന്തപുരത്ത് നിന്ന് കൂട്ടി കൊണ്ടുവരുവാൻ പൻമന നിന്ന് കടച്ചിക്കാട്ട് നാണു പിള്ളയും കുമ്പളവും യാത്ര തിരിച്ചു. വെമ്പായം വേലുപ്പിള്ള റെയ്ഞ്ചരുടെ വീടായ ചാഞ്ഞാം വീട്ടിലായിരുന്നു സ്വാമികളുടെ വിശ്രമം. ചാഞ്ഞാം വീട്ടിലെത്തി സ്വാമി കളേയും ശിഷ്യരേയും കടച്ചിക്കാടനേയും വള്ളത്തിൽ കയറ്റി വിട്ട് കുമ്പളം ട്രെയിനിൽ കൊല്ലത്തെ പ്രാക്കുളം തോട്ടുവയൽ കുടുംബ ഭവനത്തിലെത്തി. ജ്യേഷ്ഠനായ പ്രാക്കുളം പരമേശ്വരൻ പിള്ളയോട് സ്വാമികളെ തോട്ടുവയൽ വീട്ടിൽ വിശ്രമിപ്പിക്കുന്നതിനായി അനുവാദം വാങ്ങി. പ്രാക്കുളത്തെത്തിയ സ്വാമികൾ തോട്ടുവയൽ വീട്ടിൽ കുറച്ച് ദിവസങ്ങൾ വിശ്രമിച്ചു. പ്രാക്കുളത്ത് വേളിക്കാട്ട് ക്ഷേത്രത്തിൽ വിശ്രമിച്ച് കൊണ്ടിരുന്ന ശ്രീ നാരായണ ഗുരു സ്വാമികൾ ചട്ടമ്പിസ്വാമിയെ തോട്ടുവയലിലെത്തി സന്ദർശിച്ചു. ചട്ടമ്പിസ്വാമിയും ഗുരുദേവനും ദീർഘനേരം ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്തു. തീർഥപാദ പരമഹംസർ, പന്നിശ്ശേരി നാണു പിള്ള, കട്ടിയാട്ടു ശിവരാമ പണിക്കർ , ചാഞ്ഞാം വീട്ടിൽ മാധവൻ പിള്ള തുടങ്ങിയവർ ഈ സമാഗമത്തിന് സാക്ഷികളായി. രത്നപ്പിള്ള എന്ന ഫോട്ടോഗ്രാഫറെ വരുത്തി ചട്ടമ്പി സ്വാമികൾ നടുവിലായും തീർഥപാദർ , ശ്രീ നാരായണ ഗുരു ഇരുവശങ്ങളിലായി ഇരുന്നും ശിഷ്യർ പിറകിലായി നിൽക്കുന്ന ഫോട്ടോയും എടുത്തു .. യാത്ര പറഞ്ഞ് ഇറങ്ങിയ ശ്രീ നാരായണ ഗുരു പ്രാക്കുളം പരമേശ്വരൻ പിള്ളയെ വിളിച്ച് ” ചട്ടമ്പിസ്വാമികളുടെ സമാധി അടുത്തിരിക്കുകയാണെന്നും പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥതയിലൂള്ള പ്രാക്കുളം സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെ സ്വാമികളെ സമാധിയിരുത്തിയാൽ അത് ഈ നാടിന് പുണ്യമായിരിക്കും ” എന്ന് അരുൾ ചെയ്തു. നാരായണ ഗുരു കൊല്ലത്ത് നിന്ന് മകര ധ്വജം എന്ന അരിഷ്ടം വാങ്ങി ശിഷ്യൻ വശം തോട്ടുവയലിൽ സ്വാമികൾക്ക് എത്തിച്ച് നൽകി. സാമ്പത്തിക ബുദ്ധിമുട്ടും, സ്വാമികൾ ആശ്രമം പണിയണം എന്നാഗ്രഹിച്ച സപ്പക്കാവിന് എതിരെ പാണയത്ത് കുടുംബ കാരണവർ നൽകിയ പരാതിയും കാരണം ചട്ടമ്പിസ്വാമികളുടെ സമാധി പ്രാക്കുളത്ത് തന്നെയാകട്ടെ എന്ന് കരുതി കുമ്പളം പൻമനയക്ക് തിരിച്ച് പോയി. താൻ ആഗ്രഹിച്ച ആ കാവിൽ ഒരു ഷെഡ്ഡ് കെട്ടിയിട്ട് വരാൻ നിർദ്ദേശിച്ച് തീർഥപാദരെ ചട്ടമ്പിസ്വാമികൾ പൻമനയക്ക് അയച്ചു. കുമ്പളത്തെത്തിയ തീർഥപാദരോട് ശങ്കുപ്പിള്ള ഇവിടെയെല്ലാം ശരിയായി വരുന്നു എന്ന് പറഞ്ഞ് മടക്കി അയച്ചു. ” ഇനി പൻമയിലെത്തിയിട്ടേ എന്തെങ്കിലും കഴിക്കുകയോ, മൂത്രം ഒഴിക്കുക പോലും ചെയ്യൂ ” എന്ന് ചട്ടമ്പിസ്വാമികൾ ദൃഡനിശ്ചയം എടുത്തു. വിവരമറിഞ്ഞ് പ്രാക്കുളത്തെത്തിയ കുമ്പളം സ്വാമികളെയും ശിഷ്യരേയും വള്ളത്തിൽ കയറ്റി പൻമനയക്ക് വിട്ടു. കുമ്പളം വാഹന മാർഗം പൻമനയെത്തി. രാത്രി ഒൻപത് മണി മുതൽ വെളുപ്പിന് നാല് മണി വരെ സ്വാമികൾ വരുന്ന വള്ളവും കാത്ത് ഉപ്പൂ ന്ന കടവിൽ ഇരുന്നു. നാല് മണിയായിട്ടും സ്വാമികളെ കാണാഞ്ഞ് കുമ്പളം നേരെ വീട്ടിലെത്തി ചാരുകസേരയിൽ കിടന്നുറങ്ങി. അഞ്ച് മണിയോടടുത്ത് ഉപ്പൂ ന്ന കടവിൽ സ്വാമി കളേയും കൊണ്ടുള്ള വള്ളം അടുത്തു . വള്ളക്കടവിൽ കുമ്പളത്തിനെ കാണാഞ്ഞ് കടച്ചിക്കാടൻ ഓടി കുമ്പളത്തെത്തി. ഉടൻ തന്നെ ആളെ വിട്ട് ശങ്കരമംഗലത്ത് നിന്ന് മഞ്ചലും എടുപ്പിച്ച് കുമ്പളം കടവിലെത്തി . അപ്പോഴേക്കും നേരം പുലർന്ന് കഴിഞ്ഞിരുന്നു. ” സൂര്യൻ ഉദിച്ച് പോയി. ഞാനീ വ ള്ളത്തിൽ തന്നെ കഴിഞ്ഞോളാം” സ്വാമികൾ ശാഠ്യം പിടിച്ചു. ” എന്നാൽ വള്ളം തണലത്തേക്ക് മാറ്റി കെട്ടിയിടാം ആഹാരമെല്ലാം വള്ളത്തിൽ തന്നെ നൽകാം .. രാത്രിയായിട്ട് വീട്ടിലേക്ക് പോകാം..” കുമ്പളത്തിന്റെ ഈ വാക്കുകൾ കേട്ട് സ്വാമികൾ വള്ളത്തിൽ നിന്നിറങ്ങി മഞ്ചലിൽ കയറി. സ്വാമികൾക്ക് വെയിൽ ഏൽക്കാതിരിക്കാൻ കുമ്പളം കുട ഉയർത്തി പിടിച്ച് മഞ്ചലിനോടൊത്ത് നടന്നു.. “എന്നെ നിങ്ങൾ മേട സൂര്യന് കൊടുത്തേര് ” എന്ന് പ്രധിഷേധിച്ച് തല വെട്ടിച്ച് ഇരുന്നു. താൻ നിർദ്ദേശിച്ച കാവിലേക്കായിരിക്കും തന്നെ കൊണ്ട് പോകുന്നതെന്ന് കരുതിയ സ്വാമികളെ വിസ്മയിപ്പിച്ച് മനയിൽ പ്രാക്കുളം പത്മനാഭപിള്ള മെമ്മോറിയൽ വായനശാലയിൽ ചട്ടമ്പിസ്വാമികളെ കുമ്പളം ഇറക്കി. സ്വാമികൾ ആഗ്രഹിച്ച കാവ് താൻ ലേലത്തിൽ നേടിയിട്ടും കൈവശാവകാശം ലഭിക്കാത്തതിനാൽ സ്വാമികളുടെ വിശ്രമം വായനശാലയ്ക്ക് അകത്ത് തന്നെയാകട്ടെ എന്നാണ് കുമ്പളം കരുതിയത്. ” എന്നെ വല്ല പള്ളിക്കൂടത്തിന്റെ തിണ്ണയിലും കൊണ്ടിട്ടേരേ.. ” എന്ന് ചട്ടമ്പി സ്വാമികൾ കുപിതനായി പറഞ്ഞു. ശ്രീ നാരായണ ഗുരു പ്രാക്കുളത്ത് സകൂൾ കോമ്പൗണ്ടിൽ സ്വാമികളുടെ സമാധി നടക്കട്ടെ എന്ന് പറഞ്ഞത് സ്വാമികൾ അറിഞ്ഞതിൻ പ്രകാരമാണ് ചട്ടമ്പി സ്വാമികൾ ഇത്തരുണത്തിൽ ഇത് പറഞ്ഞത് എന്നാണ് ഈ ലേഖകൻ സംശയിക്കുന്നത്. മുളയും അടയ്ക്കാമരവും കൊണ്ട് വായനശാല മുറ്റം പന്തൽ കൊണ്ട് അലങ്കരിച്ചും ജനൽ വിരികളിൽ നനച്ച തുണി കെട്ടിയും, തറയിൽ വെള്ളം കെട്ടി നിർത്തിയും കുളിർമയുള്ള അന്തരീക്ഷവും ഒരുക്കിയെടുത്തു .. വായനശാലയക്കകത്തിരുന്ന സ്വാമികൾ കുമ്പളത്തിനെ അകത്തേക്ക് വിളിപ്പിച്ചു. ” കാരണവരേ, മുമ്പിരുന്നത് പോലെ ” സ്വാമികൾ സന്തോഷവാനായി. സ്വാമികളുടെ ശുശ്രൂഷയ്ക്കായി പത്മനാഭ പണിക്കർ അരികിൽ തന്നെ നിന്നു. തിരുവിതാം കൂറിന്റെ പല ഭാഗത്ത് നിന്നും സ്വാമികളുടെ സുഖവിവരം അന്വേഷിച്ച് ആളുകൾ എത്തിക്കൊണ്ടിരുന്നു. മൂന്നാഴ്ച്ച സ്വാമികൾ ആ വായനശാലയിൽ തന്നെ വിശ്രമിച്ചു. കുമ്പളം സ്ഥലത്തില്ലാത്ത അവസരങ്ങളിൽ വായനശാല സെക്ര. തയ്യിൽ കൃഷ്ണപിള്ളയായിരുന്നു സ്വാമികളുടെ മേൽനോട്ടം വഹിച്ചിരുന്നത്. വായനശാലയുടെ കടം തീർക്കുവാനായി മുളങ്കാടകത്ത് ഉത്സവത്തിന് കുതിരയെ എടുക്കാൻ പോയിട്ട് വന്ന കുമ്പളത്തിനോട് ” ഇനി മുതൽ കാരണവർ കായക്ലേശമുള്ള പണികൾക്ക് പോകരുത്. വായനശാലയക്ക് കടമുണ്ടെങ്കിൽ മലയാറ്റൂരിൽ എന്റെ വക വസ്തുവിൽ കൃഷി ചെയ്ത് കടം വീട്ടുക .. ” സ്വാമികൾ പറഞ്ഞു. മറ്റൊരു ദിവസം എനിക്ക് ഇടവ സൂര്യനെ കാണാൻ ഒക്കുകയില്ല എന്നും പറഞ്ഞു. കൊല്ലം, തിരുവനന്തപുരം, വടക്കൻ പറവൂർ എന്നിവിടങ്ങളിൽ നിന്നും ആളുകളെത്തി സ്വാമികളെ തങ്ങളുടെ സ്ഥലത്തേക്ക് ക്ഷണിച്ചു.. “കാരണവരുടെ സമ്മതം വാങ്ങി വാ …” എന്ന് എല്ലാവരോടും സ്വാമികൾ . ഒ.എൻ. കൃഷ്ണക്കുറുപ്പ് , കാടിച്ചേഴത്ത് സി.എ. പരമേശ്വരൻ പിള്ള, പി.കെ.നാരായണനുണ്ണിത്താൻ, തീർഥപാദർ തുടങ്ങിയവർ സ്വാമികളെ കൊല്ലത്തേക്ക് കൊണ്ട് പോകാൻ അഭിപ്രായം തേടി . “മേടം ഇരുപത്തിമൂന്ന് കഴിയട്ടെ തെക്കോട്ടേക്ക് വരാം..” സ്വാമികൾ അവരോടായി പറഞ്ഞു. ഉടൻ തന്നെ അവർ കൊല്ലത്തെത്തി സ്വാമികളെ സ്വീകരിക്കാൻ തയ്യാറെടുപ്പ് തുടങ്ങി. … മേടം ഇരുപത്തിമൂന്ന് …. അന്ന് സ്വാമികൾ വളരെ ഉല്ലാസവാനായിരുന്നു. പരിമണത്ത് ഉൽസവത്തിന് പോകാൻ തയ്യാറായ കുമ്പളത്തിനോട് ” കാരണവർ ഇന്നെങ്ങും പോകരുത്..” എന്ന് ആവശ്യപ്പെട്ടു. ക്യത്യം മൂന്നര മണിയായപ്പോൾ അകത്ത് നിന്ന് സ്വാമികൾ ആരേയോ വിളിച്ചു. തയ്യിൽ കൃഷ്ണപിള്ള അകത്ത് ചെന്നപ്പോൾ “പണിക്കരെ വിളിക്കൂ” എന്ന് കേട്ട് പണിക്കരും കൃഷ്ണപിള്ളയും അകത്തേക്ക് ചെന്നു. രണ്ട് പേരും കൂടി സ്വാമികളെ എഴുന്നേൽപ്പിച്ച് ഇരുത്തി. കാലുകൾ പത്മാസനത്തിൽ പിണച്ചിരുന്നു. ദൃഷ്ടികൾ മുകളിലേക്ക് ഏകാഗ്രമാക്കി നിർത്തി. സാവധാനം കണ്ണുകൾ അടഞ്ഞു. പുറത്ത് നിന്നിരുന്ന കുമ്പളം എങ്ങനെയുണ്ട് എന്ന് ചോദിക്കുകയും അകത്തുള്ളവർ” സമാധി ആയി ” എന്ന് മറുപടിയും നൽകി. മൂന്ന് മുപ്പതിനും നാല് മണിക്കും ഇടയിലായി പരമഭട്ടാരക ചട്ടമ്പി സ്വാമികൾ ഇഹലോകവാസം വെടിഞ്ഞു. സ്വാമികളുടെ സമാധി വിവരം അറിഞ്ഞ് ഗ്രാമവാസികളും, പ്രമുഖ ശിഷ്യഗണങ്ങളും, പ്രഗൽഭ പണ്ഡിതരും വായനശാലയിലേക്ക് എത്തിക്കൊണ്ടിരുന്നു. സ്വാമികൾ ആഗ്രഹിച്ച കാവിൽ തന്നെ സമാധിയിരുത്താൻ നിശ്ചയിച്ച് കുമ്പളം പാണയത്ത് കാരണവരുമായി നേരിട്ട് സംസാരിച്ച് കാവിൽ തന്നെ സമാധി നടത്തുവാൻ അനുവാദം വാങ്ങി.. സമാധിയിരുത്താവാൻ വേണ്ട കല്ലുകൾ ആ രാത്രിയിൽ തന്നെ അയലത്തുള്ള കിണറുകളുടെവായ്ക്കല്ലുകളും, ഒറ്റക്കല്ലുകളും ഇളക്കിച്ച് കാവിൽ വെച്ചു .അടുത്ത പ്രഭാതത്തിൽ സ്ഥല നിർണയം നടത്താൻ തച്ചുശാസ്ത്രജ്ഞരായ മoത്തിൽ ശ്രീ.എൻ. ശങ്കുപ്പിള്ളയേയും, വയലേ വീട്ടിൽ പപ്പു ആചാരിയേയും വിളിപ്പിച്ചു. സർപ്പക്കാവിനുള്ളിലെ ചിത്രകൂടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സമാധി സ്ഥാനം നിർണയിച്ചത് .. ചിത്രകൂടം പൊളിക്കാൻ ഭയന്ന നാട്ടുകാരുടെ ഇടയിൽ നിന്ന് വിളവങ്കോട്ട് നിന്ന് വന്ന ഒരു സ്വാമി ഭക്തൻ മുന്നോട്ട് വന്ന് ചിത്രകൂടം പൊളിച്ച് മാറ്റി. പത്ത് മണിക്കകം തന്നെ കല്ലറ കെട്ടി ശരിയാക്കി. അന്ന് ഈ പ്രദേശത്ത് ക്യാമറ സ്വന്തമായുള്ള കുറിശ്ശേരി നാരായണപിള്ളയെ വിളിച്ച് സ്വാമികളുടെ സമാധി ചിത്രം എടുപ്പിച്ചു. ഭൗതിക ശരീരം കാവിലേക്ക് എടുക്കുന്നതിന് മുന്നിലായി അകമ്പടി സേവിക്കാൻ നാദസ്വരക്കാരനായ കണ്ണൻ കുളങ്ങര ക്ഷേത്ര കാരായ്മക്കാരനായ ചന്ദ്രത്തിൽ ഗോവിന്ദ പണിക്കരെ വിളിക്കാൻ കുമ്പളം ആളയച്ചു. ” ശവത്തിന് ഊതുന്ന പണി അയാൾക്കില്ലെന്ന് ” മറുപടി പറഞ്ഞ് വിട്ടു.. ” എങ്കിൽ ആ കൊഴല് കൊണ്ട് ഇനി എങ്ങും ഊതില്ല.” എന്ന് കുമ്പളം ആഞ്ജാപിച്ചു. കുമ്പളത്തിന്റെ കോപം അറിഞ്ഞ ഗോവിന്ദപ്പണിക്കർ നാദസ്വരവുമായി വായനശാലയിൽ എത്തി..നാദസ്വരത്തിന്റെ , വൻ ജനാവലിയുടെ അകമ്പടിയോടെ ജഡമഞ്ചം കാവിലേക്ക് ആനയിച്ചു. ചട്ടമ്പിസ്വാമികളുടെ പാവനമായ ഭൗതിക ശരീരം കല്ലറയിലേക്ക് ഇരുത്തി. ഉപ്പ്, കർപ്പൂരം, ഭസ്മം , തുളസിയില എന്നിവ കൊണ്ട് കല്ലറ നിറച്ചു. ശക്തികുളങ്ങര സ്വരൂപാനന്ദ സ്വാമികളുടെ ശിഷ്യൻ ശങ്കരദാസ് സ്വാമികളായിരുന്നു സമാധി കർമ്മങ്ങൾ നടത്തിയത്. സമാധി ദിനം മുതൽ നാൽപ്പത്തിയൊന്ന് ദിനം വരെ മൂക്കനാട്ട് രാമകൃഷ്ണപിള്ള എന്ന ബാലൻ ദിവസവും വിളക്ക് കൊളുത്തി. നാൽപ്പത്തിയൊന്നാം മണ്ഡല പൂജാ ദിനം സ്വാമികളെ സംബന്ധിച്ചുള്ള പഠനങ്ങൾ, സമാധി കഴിഞ്ഞ് പ്രഗൽഭർ എഴുതിയ അനുസ്മരണ കുറിപ്പുകൾ ഉൾപ്പെടുത്തി പുസ്തക രൂപത്തിൽ പന്നിശ്ശേരിയും, ഏറത്ത് കൃഷ്ണനാശാനും, കടച്ചിക്കാടനും ചേർന്ന് പുറത്തിറക്കി. ഉള്ളൂർ, വള്ളത്തോൾ, മൂലൂർ, ശ്രീ നാരായണഗുരു, അഴകത്ത് പത്മനാഭക്കുറുപ്പ് , പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ ,വി.എസ്‌. സുബ്രഹ്മണ്യൻ പോറ്റി തുടങ്ങിയ പ്രമുഖരുടെ രചനകളായിരുന്നു പ്രസിദ്ധീകരിച്ചത്. മണ്ഡലപൂജ വളരെ ആർഭാടത്തിൽ തന്നെ നടത്തി. നന്ത്യാരു വീടൻ, ബ്രഹ്മശ്രീ തച്ചുടയകൈമൾ, തത്തമ്പള്ളി കുഞ്ഞുണ്ണി മേനവൻ തുടങ്ങി അനേകം പ്രമുഖർ മണ്ഡലപൂജയ്ക്ക് സംഭാവനകൾ നൽകി .. സമാധി സ്ഥലത്ത് ശിവക്ഷേത്രം പണിയുന്നതിനെ കുറിച്ച് എല്ലാവരും കൂടി ആലോചിച്ചു. ശങ്കരമംഗലത്ത് പത്മനാഭപിള്ള തഹസീൽദാർ ശ്രീകോവിലിലേക്കുള്ള തേക്ക് തടികളും, താഴത്തോടത്ത് വേലുപ്പിള്ള നൂറ്റി ഒന്ന് രൂപയും, ശിവ വിഗ്രഹവും, ബാക്കി തുക പൻമനയിൽ നിന്നുള്ളവരുടെ സംഭാവനകളും ആയി ക്ഷേത്രം പണി തുടങ്ങി .. കൊല്ലവർഷം 1 107 (1932) തുലാമാസം പൻമന ആശ്രമ ക്ഷേത്രം പണി പൂർത്തിയായെങ്കിലും കോവിലിൽ പൂജ നടത്തുന്നവർക്കും സന്ദർശകർക്കും താമസിക്കാൻ കെട്ടിടങ്ങളില്ല. നാട്ടിൽ നിന്ന് പിരിക്കാൻ ശ്രമിച്ചെങ്കിലും ക്ഷാമകാലമായതിനാൽ സാമ്പത്തിക സമാഹരണം ഉപേക്ഷിച്ചു. ചവറ, പൻമന, തേവലക്കര പകുതികളിലെ കരകളിൽ നിന്നും മകരപ്പൂവിൽ നെല്ല് പിരിവ് നടത്താൻ തയ്യിൽ കൃഷ്ണപിള്ളയും , കടച്ചിക്കാട്ട് നാണു പിള്ളയും ചെറുപ്പക്കാരായ നാട്ടുകാരും ഇറങ്ങി സ്വരൂപിച്ച് കിട്ടിയ തുകയിൽ കെട്ടിടങ്ങളുടെ പണി തുടങ്ങി. ഈ തുകയിൽ പണിതീരാതെ വരികയും, ബാക്കിയുള്ള തുക കുമ്പളം സ്വന്തം കയ്യിൽ നിന്നെടുത്താണ് ആശ്രമവശങ്ങളിലെ കെട്ടിടങ്ങൾ പൂർത്തിയാക്കിയത്.. 1931 മേടം ഇരുപത്തിനാലു മുതൽ ഇരുപത്തി ആറ് വരെ കുമ്പളത്തിന്റെ നേതൃത്വത്തിൽ നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് സംസ്ഥാന സമ്മേളനം ചവറ ശങ്കരമംഗലത്ത് വച്ച് നടത്തപ്പെട്ടു. ഈ മഹാ സമ്മേളനത്തിന്റെ രണ്ടാം ദിവസം മഹാത്മാ വായ ചട്ടമ്പി സ്വാമികളുടെ കളുടെ സമാധി സ്ഥാനത്ത് നിർമ്മിച്ച ശ്രീ കോവിൽ, മണ്ഡപം, വലിയമ്പലം, മതിൽ എന്നിവ പൂർത്തിയായതിനാൽ രാത്രി പത്ത് മണിയോടടുത്ത് പ്രതിഷ്ഠാകർമ്മം നടത്തി. പുത്തൻകുരിശ് മഠാധിപതി ശ്രീ. ഭക്താനന്ദ സ്വാമികൾ സമാധി ക്കു മുകളിൽ ശിവലിംഗ പ്രതിഷ്ഠ നടത്തി. ചവറ ശങ്കരമംഗലത്ത് നായർ മഹാ സമ്മേള ന ത്തിന് എത്തിയ മുഴുവൻ ആളുകളേയും, പന്മന മനയിൽ ജനതയെയും സാക്ഷിയാക്കി പ്രതിഷ്ഠാകർമ്മം നടന്നു. സമാധി സ്ഥലത്ത് പണി തക്ഷേത്രം -ബാല ഭട്ടാരകേശ്വര ക്ഷേത്രം എന്ന പേരിൽ അറിയപ്പെട്ടു. ക്ഷേത്ര പൂജാരിയായി കുളത്തൂർ സ്വയം പ്രകാശിനിയമ്മ കുമ്പളത്തിന് നിശ്ചയിച്ച്നൽകിയത് ചങ്ങനാശ്ശേരി വാഴപ്പള്ളി തേവലശ്ശേരിൽ ഇല്ലത്ത് കേശവൻ ഇളയതിനെ ആയിരുന്നു. കേശവൻ ഇളയതും കുടുംബവും ക്ഷേത്രത്തിന് വടക്ക് വശത്തുള്ള കെട്ടിടത്തിൽ താമസിച്ച് പൂജകളും ചെയ്തു വന്നു. 1934 ജനുവരി 19, 20 തീയതികളിലായി രാഷ്ട്രപിതാവ് ഗാന്ധിജി ആശ്രമത്തിൽ തങ്ങി പ്രാർഥനയിൽ പങ്ക് കൊണ്ടിട്ടുണ്ട് .. ആചാര്യ വിനോബാ ഭാവെ , മഹാത്മാ അയ്യങ്കാളി, ശ്രീ ചിത്തിര തിരുനാളും കുടുബവും തുടങ്ങി ഇൻഡ്യയിലെ അതിപ്രശസ്തർ പൻമന ആശ്രമത്തിൽ എത്തിചേർന്നിട്ടുണ്ട് .. ഈ പ്രദേശത്തെ സുഗന്ധപൂരിതമായ വായു ശ്വസിക്കാൻ ഇടവരുത്തിയ സർവ്വേശ്വരന് നന്ദി അർപ്പിച്ച് നിർത്തുന്നു. സസ്നേഹം: നിള അനിൽകുമാർ, പുളി വിളയിൽ (കൊച്ചു കളീലിൽ ) പൻമന പി.ഒ. ചിത്രങ്ങൾ 1. ചട്ടമ്പിസ്വാമികളോടൊത്ത് തീർഥപാദരും ശ്രീനാരായണ ഗുരു സ്വാമികളും. 2. മനയിൽ കാവ് (സ്വാമികളുടെ വിശ്രമകേന്ദ്രം) 3. പൻമന ആശ്രമം 4 .കുമ്പളം സ്വാമികളുടെ ഛായാചിത്രത്തിൽ മാല സമർപ്പിക്കുന്നു. 5. ജൂബിലി ആഘോഷ വേളയിൽ ആശ്രമ ത്തിന് മുൻവശം അലങ്കരിച്ച വേളയിൽ .

Categories
സംസ്കാരം

ഗുരുവായൂർ:കിഴക്കേ നട സത്രം ഓർമ്മയാവുന്നു.

ഗുരുവായൂരിന്റെ അടയാളമായി നിലനിന്നിരുന്ന കെട്ടിടങ്ങളായിരുന്നു കിഴക്കേ നടയിലെ സത്രം കോംപ്ലക്സ് ..ഈസ്റ്റ് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് ,കാന്റീൻ ബ്ലോക്ക് … എന്നിങ്ങനെയെല്ലാം അറിയുന്ന വ്യത്യസ്ത കെട്ടിടങ്ങൾ ..1960 കളുടെ ആദ്യകാലത്ത് പണിതതാണ് ഈ കെട്ടിട സമുച്ചയം. കേരളീയ വാസ്തുശില്പ ശൈലിയും അക്കാലത്ത് പ്രചാരം നേടിയ പാശ്ചാത്യ വാസ്തുശില്പ ശൈലിയും കൂടിച്ചേർന്ന കെട്ടിടങ്ങൾ .. പ്രവേശന കവാടങ്ങളിലെ വലിയ തൂണുകളും ആർച്ചുകളും, നിരനിരയായി കെട്ടിടത്തിൽ നിറഞ്ഞു നിൽക്കുന്ന തൂണുകളും പാശ്ചാത്യ സ്വാധീനം വ്യക്തമാക്കുന്നു. ഈ പ്രദേശത്തെ ആദ്യ കോൺക്രീറ്റ് കെട്ടിടങ്ങളിൽ ഒന്നാണിത്.കനം കൂടിയ ചുമരുകൾ, തിളക്കമാർന്ന നിലം, തറയോടുകൾ, അഴകാർന്ന മേൽക്കൂര ,വിശാലമായ വരാന്തകൾ ..
പിൻഭാഗത്തുണ്ടായിരുന്ന സൗത്ത് ബ്ലോക്ക് വർഷങ്ങൾക്കു മുമ്പ് പൊളിച്ചുമാറ്റി. മനോഹരങ്ങളായ പൂന്തോട്ടങ്ങൾ, കാവുകൾ, വൃക്ഷലതാദികൾ.. സമ്പന്നമായിരുന്നു ഈ പ്രദേശം: വിശിഷ്ടാതിഥികൾ വന്നാൽ താമസിക്കുന്ന VIP ബഗ്ലാവും ഇവിടെയായിരുന്നു.പ്രഗൽഭരായ അനേകം വ്യക്തികൾ, രാഷ്ട്രപതി ഡോ എസ്‌.രാധാകൃഷ്ണൻ അടക്കം എത്രയോ പേർ ഇവിടെ താമസിച്ചു. സാധാരണക്കാരായ ഭക്തർക്ക് വളരെ ചുരുങ്ങിയ ചിലവിൽ താമസിക്കാനുള്ള സൗകര്യമായിരുന്നു സത്രം ഈസ്റ്റ് ബ്ലോക്കിൽ .പ്രഗൽഭരും പ്രശസ്തരും സാധാരണക്കാരുമായ എത്രയോ പേർ ഇവിടെ താമസിച്ചു. ഭക്തകവി പി.കുഞ്ഞിരാമൻ നായർ ഏറെകാലം സത്രത്തിൽ താമസിച്ചു ജീവിച്ചു.ചെമ്പൈ വൈദ്യനാഥ ഭാഗവതരും മഹാകവി വള്ളത്തോളും വരുമ്പോഴെല്ലാം താമസിച്ചത് ഇവിടെ.( ഏറെകാലം കിഴക്കേ നടയിലെ പൂശ കത്ത് മാളികയായിരുന്നു കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം)
ധാരാളം കലാകാരന്മാരും കലാ ഗവേഷകരും ഇവിടെ വന്നു .ഗുരുവായൂർ ക്ഷേത്രം കാണാൻ അന്യദേശങ്ങളിൽ നിന്നും ഏറെ പേർ ഇവിടെയെത്തി താമസിച്ചു.

ഇവിടെയുണ്ടായിരുന്ന സത്രം ഓഡിറ്റോറിയം കലാസാംസ്കാരിക രംഗത്തെ ഒഴിച്ചുകൂടാനാവാത്ത കേന്ദ്രമായിരുന്നു. ധാരാളം സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ ഇവിടെ നടന്നു….കൂടിയാട്ടം, കൂത്ത്, കഥകളി, കൃഷ്ണനാട്ടം, യക്ഷഗാനം …. നാടകങ്ങൾ.. നാടകോത്സവങ്ങൾ.. സിനിമാ പ്രദർശനം .. മേള വാദ്യ പരിപാടികൾ,സംഗീത കച്ചേരികൾ ..
കഥാപ്രസംഗം, ഗാനമേള.. ചിത്രകലാ ക്യാമ്പുകൾ – പ്രദർശനങ്ങൾ .. നൃത്ത നൃത്ത്യങ്ങൾ , സിനിമാ ചിത്രീകരണങ്ങൾ …… നാടൻ കലാമേളകൾ.. തെയ്യം, തിറ, പടയണി, മുടിയേറ്റ്.. കളമെഴുത്തുപാട്ടുകൾ..നിരവധി ദേശീയ അന്തർദേശീയ പ്രശസ്തരായ മഹത് വ്യക്തികൾ അവതാരകരായി .. മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ,രാഷ്ട്രപതിയും ഉദ്ഘാടകരായി.. ആസ്വാദകർ എന്നും നിറഞ്ഞിരുന്നു പ്രശസ്തമായ സത്രം ഹാളിൽ..ലളിതവും ഗംഭീരവുമായ ഒരു വേദി.. മനോഹരമായ അന്തരീക്ഷം..
കൂടാതെ ധാരാളം വിവാഹ ചടങ്ങുകൾ, പിറന്നാൾ ആഘോഷങ്ങൾ… സദ്യ.. സൽക്കാരം..
രാത്രികളിൽ കാവുകളുടെ സൗന്ദര്യം, ഭക്തി, മാസ്മരികത .. നിഗൂഡത .. നിശ്ശബ്ദത ..
നിലാവിൽ നിറഞ്ഞ സൗന്ദര്യം .. എകാന്തത ..
നട്ടുച്ചയ്ക്കും കുളിരേകുന്ന തണൽ നൽകി ഇവിടം..

സത്രം ഈസ്റ്റ് ബ്ലോക്കിലായിരുന്നു ദേവസ്വം മതഗ്രന്ഥശാലയും വായനശാലയും.. പുതൂർ ഉണ്ണികൃഷ്ണൻ ലൈബ്രേറിയനായിരുന്നു ഏറെക്കാലം ഇവിടെ.ഈസ്റ്റ് ബ്ലോക്കിലെ 28,36 നമ്പർ മുറികൾ ചുമർചിത്ര പഠനകേന്ദ്രം ആരംഭിച്ചതുമുതൽ വിദ്യാർത്ഥികളുടെ താമസസ്ഥലമായിരുന്നു.
സത്രം കാന്റീൻ ബ്ലോക്കിലെ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യാ കോഫീ ഹൗസ് ഇവിടെയുള്ളവരുടേയും വരുന്നവരുടേയും താവളമായിരുന്നു. കാപ്പിയും വടയും ഉപ്പുമാവുമായി ധാരാളം ചർച്ചകളും സംവാദങ്ങളും അവിടെ അരങ്ങേറി. ധാരാളം ആശയങ്ങൾ പിറവിയെടുത്തു.ഈ കെട്ടിടത്തിലെ ഖാദി കേന്ദ്രവും ഒരു സാംസ്കാരിക രാഷ്ട്രീയ കൂട്ടായ്മയുടെ കേന്ദ്രമായിരുന്നു.ഉറൂബ്, പി, പുതൂർ, എം.പി. വീരേന്ദ്രകുമാർ, സി.ജി.നായർ..
ഏറെക്കാലം രാവും പകലുമായി ഇവർ ഒത്തുകൂടി.( കോഫീ ഹൗസ് 3 വർഷങ്ങൾക്കു മുമ്പ് പൊളിച്ചുമാറ്റി )

എന്തായാലും ചരിത്രത്തിൽ ഇടം നേടിയ ഒരു കെട്ടിട സമുച്ചയം കൂടി
മൺമറയുന്നു .. ധാരാളം പേരുടെ പാദമുദ്രകൾ പതിഞ്ഞ ,ആനയോട്ടവും
അഘോഷങ്ങളും എഴുന്നള്ളിപ്പുകളും ഘോഷയാത്രകളും കാണാൻ ആളുകൾക്ക് അത്താണിയായ ഒരു മനോഹര കേന്ദ്രം.. നിശ്ശബ്ദം പിന്മാറുന്നു.. പുതിയ കാലത്തിന്റെ മാറ്റത്തിനായി.. ആധുനികതയുടെ നവീകരണത്തിനായി.. കുറച്ച് നാളുകൾ കൂടി ഈ അവശേഷിപ്പുകൾ … പിന്നീട് ഓർമ്മകൾ മാത്രം.. ശേഷം നമ്മുടെ മറവിയും.
ആധുനിക സംവിധാനങ്ങളോടെ
ക്രമീകരണങ്ങളോടെ
പുതിയ കെട്ടിടങ്ങൾ വരും ..
എന്നാലും ചിലപ്പോൾ ആ പേര് നിലനിൽക്കും.. സത്രം കോമ്പൗണ്ട്..
സത്രത്തിനടുത്ത് … സത്രം ഗേറ്റ് … പഴയ തലമുറ വ്യക്തമാക്കിക്കൊടുക്കും പുതിയവർക്ക് … ഇവിടെ പണ്ട് കുറെ കെട്ടിടങ്ങൾ ഉണ്ടായിരുന്നു .. സത്രം ബിൽഡിംഗ്സ് എന്ന പേരിൽ പ്രശസ്തമായ കെട്ടിടങ്ങൾ …

Categories
സംസ്കാരം

സനാതനഃവിഭാഗത്തിന് സംവരണം അനുവദിച്ചിരുന്നു.

തിരുവിതാംകൂർ  പബ്ലിക്  സർവ്വീസ്  റിക്രൂട്ട്മെന്റ് റൂൾസ്‌  അനുസരിച്ച്‌   നായർ,  ബ്രാഹ്മണർ സമുദായങ്ങൾക്ക്‌   സർക്കാർ   ഉദ്യോഗത്തിൽ   യഥാക്രമം  5,1  ശതമാനവും,    [button color=”green” size=”small” link=”http://pathradipar.com/kerala-niyamasabha-2/ ” icon=”നിയമസഭ” target=”false”]നിയമസഭ[/button] യിൽ യഥാക്രമം 9,1 സീറ്റുകളും  സംവരണം  അനുവദിച്ചിട്ടുണ്ടെന്ന് [button color=”green” size=”small” link=”http://pathradipar.com/o-b-c-list-in-kerala/” icon=”16 -1 -1940-ലെ തിരുവിതാംകൂർ ശ്രീമൂലം അസംബ്ലി രേഖ” target=”false”]16 -1 -1940-ലെ തിരുവിതാംകൂർ ശ്രീമൂലം അസംബ്ലി രേഖ[/button] കളിൽ പറയുന്നു. നായർ, ബ്രാഹ്മണർ, ക്ഷത്രിയർ, അമ്പലവാസികൾ എന്നി സമുദായങ്ങൾക്ക്‌ സർക്കാർ ഉദ്യോഗങ്ങളിൽ സംവരണം അനുവദിച്ച് നിയമനങ്ങൾ നടത്തിയിട്ടുണ്ട് . പബ്ലിക്ക് സർവ്വീസ് റിക്രൂട്ട് മെന്റ് ബോർഡിലേ [button color=”green” size=”small” link=”http://pathradipar.com/kerala-public-service-commission/” icon=”റൊട്ടേഷൻ പട്ടിക” target=”false”]റൊട്ടേഷൻ പട്ടിക[/button] യിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് .തിരുവിതാംകൂർ രാജ്യത്തും തിരുഃ -കൊച്ചി സംസ്ഥാനത്തും പ്രസ്തുത വിഭാഗത്തിന് സംവരണം നൽകിയിരുന്നു.

Categories
സർക്കാർ

സംവരണം :നിയമപരവും ഭരണഘടനപരവുമായ കാരണങ്ങൾ.

[tie_slideshow]

[tie_slide] Slide 1 |
[/tie_slide]

[tie_slide] Slide 2 |[/tie_slide]

[tie_slide] Slide 3 |[box type=”note” align=”” class=”” width=”15″]സംവരണം  ഒരു   സമുദായത്തിന്   എല്ലാ  കാലത്തേക്കും  നൽകേണ്ടതില്ല .അഞ്ച് വർഷം ആകുമ്പോൾ പുനഃ ക്രമീകരണം നടത്തണം. അപ്പോൾ  പുരോഗതി  പ്രാപിച്ച  പതിനഞ്ച്  സമുദായങ്ങൾ  എങ്കിലും സംവരണത്തിൽ  നിന്നും  നീക്കേണ്ടി  വരും. സമുദായങ്ങളുടെ  സാമൂഹ്യ  പിന്നാക്കാവസ്ഥ നിർവചിക്കുന്നതിന്  ഒരു  തത്വം  രൂപീകരിക്കണം. ജാതിയുടെ  അടിസ്ഥാനത്തിലുള്ള  അവശതയും പിന്നാക്ക നിലയും  മാറിവരുന്നതോടെ  സംവരണത്തിന്  മറ്റേതങ്കിലും  തത്വം  സ്വീകരിക്കണമെന്നും 2 -11 -1958 -ൽ കേരളാ  നിയമസഭയിൽ  ഭരണപരിഷ്കാര  കമ്മറ്റി  റിപ്പോർട്ടിനോടനുബന്ധിച്ച്  നടന്ന [button color=”green” size=”small” link=”http://” icon=”ചർച്ച” target=”false”]ചർച്ച[/button]യിൽ  ഇ എം എസ് നമ്പൂതിരിപ്പാട്  പറഞ്ഞിട്ടുണ്ട്….[/box][/tie_slide]

[tie_slide] Slide 4 |
[/tie_slide]

[tie_slide] Slide 5 | [box type=”note” align=”” class=”” width=”15″]ഉദ്യോഗ നിയമങ്ങളിലേക്കുള്ള സംവരണത്തിന്റെ കാര്യത്തിൽ ഓരോ സമുദായത്തിനും മതിയായ പ്രാധിനിത്യം ലഭിച്ചിട്ടുണ്ടോയെന്ന് കാലാകാലങ്ങളിൽ പുനരവലോകനം നടത്തണമെന്നഓ പി നമ്പർ [button color=”green” size=”small” link=”http://” icon=”2860/1964-31 / 1 / 1967″ target=”false”]2860/1964-31 / 1 / 1967[/button] ഹൈക്കോടതി വിധി ന്യായം കേരളാ സർക്കാർ ഇന്നേവരേയ്ക്കും നടപ്പാക്കിയിട്ടില്ല.[/box] [/tie_slide]

[tie_slide] Slide 6|[/tie_slide]

[tie_slide] Slide 7 |[box type=”note” align=”” class=”” width=”15″] കേരളാ സർക്കാർ എൻക്വയറി  കമ്മീഷൻ  ആക്ട്പ്രകാരം  (നമ്പർ.[button color=”green” size=”small” link=”http://” icon=”269 11-2 -2000″ target=”false”]269 11-2 -2000[/button] ) നിയമിച്ച [button color=”green” size=”small” link=”http://” icon=”ജസ്റ്റിസ് നരേന്ദ്രൻ  കമ്മീഷൻ  റിപ്പോർട്ടി” target=”false”]ജസ്റ്റിസ് നരേന്ദ്രൻ  കമ്മീഷൻ  റിപ്പോർട്ടി[/button]ൽ  മറ്റു  പിന്നാക്ക  വിഭാഗങ്ങൾക്കായുള്ള  സംവരണപട്ടികയിൽ ഉൾപ്പെടുത്താതേയിരിക്കുന്ന  സമുദായങ്ങളുടെ  ഉദ്യോഗ  പ്രാധിനിത്യം 38.73 % മാത്രമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[/box]
[/tie_slide]

[tie_slide] Slide 8| [/tie_slide]

[tie_slide] Slide 9|[box type=”note” align=”” class=”” width=”15″] സംവരണം  ഒരു ചുറ്റുപാടിലും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 40 % ൽ കൂടരുതെന്ന് സുപ്രീംകോടതി നിർദ്ദേശം നിലവിലുണ്ട്.([button color=”green” size=”small” link=”http://” icon=”എ.ഐ.ആർ 1993 എസ്.സി 477 പാര.994-81-565″ target=”false”]എ.ഐ.ആർ 1993 എസ്.സി 477 പാര.994-81-565[/button])കേരളത്തിൽ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്  പ്രകാരം, സംവരണ  പട്ടികയിൽ  ഉൾപ്പെടുത്തിയിരിക്കുന്നവർക്ക്  48.23 % സംവരണം  നൽകിയിട്ടുണ്ടെന്ന്  റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.    ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്[/box]. [/tie_slide]

[tie_slide] Slide 10 | [/tie_slide]

[tie_slide] Slide 11| [box type=”note” align=”” class=”” width=”15″] 1992-ലെ  സുപ്രീം കോടതി  ഉത്തരവ് പ്രകാരം  ([button color=”green” size=”small” link=”http://” icon=”wp(c)നമ്പർ .930/ 1990″ target=”false”]wp(c)നമ്പർ .930/ 1990[/button]-16.11.1992)   കേരളത്തിൽ ഇന്നേവരേയ്ക്കും  മറ്റു  പിന്നാക്ക  വിഭാഗങ്ങൾക്കായുള്ള  പട്ടിക  പുനഃക്രമീകരിച്ചിട്ടില്ല.       ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.സംവരണത്തിന് അർഘതയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ പുതുതായി ഉൾപ്പെടുത്തുന്നതിനോ ഒഴിവാക്കുന്നതിനോ ആനുകാലിക കണക്കുകൾ ലഭ്യമല്ലെന്നും 1931-ന് ശേഷം സമഗ്രമായ ഒരു സാമൂഹ്യ സർവ്വേ നടന്നിട്ടില്ലെന്നും 11/ 10 / 1996 ൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എ സ് കെ ഖാദർ[button color=”green” size=”small” link=”http://” icon=”പത്ര സമ്മേളന” target=”false”]പത്ര സമ്മേളന[/button]ത്തിൽ പറഞ്ഞിട്ടുണ്ട്[/box].[/tie_slide]

[tie_slide] Slide 12 | [/tie_slide]

[tie_slide] Slide 13 |[box type=”note” align=”” class=”” width=”15″]സാമൂഹ്യമായി  പിന്നാക്കം  നിൽക്കുന്ന  വിഭാഗങ്ങളെ  മറ്റു  പിന്നാക്ക  വിഭാഗങ്ങൾക്കായുള്ള പട്ടികയിൽ  ഉൾപ്പെടുത്തി  ഉദ്യോഗ, വിദ്യാഭ്യാസ  സംവരണവും  മറ്റു  ആനുകൂല്യങ്ങളും അനുവദിക്കുന്നതിന്  ഉറപ്പാക്കുന്ന  ഭരണഘടനയുടെ  [button color=”green” size=”small” link=”http://” icon=”16(4)-വകുപ്പ്” target=”false”]16(4)-വകുപ്പ്[/button] അനുസരിച്ച്  ആണ്…[/box] [/tie_slide]

[tie_slide] Slide 14 |[box type=”note” align=”” class=”” width=”15″]സർക്കാർ  ഉദ്യോഗങ്ങളിൽ എല്ലാ പൗരന്മാർക്കും അവസര സമത്വം ഉറപ്പ് നൽകുന്ന ഭരണഘടനയുടെ 16(1 ) വകുപ്പ് അനുസരിച്ച്‌…[/box][/tie_slide]

[tie_slide] Slide 15 | [/tie_slide]

[tie_slide] Slide 16 | [box type=”note” align=”” class=”” width=”15″]സമൂഹത്തിൽ  പിന്നാക്കം  നിൽക്കുന്നവരെ  മറ്റു  പിന്നാക്ക  വിഭാഗക്കാരുടെ  പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്അപേക്ഷകൾ  സ്വീകരിക്കുകയും  അവ  പരിശോധിച്ച്  സർക്കാരിന്  ഉപദേശം നൽകുകയും  ചെയ്യേണ്ട  മറ്റു  പിന്നാക്ക  വിഭാഗ  കമ്മീഷൻ  ചുമതലകൾ     ([button color=”green” size=”small” link=”http://” icon=”വകുപ്പ് 9(1 ), വകുപ്പ് 11 ” target=”false”]വകുപ്പ് 9(1 ), വകുപ്പ് 11 [/button] ഓ ബി സി ആക്ട് )  അനുസരിച്ച്‌…[/box].[/tie_slide]

[tie_slide] Slide 17|
[/tie_slide]

[tie_slide] Slide 18 | [box type=”note” align=”” class=”” width=”15″]കേരളത്തിൽ  പിന്നാക്ക  പട്ടികയിൽ  പുരോഗതി  പ്രാപിച്ചിട്ടുള്ള   സമുദായങ്ങളെ  ഉൾപ്പെടുത്തിയിട്ടുണ്ട്.  സമുദായങ്ങളുടെ   പിന്നാക്കാവസ്ഥ   നിർണ്ണയിക്കുന്ന   അടിസ്ഥാനം  തൃപ്തികരമല്ലെന്നും   സാമൂഹ്യമായ   പിന്നാക്കാവസ്ഥയുടെ   ഫലമായിട്ടാണ്   സാമ്പത്തിക പിന്നാക്കാവസ്ഥയും  ഉണ്ടായിട്ടുള്ളതെന്നും  പട്ടികയിൽ  ഉൾപ്പെടുത്തതേയിരിക്കുന്ന   സമുദായങ്ങൾ കഷ്ടതയിലാണെന്നും   കേരളാ സർക്കാർ  15 -8 -1957 -ലെ [button color=”green” size=”small” link=”http://” icon=”p(s)4 -27-111″ target=”false”]p(s)4 -27-111[/button] നമ്പറായി  നിയമിച്ച   ഭരണ പരിഷ്കാര  കമ്മീഷൻ  റിപ്പോർട്ടിൽ   പറഞ്ഞിട്ടുണ്ട്…..[/box] [/tie_slide]

[/tie_slideshow]

 

നായർ, ബ്രാഹ്മണർ, അമ്പലവാസി, ക്ഷത്രിയ  സമുദായങ്ങൾ  തിരുവിതാകൂർ  വിഭാഗത്തിലെ പിന്നാക്ക  പട്ടികയിൽ  ഉൾപ്പെടുത്തി  ഉദ്യോഗ , വിദ്യാഭ്യാസ  സംവരണം  അനുവദിച്ചിട്ടുള്ളതായി  25 -10 -1950 -ലെ  [button color=”green” size=”small” link=”http://” icon=”തിരു -കൊച്ചി  അസംബ്ലി രേഖ” target=”false”]തിരു -കൊച്ചി  അസംബ്ലി രേഖ[/button]യിൽ  പറയുന്നു….

[button color=”red” size=”small” link=”kerala-state-commission-for-backward-castes” icon=”സനാതനഃ വിഭാഗത്തിന് സംവരണം ലഭിക്കുവാൻ രാജഭരണത്തിന്റെ കാരണങ്ങൾ ” target=”true”]സനാതനഃ വിഭാഗത്തിന് സംവരണം ലഭിക്കുവാൻ രാജഭരണത്തിന്റെ കാരണങ്ങൾ [/button]