Breaking News

സർക്കാർ ഉദ്യോഗസ്ഥരുടെ ജാതി, സമുദായം തിരിച്ചുള്ള പട്ടിക

സർക്കാർ   ഉദ്യോഗസ്ഥരുടെ ജാതി, സമുദായം  തിരിച്ചുള്ള പട്ടിക  തയ്യാറാക്കുന്നതിനായി പിന്നാക്ക വിഭാഗ കമ്മീഷൻ  പ്രവർത്തനസജ്ജമാക്കിയ വെബ്ബ് പോർട്ടലിൽ സംസ്ഥാനത്തെ ആകെയുള്ള വകുപ്പുകൾ ,കോടതികൾ ,സർവ്വകലാ ശാലകൾ ,സൊസൈറ്റികൾ ,ബോർഡ് ,കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ  നിന്നും  ജീവനക്കാരുടെ  വിവരങ്ങൾ  പോർട്ടലിൽ  നൽകുന്ന  പ്രവർത്തികൾ പുരോഗമിക്കുന്നു .നോഡൽ ഓഫിസർ  മുഖേനയാണ്  ശേഹരണപ്രക്രിയ നടക്കുന്നത് .കേരളാ സംസ്ഥാന  പിന്നാക്ക  വിഭാഗപട്ടിക പുതുക്കി  നിശ്ചയിക്കുന്നതിനായാണ്  ബന്ധപ്പെട്ട നടപടികളിലേക്ക്  കമ്മീഷൻ  കടന്നത് .