Breaking News

സേവാഭാരതി കയ്യേറ്റം ? ; സ്വാമിയാർക്ക് കുളിക്കടവിൽ ചതുർമാസ്യ വൃതം

  വേലി     തന്നെ    വിള തിന്നുമോ..?             ഏറെ പരിചയമുള്ള  ഒരു   പഴംഞ്ചൊല്ല്   ആണ്   വേലി   തന്നെ  വിള  തിന്നുക   എന്നത് .   പഴംഞ്ചൊല്ലിൽ പതിരില്ല   എന്ന   മറ്റൊരു   ചൊല്ല്   ഇക്കാര്യത്തിൽ    ചേർത്ത്     വായിക്കണം .  യഥാർത്ഥ       ഉടമ വേലിക്ക്  പുറത്താക്കപ്പെടുകയും   വേലി   നിലവിലെ  കൈകാര്യക്കാരാവുകയും  ചെയ്തതിന്റെ അനന്തര  ഫലമാണ്   ഇവ  .

www.sreemunchiraimutt.com

ശ്രീ  പത്മനാഭസ്വാമി  ക്ഷേത്രം  പുഷ്പാഞ്ജലി സ്വാമിയാരും മുഞ്ചിറ മഠത്തിലെ മൂപ്പിൽ സ്വാമിയാരുമായ  പരമേശ്വരാനന്ദ ബ്രഹ്മാനന്ദ  തീർഥ സ്വാമിയാരുടെ  ചാതുർ മാസ്യ വ്രതത്തിന്റെ ഭാഗമായുള്ള  ചടങ്ങുകൾ   ആണിവ. വളരെ സ്വസ്ഥമായ  അന്തരീക്ഷത്തിൽ നടക്കേണ്ടിയിരുന്ന  ഈ ചടങ്ങുകൾ  പോലീസ് കാവലിൽ  ഏതോ ഒരു   കുളപ്പുരവക്കിൽ  നടത്തേണ്ടി വരുന്നു  എങ്കിൽ  ഒന്ന്  ഉറപ്പാണ്;  ഇത്  ഈ  ഹിന്ദു  സമാജത്തിന്   തീരാകളങ്കമാണ്.

കേരളത്തിൽ   ശങ്കര  പമ്പരയിൽ  പ്രശസ്തമായ  നാല്  സന്യാസി മഠങ്ങൾ  ആണ് ഉണ്ടായിരുന്നത്. വടക്കെ മഠം, തെക്കേ മഠം,  നടുവിൽ മഠം, ഇടയിൽ  മഠം  എന്നിവയായിരുന്നു അവ. ശങ്കരാചാര്യരുടെ  നാല്  ശിഷ്യന്മാരായ  ഈ  പത്മപാദാചാര്യർ , സുരേശ്വരാചാര്യർ  ഹസ്താമലകാചാര്യർ  തോടകാചാര്യർ  എന്നിവർ   സ്ഥാപിച്ച  മഠങ്ങളാണവ . പിന്നീട്  മലപ്പുറം  ജില്ലയിൽ  താനൂർ  പരിയാപുരത്തിൽ  തൃക്കൈക്കാട്ട്  എന്ന  ഇല്ലം  വക  ആയിരക്കണക്കിന്  ഏക്കർ  ഭൂമി  ഏതോ  ഒരു  കാലത്ത്  ഇടയിലെ  മഠത്തിനു  വെച്ചു  നമസ്ക്കരിക്കുകയുണ്ടായി.   അതേ  തുടർന്ന്  ഇടയിൽ  മഠത്തിലെ   ഒരു  പരമ്പര   തൃക്കൈക്കാട്ടേക്ക്‌  മാറി.  അതും   കഴിഞ്ഞ്‌  കന്യാകുമാരിക്കടുത്ത്‌  കേരളത്തിലെ  തന്നെ  പുരാതന  സർവ്വകലാശാലയായി  (നളന്ദ-തക്ഷശില മാതൃകയിൽ) കരുതി  പോരുന്ന  കാന്തള്ളൂർ   സർവ്വകലാശാലക്ക്‌   സമീപമുള്ള  മുഞ്ചിറക്കാതം  എന്നയിടത്ത്‌  പുതിയ  ഒരു ശാഖയായി   ഒരു   പരമ്പര   തൃക്കൈക്കാട്ട്‌   നിന്ന്   മാറുകയുണ്ടായി .  മുഞ്ചിറക്കാതത്തിലെ   മഠം  പിൽക്കാലത്ത്‌   മുഞ്ചിറമഠം   എന്ന  പേരിൽ   പിന്നീട്  സ്വതന്ത്രമായ  ഒരു  മഠമായി   മാറുകയുണ്ടായി. അതോടെ   ശ്രീപദ്മനാഭസ്വാമി    ക്ഷേത്രത്തിലെ    രണ്ട്   പുഷ്പാഞ്ജലി   സ്വാമിയാർ   പരമ്പരയിൽ ഒന്ന് കൂടിയായി  മുഞ്ചിറ   സ്വമിയാർ  (മറ്റൊന്ന് നടുവിൽ മഠമാണ്).

കര്‍ക്കടകത്തിലെ    ശുക്ലപക്ഷ  ദ്വാദശി    മുതല്‍  വൃശ്ചികത്തിലെ   ശുക്ലപക്ഷ  ദ്വാദശിവരെയുള്ള    നാല് മാസക്കാലം   സന്യാസിമാര്‍   അനുഷ്ഠിക്കുന്ന  വ്രത ചര്യയാണ്   ആണ്  ചാതുര്‍മാസ്യ വ്രതം   എന്ന് അറിയപ്പെടുന്നത്.  മുഞ്ചിറ  സ്വാമിയാരുടെ   ഈ   വർഷത്തെ  ചാതുർമാസ്യ  വ്രതമാണ് ദൗർഭാഗ്യവശാൽ   കുളക്കടവിലേക്ക്  മാറ്റേണ്ടി  വന്നത്.  മുഞ്ചിറമഠത്തിന്  കാർത്തിക  തിരുനാൾ രാജാവ്  1789ൽ  മിത്രാനന്ദപുരത്തിന്  സമീപത്തായി   ഒരു  മഠം   നൽകുകയുണ്ടായി.  എന്നാൽ  1992 ൽ  അന്നത്തെ   മുഞ്ചിറ മഠം   സ്വാമിയാർ  സമാധിയായി.   അദ്ദേഹത്തിന്  ശിഷ്യരായി  പുതിയ സന്യാസിമാരാരും  ഉണ്ടായിരുന്നില്ല   എന്നതിനാൽ  പിന്നീട്  ദീർഘകാലത്തേക്ക് മഠാധിപതികളാരുമില്ലാത്ത    അവസ്ഥയുണ്ടായി   മുഞ്ചിറ മഠത്തിന്.  അതോടെ  കന്യാകുമാരി ജില്ലയിലെ  കുഴിത്തുറയിലുള്ള  മുഞ്ചിറമഠവും  മിത്രാനന്ദപുരത്തേതും  ഉൾപ്പടെ  മുഞ്ചിറ മഠത്തിനുണ്ടായിരുന്ന  സകല  സ്വത്തുവകകളും  പലരുടേയും  കൈകളിലായി.  കയ്യൂക്കുള്ളവർ കാര്യക്കാരായി.  ഏറെ  നാളായി കണ്ണിയറ്റ്   കിടക്കുകയായിരുന്ന  മുഞ്ചിറ  മഠത്തിൽ  2016  ലാണ് പരമേശ്വര  ബ്രഹ്മാനന്ദ  തീർഥ   സ്വാമിയാർ  പുതിയ   സന്യാസിയായി   മഠാധിപതിയായത്.   .  കുഴിത്തുറ  മഠത്തിൽ   കഴിഞ്ഞ  വർഷം   ചാതുർമാസ്യത്തിനുപോയ   സ്വാമിയാരേ     തടസമുണ്ടാക്കിയിരുന്നു .  പിന്നീട്  പദ്മനാഭസ്വാമിക്ഷേത്രം  ഭരണസമിതി  ചെയർമാൻ  കൂടിയായ   ജില്ലാ  ജഡ്ജി കന്യാകുമാരി  എസ്.പിക്ക്  നൽകിയ  പരാതിയുടെ  അടിസ്ഥാനത്തിൽ   ഉണ്ടായ  പ്രത്യേക  ഉത്തരവ് പ്രകാരം  സ്വാമിയാർക്ക്  പൂജ  മാത്രം  നടത്തത്തി   മടങ്ങേണ്ടി  വന്നു.   മിത്രാനന്ദപുരം   ക്ഷേത്രക്കുളത്തിന്  സമീപത്തെ   പുരാതനമഠം   ഇപ്പോൾ   സേവാഭാരതിയുടെ   കയ്യിലുമാണ് . പ്രസ്തുത   മഠത്തിൽ  ഇപ്പോൾ   സേവാഭാരതിയുടെ   ബാലസദനം   പ്രവർത്തിക്കുന്നുമുണ്ട്.   ഇപ്പോൾ   തെക്കേനടയിലെ  കൊട്ടാരം  വക  സ്ഥലത്ത്   താൽക്കാലികമായി   താമസിച്ച്   ക്ഷേത്രത്തിൽ   പുഷ്പാഞ്ജലി  നടത്തുന്ന  സ്വാമിയാർ  ബാലസദനത്തിന്റെ   പ്രവർത്തനത്തിന്    മറ്റൊരു   സ്ഥലം   നൽകാമെന്നും ആവശ്യമായാൽ  അന്തേവാസികളെ    സംരക്ഷിക്കാൻ മഠം   തയ്യാറാണെന്നും   അറിയിച്ചെങ്കിലും ഫലമുണ്ടായില്ല  എന്നാണ്    അറിയുന്നത്.  തുടർന്നാണ്  തൊട്ടടുത്തുള്ള   ക്ഷേത്രക്കുളക്കടവിലേക്ക്  അദ്ദേഹത്തിന്  ചാതുർ മാസ്യ  വ്രതം  മാറ്റേണ്ടി   വന്നതത്രേ.

ഭാരതത്തിലെ  മറ്റേതെങ്കിലും  മതത്തിലെ  ഒരു  ആത്മീയ  ആചാര്യന്  ഈ  ഗതി വരുമോ..? ഇല്ല…

“ബ്രാഹ്മണ മേധാവിത്വം” .ഇത് വാസ്തവ വിരുദ്ധമല്ലേ ? പുഷ്പാഞ്ജലി സ്വാമിയാരെ അവരോധിച്ചു . നമ്പൂതിരിസമുദായത്തെ മുന്നോക്കമെന്ന് മുദ്രകുത്തി ആദിശങ്കരാചാര്യർ ക്ഷേത്രം കശ്മീർ താഴ്‌വരയിൽ