ബ്രാഹ്മണ മേധാവിത്വം. ഇത് വാസ്തവ വിരുദ്ധമല്ലേ?

കേരളത്തിൽ എത്ര  ബ്രാഹ്മണരുണ്ട്?  ആകെ ജനസംഖ്യയുടെ 1% പോലും വരാത്ത  ബ്രാഹ്മണരാണ് ബാക്കിയുള്ള ഹിന്ദുക്കളെ  ഇളക്കിവിടുന്നത്  എന്നാണ്   ആരോപണം.

നമ്മുടെ   സിനിമകളിലും,  പുസ്തകങ്ങളിലും,   സാഹിത്യങ്ങളിലും  എല്ലാം ബ്രാഹ്മണർ പണ്ടുമുതലേ വില്ലന്മാരാണ്. “ബ്രാഹ്‌മണ   മേധാവിത്വത്തിനെതിരെയും, ജന്മിത്തത്തിനെതിരെയും, ചാതുര്വര്ണ്യത്തിനെതിരെയും പോരാടുകയും എല്ലാവര്ക്കും സമത്വം നേടിത്തരും എന്നൊക്കെ പറഞ്ഞാണ് 61  വർഷം മുൻപേ  കമ്മ്യൂണിസ്റ്റുകാർ  കേരളക്കര കീഴടക്കി”യത്. ഞങ്ങൾക്ക്  ജാതിയില്ല മതമില്ല എന്നൊക്കെ കവലപ്രസംഗം നടത്തുന്ന   കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ  ഉള്ള ജാതികളെ  കുറിച്ചോക്കെ  കേരള  സമൂഹത്തിന്  വ്യക്തമായി അറിയാം.  ഇതു  വരെ ഒരു  ബ്രാഹ്മണനേ  പോലും പാർട്ടിയുടെ ഉന്നത  ശ്രേണിയിലെടുക്കാത്തവരാണ്, അവർണ്ണ  മേധാവിത്വം പുലർത്തുന്നവരാണെന്ന്  അവരെന്നും  ജനതക്കറിയാം. അതവിടെ  നിൽക്കട്ടെ.

ബ്രാഹ്മണർക്കെതിരെ   ഇവർ  ഈ  പറയുന്ന കാര്യങ്ങളൊക്കെ  ഇന്ത്യക്ക്  സ്വാതന്ത്ര്യം കിട്ടിയതോടെ നിയമപരമായി തന്നെ ഇല്ലാതായി എന്ന കാര്യം പലരും വിസ്മരിക്കുകയാണ്. അല്ലാതെ കമ്മ്യൂണിസ്റ്റുകാർ  കേരളം ഭരിക്കാൻ  തുടങ്ങിയ 1957  മുതൽ  നേടിയെടുത്തതല്ല  ഇവയൊന്നും. പക്ഷെ  അക്കാലത്തെ  ജനങ്ങൾക്ക്  അത്   മനസിലായില്ല  എന്നുമാത്രം.

സുവ്യക്തമായ  ഭരണഘടനയും  നീതിന്യായ  വ്യവസ്ഥയും  ഉള്ള  ഇന്ത്യൻ ജനാധിപത്യസംവിധാനത്തിൽ”  ബ്രാഹ്മണമേധാവിത്വം” അല്ലെങ്കിൽ  “സവർണ്ണ മേധാവിത്വം” , “ചാതുർവർണ്യം”  എന്നതൊക്കെ  നിയമപരമായിത്തന്നെ  1950 ജനുവരി 26 ന്  ഇല്ലാതായതാണ്.

ഇന്ന്   കേരളത്തിലുള്ള   ബ്രാഹ്മണർ  എങ്ങനെയാണ്   ജീവിക്കുന്നതെന്ന്  അറിയാമോ?  ക്ഷേത്രങ്ങളിൽ  പുലർച്ചെ   നാലുമണി  മുതൽ  രാത്രി 9 വരെ  ശാന്തിപ്പണിചെയ്തത്  കിട്ടുന്ന തുച്ഛമായ  വരുമാനമാണ്  ഭൂരിപക്ഷം   ബ്രാഹ്‌മണ   കുടുംബങ്ങളുടെയും   നിത്യവൃത്തിക്കുള്ള  ഏക  ആധാരം.  കേരളത്തിൽ  ശാന്തിക്കാർക്ക്   വിവാഹത്തിന്   വധുവിനെ   പോലും  കിട്ടാതായി.  കുടുംബത്തിൽ  നിന്നും പാട്ടത്തിനു   നൽകിയിരുന്ന   കയ്യിലുണ്ടായിരുന്ന   ഭൂമി  മുഴുവൻ  ഇല്ലാതായി.  സിനിമകളിലും  മറ്റും കാണിക്കുന്ന വില്ലത്തരവും കൂർമ്മബുദ്ധിയും കയ്യിൽ  ഉണ്ടായിരുന്നെകിൽ അവർ  ഇന്ന് കേരളം അടക്കി ഭരിച്ചേനെ.

ശാന്തിപ്പണി  ചെയ്തുകിട്ടുന്ന  വരുമാനം  കൊണ്ട് കുടുംബം  പുലർത്താൻ  പറ്റാത്തതിനാൽ പലരും അതുപേക്ഷിച്ചു.  കടുത്ത  ദാരിദ്ര്യത്തിലും  പഠനത്തിൽ  ശ്രദ്ധ  ചെലുത്തിയവരിൽ  ചുരുക്കം ചിലർ ഇന്ന്  സമൂഹത്തിന്റെ   മേൽതലങ്ങളിൽ  ഉണ്ട്.  പക്ഷെ  അവരുടെ  എണ്ണം വളരെ കുറവാണ്. പണ്ട് “ബ്രാഹ്മണമാർ  കുറെ  സുഖിച്ചതല്ലേ”  ഇനിയിപ്പോൾ  ദാരിദ്ര്യത്തിൽ   കഴിഞ്ഞോളൂ എന്ന ചിന്തയാണ് നമ്മുടെ സമൂഹത്തിനുള്ളത്.

കേരളത്തിലെ  ബ്രാഹ്മണരിൽ  നല്ലൊരു   ശതമാനവും   ദാരിദ്ര്യരേഖക്ക്   താഴെ  ജീവിക്കുന്നവരാണ്. തൊഴിലിലും , വിദ്യാഭ്യാസത്തിലുമൊക്കെ   ഏറ്റവും  മുന്നിൽ വന്നാലും  പുറംതള്ളപ്പെട്ടു പോകുന്നവരാണിവർ.   രാഷ്ട്രീയ സാമൂഹിക  കലാ   രംഗത്തൊന്നും  ഇവരെ  അപൂർവമായേ കാണാൻ കഴിയൂ.  ഇന്ന് മലയാളത്തിലെ  പ്രശസ്തനായ  ഒരു യുവനടൻ ബ്രാഹ്മണവിഭാഗത്തിലെ നമ്പൂതിരിയാണ് . പക്ഷെ അത് പുറത്ത്  പറയാൻ  പുള്ളിക്ക്  പേടിയാണ്.  അതുപറഞ്ഞാൽ  അവസരങ്ങൾ  പോലും  പോകും എന്ന  ഭയമാണ്   അതിന് പിന്നിൽ.പണ്ട്  “ബ്രാഹ്മണർ  അടിച്ചമർത്തി ഭരിച്ചു”  എന്ന്  പറഞ്ഞു  ഇപ്പോൾ  ഭൂതകാലം   ബ്രാഹ്മണരെ നമ്മുടെ സമൂഹം   വേട്ടയാടുകയാണ്. അവർ ജനസംഖ്യയിൽ  ഒന്നുമല്ല,  സംഘടിത ശക്തിയല്ല,  വോട്ട് ബാങ്കല്ല, സാമ്പത്തീകമായും  സാമൂഹ്യമായും  വളരെ പിന്നിലാണ്.  പ്രൊമോഷൻ  ഇന്റർവ്യൂ അറ്റൻഡ്  ചെയ്ത  ബ്രാഹ്മണനായ  സഹപ്രവർത്തകനെ  “ബ്രാഹ്മണമാർ  പണ്ട്  കുറെ  അധികാരത്തിൽ ഇരുന്നതല്ലേ ”  ആസ്തിക ജാതിക്കാരായ ബോർഡ് അംഗങ്ങൾ എന്നാക്ഷേപിച്ചു പറഞ്ഞുവിട്ട സംഭവം ഓർക്കുന്നു.  പണ്ടത്തെ ആളുകൾ  ചെയ്ത തെറ്റിന്  അവരെ എന്തിനാണ് വേട്ടയാടുന്നത്? അവരെ വെറുതെ  വിട്ടൂകൂടെ?  കുടുംബത്ത്  അരി മേടിക്കാൻ  ഗതിയില്ലാത്തവരാണ്  കൂടുതലും   എങ്ങനെയെങ്കിലും  പഠിച്ച്  ജോലികിട്ടി  കേരളത്തിൽ  നിന്നും  രക്ഷപെടാൻ  കൊതിക്കുന്നവരാണ് ഇന്ന്  ബ്രാഹ്‌മണ സമുദായത്തിലെ  പുത്തൻ തലമുറ. അവർക്ക് അധികാരത്തിലോ  രാഷ്ട്രീയത്തിലോ  ഒന്നും  താൽപ്പര്യമില്ല. ഹിന്ദുക്കളുടെ  ഐക്യം  ഇല്ലാതാക്കാൻ  നിങ്ങൾക്ക്  വേറെ  എന്തൊക്കെ  മാർഗങ്ങളുണ്ട്?   എന്തിനാണ്   ഇനിയും  ദുർബലരായ  ബ്രാഹ്‌മണ സമൂഹത്തെ വേട്ടയാടുന്നത്? അവർക്ക്  ഇപ്പോൾ  ബാക്കിയുള്ളത്  കുറച്ച്  പാരമ്പര്യങ്ങളും  ആചാരാനുഷ്ട്ടങ്ങളും  മാത്രമാണ്.  അവർ  ആരെയും   ശല്യം ചെയ്യുന്നില്ലല്ലോ.   ഏതെങ്കിലും ഒരു ക്രിമിനൽ  കേസിൽ ഒരു  ബ്രാഹ്മണൻ  പ്രതിയായി  കണ്ടിട്ടുണ്ടോ? അവർ  തെരുവിൽ  കിടന്ന് തല്ലുകൂടുകയോ, സ്ത്രീകളെ  ഉപദ്രവിക്കുകയോ ചെയ്യുന്നത്   കണ്ടിട്ടുണ്ടോ?  എല്ലാത്തിലും മിതവ്യയം പാലിക്കുന്ന  അവർ  ആരെയും  ശല്യം  ചെയ്യാതെ ഒരു  പരാതിയും  കൂടാതെ ഒരു വശത്ത് നിശബ്ദരായി കഴിഞ്ഞുകൂടുന്നു.
അവരെ  വെറുതെ  വിടുക.  പണ്ടെങ്ങോ  ആരോ   ചെയ്ത  അബദ്ധമാണ്   ഇന്നത്തെ ആചാരം എന്ന് പറഞ്ഞുനടക്കുന്ന   സഖാക്കൾ   ഒന്നോർക്കണം, പണ്ടാരോ   ചെയ്ത തെറ്റിന്  (?)എന്തിനാണ്  ഇപ്പോഴത്തെ   തലമുറയെയും  വേട്ടയാടുന്നത്?   ഇന്ന് ഏറ്റവും കൂടുതൽ വിവേചനം അനുഭവിക്കുന്ന  സമൂഹമാണ് ബ്രാഹ്മണർ. ഇന്ത്യൻ  ജനാധിപത്യത്തിൽ   സവർണ്ണ മേധാവിത്വത്തിനും,   അടിച്ചമർത്തൽ   ഭരണത്തിനുമൊന്നും  ഒരു സ്ഥാനവുമില്ല.  അതൊക്കെ 1950 ജനുവരി 26  ഓടുകൂടി  അവസാനിച്ചു. ബ്രാഹ്‌മണ   മേധാവിത്വം,   സവർണ്ണൻ,  ചാതുർവർണ്യം  എന്നൊക്കെ   പറഞ്ഞു വെറുതെ   ആ പാവങ്ങളെ   ഇനിയും   വേട്ടയാടാതെ….

About Pathradipar