ജാതി സെൻസസ് ;’തെരുവ് ഗുണ്ടായിസ’ത്തെ നേരിടാൻ ‘മുന്നോക്ക’സമുദായം തയ്യാറാകണം .

by | Feb 16, 2024 | Latest | 0 comments

ജാതി സെൻസസ് ; ‘തെരുവ് ഗുണ്ടായിസ’ത്തെ നേരിടാൻ ‘ മുന്നോക്ക’സമുദായം തയ്യാറാകണം .

തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളോട് സമ്മർദ്ദം ചെലുത്തി അനർഘമായത് നേടിയെടുക്കാൻ ചില സമുദായക്കാരുടെ ‘തെരുവ് ഗുണ്ടായിസം’ സകല സീമകളും ലംഘിച്ചു മുന്നോട്ട് പോകുകുകയാണ് .ഭൂമിയുള്ള കാലത്തോളം പിന്നോക്കമെന്ന് ‘സ്വയം പ്രഖ്യാപിത’ജാതിക്കാരാണ് ഇപ്പോൾ തലയെണ്ണി കാര്യം നേടാൻ ജാതി സെൻസസിനെ കൂട്ടുപിടിച്ചിരിക്കുന്നത് .ഇവർക്ക് സഹായകമായി അതേ ജാതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരും ജന പ്രതിനിധികളുമുണ്ട് .ഒരേ സമയം പിന്നോക്കവാദം പറഞ്ഞുകൊണ്ട് ‘തെരുവ് ഗുണ്ടായിസം’ കാണിക്കുകയും അതെസമയം കേരളത്തിൽ മൃഗീയ ഭൂരിപക്ഷമുള്ള അധികാരസ്ഥാനങ്ങളുടെ കരുത്തിൽ നിയമപരമായി കുതന്ത്രങ്ങൾ നടത്തുകയും ചെയ്തും വരുന്നുണ്ട് .മുന്നോക്കമെന്ന് ചാപ്പകുത്തിയ നായർ,ബ്രാഹ്മണ,ക്ഷത്രിയ,അമ്പലവാസി വിഭാഗത്തോടുള്ള വെല്ലുവിളികളും ദ്രോഹ പ്രവർത്തികൾക്കും പഴയ തിരുവിതാംകൂർ,കൊച്ചി നാട്ടുരാജ്യങ്ങളുടെ കാലത്തോളം പഴക്കമുണ്ട് .തമിഴ് ബ്രാഹ്മണർക്കെതിരെ ജാതി ആക്ഷേപം ഉന്നയിച്ചുകൊണ്ടായിരുന്നു ഈഴവജാതിപ്രവർത്തകർ ആദ്യമായി ജാതിവർഗ്ഗീയതയ്ക്ക് തുടക്കമിട്ടത് .വിജയത്തിനായി നായന്മാരെയും കൂട്ടുപിടിച്ചായിരുന്നു അന്നത്തെ സർക്കാരിന് മലയാളി മെമ്മോറിയൽ എന്നറിയപ്പെട്ട മെമ്മോറാണ്ടം നൽകിയത് .നായന്മാർ എല്ലാവർക്കുമായി തുല്യത ആവശ്യപ്പെട്ടുവെങ്കിലും അതിനൊപ്പം ഉണ്ടായിരുന്ന ഡോ .പൽപ്പു സങ്കുചിത ഭാവത്തോടെ ഈഴവജാതിക്കാർക്ക് മാത്രമായി പിന്നീട്‍ മുന്നോട്ട് പോകുകയാണ് ഉണ്ടായത്  ഇന്നത്തെ തിരുവനന്തപുരം ജില്ലയിൽ പേട്ടയിൽ നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം.അച്ഛൻ ഭഗവതീ പത്മനാഭൻ തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ച ഒരാളായിരുന്നു.ബ്രിട്ടീഷ് മദ്രാസ് പ്രസിഡൻസിയിലായിരുന്നു അദ്ദേഹത്തിൻ്റെ വൈദ്യ പഠനം.അതിനിടെയാണ് ജാതിവർഗീയതയുടെ ഉത്ഭവം അദ്ദേഹത്തിനുണ്ടാകുന്നത് .മദ്രാസ് പ്രസിഡൻസിയിൽ ചില പ്രത്യേക ജാതിക്കാർക്കായി മെമ്മോറാണ്ടം നൽകിയും വാദിച്ചുംകൊണ്ടായിരുന്നു ആരംഭിച്ചത് .അതിൽ ചിലതെല്ലാം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചിരുന്നു .മൈസൂർ സർക്കാരിൻറെ സ്പെഷ്യൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അന്നത്തെ കാലത്തെ ഉയർന്ന ശമ്പളത്തിൽ ജോലിയും ലഭിച്ചു .ഈ കായലയളവിൽ ബ്രിട്ടീഷ് രഞ്ജി വിദേശത്ത് ഉപരിപഠനത്തിന് വാഗ്ദാനം ചെയ്തിരുന്നതും ഒക്കെ ബ്രിട്ടീഷ് സർക്കാരിലുള്ള ചില സ്വാധീനങ്ങളായി കാണാം.മൈസൂർ സർക്കാർ അദ്ദേഹത്തെ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചു.ഇംഗ്ലണ്ടിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം പഠിച്ചത് .പാരീസ്, ജർമ്മനി, ജനീവ, റോം തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിലും അദ്ദേഹം ഒന്നരവർഷക്കാലം പഠനം നടത്തി.കേംബ്രിഡ്ജിലും, പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം പ്രവർത്തിച്ചു.കേംബ്രിഡ്ജിൽ നിന്ന് ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്തും ,ലണ്ടനിൽ നിന്ന് എഫ്.ആർ.പി.എച്ച്. ബിരുദവും നേടി.ഇന്ത്യയിൽ സാമാന്യം പ്രശസ്തനായിരുന്ന അദ്ദേഹത്തിന്‌ വിദേശത്ത് നിരവധി ജോലി വാഗ്ദാനങ്ങൾ ലഭിച്ചു.എന്നാൽ, അതെല്ലാം തിരസ്കരിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങി.അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനായ രണ്ടാമത്തെ വൈദ്യനായിരുന്നു ഡോ.പല്പു.ബറോഡ തുടങ്ങിയ നാട്ടുരാജ്യത്തിലും അദ്ദേഹത്തിന് ഉന്നത ഉദ്യോഗം ലഭിച്ചിരുന്നു .ഉന്നത വിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗവും ലഭിച്ച ഡോ .പൽപ്പു ജോലിയിലിരിക്കെയാണ് അതുവരെ തിരുവിതാംകൂർ രാജ്യവും ജനങ്ങളും കാണാത്ത ബ്രിട്ടീഷ് ഭിന്നിപ്പിച്ചു ഭരിക്കൽ നയത്തിൻറെ ഭാഗമായ ജാതി വർഗീയത ഉയർത്തുന്നത് .അക്കാലത്തിൽ ജനങ്ങളാരും സർക്കാർ ജോലിക്ക് പ്രത്യേക മഹത്വമൊന്നും കല്പിച്ചിരുന്നില്ല .തങ്ങളുടേതായ കുലധർമ്മവും കുലത്തൊഴിലുകളും പാലിച്ചുപോരുകയാണുണ്ടായത് . പരസ്‌പരം സഹവർത്തിത്വവും ബഹുമാനവും വച്ചുപുലർത്തിയിരുന്നു .വിദ്യാഭ്യാസവും കഴിവും അനുസരിച്ചായിരുന്നു തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾ നൽകി പോന്നത് .എന്നാൽ ഡോ പൽപ്പുവിന്റെ വർഗീയവാദം സമൂഹത്തിൽ പകയും ഭിന്നതകളും സൃഷ്ടിക്കുകയാണ് ചെയ്യ്തിട്ടുള്ളത് .1885 മുതൽ 1924 വരെ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂർ ഭരിച്ചിരുന്നത് . മറ്റൊരു രാജ്യത്തിൽ ഉയർന്ന ഉദ്യോഗത്തിൽ ജോലിചെയ്ത് വരവേ തന്നെ ഡോ .പൽപ്പു സ്വന്തം രാജ്യത്തിനെതിരെ ‘യുദ്ധ പ്രഖ്യാപനം ‘ നടത്തുകയായിരുന്നു .അതുവരെ ഭരണത്തിൽ കഴിവും വിദ്യാഭ്യാസവും മാനദണ്ഡമായിരുന്നെങ്കിൽ അത് കാലഹരണപ്പെട്ട ‘ജാതി ‘അടിസ്ഥാനത്തിൽ ആകണമെന്ന് ശഠിച്ചുകൊണ്ട് തിരുവിതാംകൂറിനെതിരെ ഇന്ത്യയിലെ മറ്റു നാട്ടുരാജ്യങ്ങളിലെ പത്രങ്ങളിൽ ലേഖനങ്ങൾ എഴുത്തുകയാണുണ്ടായി.1890 -ൽ നായർ, ഈഴവർ, മിസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങിയ ജാതിക്കാരെ ഒരുമിച്ച് തിരുവിതാംകൂർ സർക്കാരിനെതിരെ പ്രഷോഭം നടത്തി .ഇന്നത്തെ നിലയിൽ അത് രാജ്യ ദ്രോഹമായി കണക്കാക്കുമായിരുന്നു . ശ്രീമൂലം തിരുനാൾ മഹാരാജാവ് സൗമ്യനും ശാന്തനുമായതിനാൽ അതിനെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല .എന്നാൽ അദ്ദേഹത്തിൻറെ മൗനം ഇത്തരത്തിൽ ജാതി വർഗീയതയ്ക്കുള്ള വളമായി മാറുന്നതാണ്  പിന്നീട് കേരളം കണ്ടത്. 1891 -ൽ നായന്മാരെ കൂട്ടുപിടിച്ച് സർക്കാർ ഉദ്യോഗങ്ങൾ ജാതിയടിസ്ഥാനത്തിൽ ഈഴവർക്ക്അനുവദിക്കണമെന്ന ഡോ പൽപ്പുവിന്റെ ആവശ്യത്തിന്മേൽ വിദ്യാഭ്യാസം താരതമ്യേന കുറവായതിനാൽ പരമ്പരാഗത തൊഴിലുകളായ കൃഷി, കയർ നിർമ്മാണം,കള്ള് ചെത്തൽ എന്നിവയിലൂടെ ഉപജീവനം നടത്തുവാൻ സർക്കാർ പറഞ്ഞത് ഡോ പൽപ്പുവിനെ ചൊടിപ്പിക്കുകയാണുണ്ടായത് .ജാതീയതയായിരുന്നു അദ്ദേഹത്തിൻ്റെ മനസ് നിറയെ .മദ്രാസ്സിൽ നിന്നുമുള്ള തമിഴ് ബ്രാഹ്മണ സമുദായമായ അയ്യർ,അയ്യങ്കാർ ജാതിക്കാരായ ദിവാന്മാർ (പ്രധാന മന്ത്രി ) തങ്ങളുടെ ജാതിക്കാർക്ക് സർക്കാർ ഉദ്യോഗങ്ങൾ കൂടുതലായി നല്കിവരുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചിരുന്നത് .എന്നാൽ തിരുവിതാംകൂറിൽ മലയാള ഭാഷയോടൊപ്പം തമിഴ് ഭാഷ സംസാരിക്കുന്നവരും കൂടുതലായി ഉണ്ടായിരുന്നു .മദ്രാസിൽ ഇംഗ്ലീഷ് ഭാഷ കൂടുതലായി ഉപയോഗിച്ച് വന്നിരുന്നതിനാൽ തമിഴ് ബ്രാഹ്മണർക്കിടയിൽ ഇംഗ്ലീഷ്  വിദ്യാഭ്യാസം കൂടുതലായി നേടിയിരുന്നവർ ഉണ്ടായിരുന്നു .അതായിരുന്നു ഉദ്യോഗത്തിൽ കൂടുതലായി വരുന്നതിന് കാരണമായത് .പൽപ്പുവും മദ്രാസിലായിരുന്നു വൈദ്യപഠനം നടത്തിയത് .സത്യങ്ങൾ മറച്ചുവച്ചുകൊണ്ട് ജാതി വിരോധത്തിൻറെ പേരിൽ മാത്രമാണ് ഡോ പൽപ്പു പകപോക്കൽ നടത്തിയത് .മലയാളി മെമ്മോറിയൽ കൊണ്ട് നായന്മാർക്ക് ഗുണമൊന്നും ഉണ്ടായില്ല . പിന്നീട് അവരെയും ചതിച്ചുകൊണ്ട് സ്വന്തം ജാതിക്കാർക്ക് മാത്രമായി അദ്ദേഹം ‘അധിക ഈഴവ സംഘടന’ (Greater Ezhava Association) എന്ന സംഘടന രൂപവത്കരിച്ചു.തിരുവനന്തപുരത്തു നടന്ന ആദ്യത്തെ സമ്മേളനത്തിൽ 300-ൽ അധികം ആളുകൾ പങ്കെടുത്തു.പതിനായിരം ഈഴവർ ഒപ്പുവെച്ച ഒരു ഭീമഹർജ്ജി സർക്കാരിനു സമർപ്പിക്കുവാൻ ഈ സമ്മേളനത്തിൽ തീരുമാനമായി.ഡോ.പൽപ്പു ഒപ്പുകൾ ശേഖരിക്കുവാനായി മുന്നിട്ടിറങ്ങി.1896 സെപ്റ്റംബർ 3 നു സമർപ്പിച്ച ഈ ഭീമഹർജ്ജിയാണ് ‘ഈഴവ മെമ്മോറിയൽ’എന്നറിയപ്പെടുന്നത്.ഈ സമയമൊക്കെ നായന്മാർക്ക് വരാൻ പോകുന്ന അപകടകാര്യത്തെ സംബന്ധിച്ച യാതൊരു സാമൂഹ്യ ബോധവും ഉണ്ടായിട്ടില്ല .ബാരിസ്റ്റർ ജി പി പിള്ള ,സി വി രാമൻ,കെ പി ശങ്കര മേനോൻ എന്നിവർ മുൻകൈ എടുത്ത് നൽകിയ മലയാളി മെമ്മോറിയൽ പിന്നീട് എന്തോ അജ്ഞാത കാരണത്താൽ മുന്നോട്ട് പോയില്ല .അതിലൊരാളായ ജി പി പിള്ള ഈഴവർക്ക് സംവരണത്തിനായി ബ്രിട്ടീഷ് നിയമസഭയിൽ വാദിക്കുന്ന ദയനീയ കാഴ്ചയാണ് നായന്മാർ പിന്നീട് കണ്ടത് . ശേഷം പതിനെട്ട് വർഷങ്ങൾ കഴിഞ്ഞാണ് 1914 -ൽ നായർ സമുദായ സംഘടനകളിൽ ഒന്നായ നായർ സർവീസ് സൊസൈറ്റി കമ്പനിയുടെ ആദ്യരൂപം ‘നായർ ഭൃതൃജനസംഘം’ രൂപീകരിക്കുന്നത് .അതായത് പതിറ്റാണ്ടുകളുടെ പിന്നിലാണ് സാമൂഹ്യ ബോധമെന്ന് സാരം .ഇന്നും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല .ചരിത്രത്തെ കുറിച്ചുള്ള അറിവില്ലായ്മ ഈ വിഭാഗത്തിൻറെ സർവ്വ നാശത്തിൽ അവസാനിക്കുന്ന കാലം അതി വിദൂരമല്ല .പത്മനാഭൻ പൽപ്പുവിനെ ആദ്യാക്ഷരം കുറിപ്പിച്ച രാമൻ പിള്ള ആശാനും സ്വന്തം രാജ്യത്തിലെ ഭരണത്തിൽ ജാതിവ്യവസ്ഥ നടപ്പിലാക്കുവാൻ സ്വാമി വിവേകനന്ദനെ സ്വാധീനിച്ച് പിന്നീട് അദ്ദേഹത്തിൻറെ ശിഷ്യയായിരുന്ന കുട്ടികാലം മുതൽ തീവ്ര ക്രിസ്തു മത വീക്ഷണം വച്ച് പുലർത്തിയിരുന്ന അയർലണ്ടുകാരിയായ മാർഗരറ്റ് നോബിൾ എന്ന സിസ്റ്റർ നിവേദിതയുടെ കത്തുമായി ലണ്ടനിൽ ബ്രിട്ടീഷ് നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ദൂതനായി പോയ ബാരിസ്റ്റർ പിള്ള ഉൾപ്പടെയുള്ളവർ ഫലത്തിൽ നായർ സമുദായത്തിൻറെ അന്തകന്മാരായി മാറുന്ന കാഴ്ചയാണ് ഉണ്ടാകുന്നത് ,അദ്ദേഹം 1864 ഫെബ്രുവരി 26-ന് പള്ളിപ്പുറത്ത് ജനിച്ചു .മഹാരാജാസ് കോളേജിലാണ് (യൂണിവേഴ്‌സിറ്റി കോളേജ്) പഠിച്ചത്. ദിവാനായിരുന്ന വെമ്പാകം രാമയ്യങ്കാർക്ക് എതിരേ കൊച്ചി രാജ്യത്തെ പത്രങ്ങളിൽ എഴുതിയിരുന്നു.മറ്റുള്ളവരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്ക് ബലിയാടാകുന്ന നായന്മാരും’മുന്നോക്ക’വിഭാഗവും സ്വന്തം സമുദായ കാര്യത്തിൽ അഭിമാനവും ശുഷ്കാന്തിയും കാണിക്കാൻ ഇനിയെങ്കിലും  പഠിക്കണം സാമൂഹ്യമായ അറിവുകൾ കരസ്ഥമാക്കണം.കേരളത്തിൽ ഭരണ ഘടന അനുസൃതമായ സാമൂഹ്യനീതി എല്ലാ സമുദായങ്ങൾക്കും ലഭിക്കുവാൻ സമഗ്രമായ സാമൂഹ്യ കണക്കെടുപ്പാണ് നടത്തേണ്ടത് .ആ കാര്യത്തിൽ നായർ,ബ്രാഹ്മണ, ക്ഷത്രിയ,അമ്പലവാസി സമുദായ സംഘടനകൾ പ്രത്യേക ആക്ഷൻ കോൺസിൽ രൂപീകരിക്കുവാൻ തയ്യാറാകണം .( Caste census; ‘Forward’ community should be prepared to face ‘street gangs’.pathradipar online)

സ്വന്തം സമുദായ ആവശ്യം പറയാനോ അതിനായി പ്രവർത്തിക്കുവാനോ തയ്യാറാകാതെയിരിക്കുകയും .അന്യസമുദായ ആവശ്യത്തിന് ജന്മനാടിനെതിരെ ബ്രിട്ടീഷ് നിയമസഭയിൽ പ്രയത്നിക്കുകയും ചെയ്ത തിരുവനന്തപുരം പള്ളിപ്പുറം സ്വദേശിയായ ബാരിസ്റ്റർ ജി. പരമേശ്വരൻ പിള്ള .pathradiparonline

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആറ്റുകാൽക്ഷേത്ര ശാന്തിനിയമനത്തിൽ നായർ ശാന്തിക്ക് ‘ ജാതീയഅയിത്തം ‘.

ആറ്റുകാൽക്ഷേത്ര ശാന്തിനിയമനത്തിൽ നായർ ശാന്തിക്ക് ‘ ജാതീയഅയിത്തം ‘.

ആറ്റുകാൽക്ഷേത്ര ശാന്തി നിയമനത്തിൽ നായർ ശാന്തിക്ക് ' ജാതീയഅയിത്തം ', Attukal temple priest appointment For Nair Pujari, cast untouchability ' തിരുവനന്തപുരം : നായർ സമുദായ അംഗങ്ങളുടെ ഭരണ നിയന്ത്രണത്തിലിരിക്കുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ശാന്തി നിയമങ്ങങ്ങളിൽ നായർ...

ലോക്സഭാ തെരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം

ലോക്സഭാ തെരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം

ലോക്സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ 'സി-വിജിൽ', ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പമാക്കാൻ ഉപയോഗിക്കുന്ന 'സക്ഷം' മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ്...

കേരളത്തിൽ നിന്ന് ലോക് സഭയിലേക്ക് ക്ഷത്രിയ ,അമ്പലവാസി ,ബ്രാഹ്മണ പ്രാതിനിധ്യമില്ല .

കേരളത്തിൽ നിന്ന് ലോക് സഭ സ്ഥാനാർഥികളിൽ രാഷ്ട്രീയ പാർട്ടികൾ ബ്രാഹ്‌മണ ,ക്ഷത്രിയ ,അമ്പലവാസി സമുദായങ്ങൾക്ക്‌ സീറ്റുകൾ നിഷേധിച്ചു .ഈ വിഭാഗത്തിൽ നിന്ന് നിയമ സഭയിലേയ്ക്കും പ്രതിനിധികൾ ഉണ്ടായിട്ട് .പതിറ്റാണ്ടുകൾ കഴിയുകയാണ് .ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേരിൽ...

ലോക് സഭാ ഇലക്ഷൻ 2024; പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച മാർഗ്ഗരേഖ

ലോകസഭാ തിരഞ്ഞെടുപ്പ് 2024 പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നത് സംബന്ധിച്ച മാർഗ്ഗരേഖ ഇലക്ഷൻ വകുപ്പ് പുറത്തിറക്കി. വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ,അലങ്കാര വസ്തുക്കൾ തുടങ്ങിയവ...

3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി; ‘സ്നേഹാരാമം’പദ്ധതിക്ക് ലോക റെക്കോർഡ്

3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി; ‘സ്നേഹാരാമം’പദ്ധതിക്ക് ലോക റെക്കോർഡ്

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാഷണൽ സർവീസ് സ്കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്നേഹാരാമം പദ്ധതിക്ക്  ലോക റെക്കോർഡ്. കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്കു ഉപയോഗപ്രദമായ...

error: Content is protected !!