ശ്രീ ചട്ടമ്പിസ്വാമികൾ സമാധിയടയുന്നത് നേരിൽ ദർശിച്ച വ്യക്തി .

by | Apr 9, 2020 | History | 0 comments

ഗാന്ധിയനും , സ്വാതന്ത്ര്യ  സമര  സേനാനിയും  ,  തൊഴിലാളി  പ്രവർത്തകനും ,  നിസ്വാർഥ സേവകനുമായിരുന്നു   തയ്യിൽ കൃഷ്ണപിള്ള .

ചവറ മണ്ടാനത്ത് വീട്ടിൽ അയ്യപ്പൻ പിള്ളയുടേയും പൻമന തയ്യിൽ തറവാട്ടിൽ പാർവതിയമ്മയുടേയും മകനായി 1902 മെയ് 2ന് പൻമനയിൽ ജനിച്ചു. കരുനാഗപ്പള്ളിയിൽ സ്‌റ്റേറ്റ് കോൺഗ്രസ്സിന്റെ ആവിർഭാവ കാലഘട്ടത്തിൽ കുമ്പളത്ത് ശങ്കപ്പിള്ളയുടെ വലംകൈയ്യായി കോൺഗ്സ്സ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി അനവരതം പ്രവർത്തിച്ചു.

ഹരിജൻ ഫണ്ട് ശേഖരണാർഥം കേരളത്തിലെത്തിയ ഗാന്ധിജിയെ പൻമന ആശ്രമ സന്ദർശനത്തിലേക്ക് കൊണ്ട് വരുവാനായി കുമ്പളം ചുമതലപ്പെടുത്തി അയച്ചത് തയ്യിൽ കൃഷ്ണപിള്ളയെ ആയിരുന്നു.

1918-ൽ കുമ്പളത്തിന്റെ നേതൃപാടവത്തിൽ പൻമന മനയിൽ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ പ്രശസ്ത വായനശാലയായ “പ്രാക്കുളം പത്മനാഭപിള്ള മെമ്മോറിയൽ ” വായനശാലയുടെ ആദ്യകാല സെക്രട്ടറി ആയിരുന്നു തയ്യിൽ കൃഷ്ണപിള്ള . ഈ വായനശാലയോട് ചേർന്ന് തുടങ്ങിയ പ്രീ പ്രൈമറി ബോയ്സ് സ്കൂളിന്റെയും, പ്രീ പ്രൈമറി ഗേൾസ് സ്കൂളിന്റെയും മാനേജരായി തയ്യിൽ കൃഷ്ണപിള്ളയെയായിരുന്നു കുമ്പളം തിരഞ്ഞെടുത്തത്.

പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികൾ പ്രാക്കുളം പത്മനാഭപിള്ള മെമ്മോറിയൽ വായനശാലയിൽ ഇരുന്ന് 1924 മെയ് 5 ന് സമാധിയടയുമ്പോൾ സഹായിയായ പണിക്കരോടൊത്ത് അന്ത്യനിമിഷം നേരിട്ട് ദർശിച്ച വ്യക്തി കൂടിയായിരുന്നു തയ്യിൽ കൃഷ്ണപിള്ള .

1908 മേടമാസത്തിൽ അമ്പലപ്പുഴ കടപ്പുറത്ത് വച്ച് നടന്ന വിവിധ നായർ സംഘടനകളുടെ പ്രാധിനിത്യത്തിൽ നടന്ന മഹാസമ്മേളനത്തിൽ കുമ്പളത്ത് ശങ്കുപ്പിള്ളയോടൊപ്പം തയ്യിൽ കൃഷ്ണപിള്ളയും പങ്കെടുത്തു.

കൊല്ലവർഷം 1 102 ൽ മദ്രാസിൽ ഡോ.അൻസാരിയുടെ നേതൃത്വത്തിൽ നടന്ന ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൽ ഡെലിഗേറ്റായി കുമ്പളത്തിനോടൊപ്പം തയ്യിൽ കൃഷ്ണപിള്ളയേയും തിരഞ്ഞെടുത്തു. മദ്രാസിലെ ” ചെപ്പറ്റ് ” എന്ന വിജന പ്രദേശം വൃത്തിയാക്കി ഒരുക്കിയെടുത്ത കോൺഗ്രസ്സ് സമ്മേളന വേദിയിൽ ഡോ.രാജേന്ദ്രപ്രസാദ്, മദനമോഹന മാള വ്യാ , ഷൗക്കത്തലി, ഗോവിന്ദവല്ലഭ പാന്ത്, Sണ്ഡൻ, എം.എസ്. ആ നേ, സി.രാജഗോപാലാചാരി, ജവഹർലാൽ നെഹ്റു, സെൻ ഗുപ്ത, സരോജിനി നായിഡു, സത്യമൂർത്തി, ആചാര്യ കൃപാലിനി , ശ്രീനിവാസ അയ്യങ്കാർ തുടങ്ങിയ പ്രമുഖരായിരുന്നു പങ്കെടുത്തത്. അവരെയെല്ലാം നേരിൽ കാണുവാനും അവരുടെ പ്രഭാഷണങ്ങൾ ശ്രവിക്കാനുമുള്ള സൗഭാഗ്യം കൃഷ്ണപിള്ളയ്ക്കും ലഭിച്ചു.

കരുനാഗപ്പള്ളി താലൂക്കിലെ നായർ സർവ്വീസ് സൊസൈറ്റിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.. മനയിൽ NSS 323 കരയോഗ പ്രസിഡൻറായും, മറ്റനവധി കരയോഗങ്ങൾ താലൂക്കിൽ രജിസ്റ്റർ ചെയ്യിക്കുവാനും കുമ്പളത്തിനോടൊപ്പം പ്രയത്നിച്ചു.

കരുനാഗപ്പള്ളിയിൽ ആദ്യ കാലത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന “ഈസ് റ്റേൺ ബാങ്ക് ” മാതൃകയിൽ കുമ്പളം പ്രസിഡന്റായും, ശ്രീ.എം.എൻ. നായർ മാനേജരായും, തയ്യിൽ കൃഷ്ണപിള്ള സെക്രട്ടറിയായും “മോഡേൺ സിൻഡിക്കേറ്റ് ബാങ്ക് ” പ്രവർത്തനം ആരംഭിച്ച് നല്ല നിലയിൽ മുന്നോട്ട് പോയെങ്കിലും മോഡേൺ സിൻഡിക്കേറ്റ് ബാങ്ക് കടബാധ്യതകളിൽ പെട്ട് പ്രവർത്തനം നിലച്ചു. സ്‌റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങളുടെ സംഘാടകനും, പങ്കാളിയുമായ തയ്യിൽ കൃഷ്ണപിള്ള നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന കൃഷ്ണപിള്ള പ്രസിദ്ധമായ ഇടവം 12 ലെ ചവറ മിനറൽസിലെ തൊഴിലാളി സമരത്തിന് ശേഷം കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയും , തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കു ന്നതിനും വളരെയധികം പ്രയത്നിച്ചു. നിസ്വാർഥനും, ത്യാഗ സമ്പന്നനും, ദയാലുവുമായിരുന്ന തയ്യിൽ കൃഷ്ണപിള്ള 1964 ഏപ്രിൽ 26 ന് ഇഹലോകവാസം വെടിഞ്ഞു. കായംകുളം പെരുങ്ങാല കോട്ടൂർ തറവാട്ടിൽ ദേവകി അമ്മയായിരുന്നു സഹധർമ്മിണി. തയ്യിൽ കൃഷ്ണകുമാർ എന്ന രണ്ടാമത്തെ മകൻ പൻമന ഗ്രാമപഞ്ചായത്തിലെ മനയിൽ വാർഡിൽ നിന്നും കോൺഗ്സ്സ് സ്ഥാനാർഥിയായി മൽസരിക്കുകയും വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ച് മനയിൽ വാർഡ് മെമ്പറായി അച്ഛന്റെ കാൽപ്പാടുകൾ പിൻതുടർന്നിരുന്നു. അനവധി മഹാത്മാക്കളുടെ കർമ മണ്ഡലമായ പൻമന അതിന്റെ മഹിമ ഇന്നും കാത്ത് സൂക്ഷിക്കുന്നുണ്ട്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത്  സംവരണക്കാർ .

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത് സംവരണക്കാർ .

കേരളത്തിൽ കഴിഞ്ഞ 60 -ൽ പരം വർഷങ്ങളായി അധികാരത്തിൽ പങ്കാളിത്തം നിഷേധിച്ചുകൊണ്ടും സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടും വംശീയ ഉന്മൂലനത്തിന് ഇരയായിരിക്കുന്ന നായർ, ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിൽ നിന്ന് സമുദായ പേരിൽ പ്രവർത്തിച്ചുവരുന്ന പല സംഘടനകളും...

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും  മാത്രം  ലക്‌ഷ്യം  ?

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും മാത്രം ലക്‌ഷ്യം ?

ശൂദ്രന്മാർക്കിടയിൽ 'ചാരിറ്റി ' മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ് . പേരും പ്രസക്തിയും പണംമുണ്ടാക്കുന്നതിനും കുറുക്കുവഴിയും ഏറ്റവും എളുപ്പമുള്ള വഴിയുമാണ് 'ചാരിറ്റി 'അഥവാ ക്ഷേമ പ്രവർത്തനങ്ങൾ .ബിജെപി കാർക്കിടയിലെ നന്മമരമെന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ചാരിറ്റി...

കോടികൾക്ക് വേണ്ടി കമ്യുണിസ്റ് സർക്കാരിനോട് അപേക്ഷിച്ച് വടക്കുമ്പാട് നാരായണൻ നമ്പൂതിരി .

തൃശൂർ : തൃശൂർ തെക്കേ ശങ്കരമഠം മാനേജരായ വടക്കുമ്പാട് നാരായണൻ നമ്പൂതിരി   മഠം പുനരുദ്ധാരണമെന്ന പേരിൽ ഇടത് പക്ഷ സർക്കാരിന് സമർപ്പിച്ചത് കോടികളുടെ ആവശ്യങ്ങൾ .ഏകദേശം ഇരുപതിൽ പരം കോടി രൂപയുടെ ആവശ്യങ്ങളാണ് സമർപ്പിച്ചിട്ടുള്ളത് .അതിൽ മൂന്ന് കോടിയോളം രൂപ 2020 -ൽ തന്നെ സർക്കാർ...

തിരുവാർപ്പ് ശങ്കര മഠം ഭൂമി കൈയ്യേറ്റം ? നാരായണൻ നമ്പൂതിരിയെ പുറത്താക്കണം .

തൃശൂർ : തെക്കേ ശങ്കര മഠത്തിൻറെ കീഴ് മഠമായ കോട്ടയത്തെ തിരുവാർപ്പ് ഇളമുറ ശങ്കര മഠത്തിന്റെ ഭാഗമായ ഭൂമികൾ കയ്യേറ്റം നടന്നിട്ട് നടപടിയെടുക്കാതെ മാനേജ്‌മെന്റ് . മഠത്തിന്റെ ഭാഗമായി ഏക്കര് കണക്കിന് ഭൂമിയാണ് കൈയ്യേറി ബ്രാഹ്മണ ജാതിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ....

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ...

error: Content is protected !!