എഡിറ്റോറിയൽ

എഡിറ്റോറിയല്‍-ഒരുപൗരന്‍റെ മൗലീകാവകാശങ്ങളില്‍ അതിപ്രധാനമായിരിക്കുന്ന ഒന്നാണ് പബ്ലിക്ക് സര്‍വ്വീസിലെ പ്രാതിനിധ്യം-ചീഫ് എഡിറ്റർ.

ഒരുപൗരന്‍റെ മൗലീകാവകാശങ്ങളില്‍ അതിപ്രധാനമായിരിക്കുന്ന ഒന്നാണ് പബ്ലിക്ക് സര്‍വ്വീസിലെ പ്രാതിനിധ്യം.അവഗണിത സമുദായങ്ങള്‍ മറ്റുള്ളവരെ പോലെ ആദായനികുതി,ഭൂനികുതി മറ്റു നികുതികള്‍ കൊടുത്ത് ഖജനാവില്‍ മുതല്‍ കൂട്ടുന്നുണ്ട്. അങ്ങിനെയുള്ള ഒരു വിഭാഗം ജനതയ്ക്ക് അര്‍ഹിക്കുന്നതായ പ്രാതിനിധ്യം അനുവദിക്കാത്തതും പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടാത്തതും,സംവരണം അനുവദിക്കാത്തതിനാല്‍ നിയമനിര്‍മ്മാണ സഭകളില്‍ പ്രാതിനിധ്യം നഷ്ടപ്പെട്ടതിനാലാണ്. പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടാതെ പട്ടികയില്‍ നിന്നും നീക്കംചെയ്ത1958ലെ അവസ്ഥ ഇന്നും തുടരുന്നുണ്ട്. സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാമുദായിക സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനും പട്ടികയില്‍ അടിയന്തിരമായി ഉള്‍പ്പെടുത്തണം.

സംവരണവുമായി ബന്ധപ്പെട്ട് 1958ന് ശേഷം നിയമിച്ച അന്വേഷണ കമ്മീഷനുകളില്‍, പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളില്‍, കേരളമന്ത്രി സഭകളില്‍, പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടാതെ നീക്കം ചെയ്ത അവഗണിതസമുദായങ്ങളില്‍ നിന്നും പ്രാതിനിധ്യം ആനുവദിച്ചിട്ടില്ല.ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍ ജനിക്കാതെ പോയി എന്നത് കൊണ്ട് മാത്രം സര്‍ക്കാരില്‍ പങ്കാളിത്തം അനുവദിക്കാത്ത സംവരണ നയമാണ ഇന്ന് കേരളത്തില്‍ ആവര്‍ത്തിച്ച് വരുന്നത്. പ്രബലസമുദായങ്ങളില്‍ ജന്മം കൊണ്ട് മാത്രം സര്‍ക്കാര്‍ ഉദ്യോഗം ഉറപ്പാക്കുന്ന യുക്തിരഹിതമായ,അശാസ്ത്രീയ സംവരണരീതി നടപ്പില്‍നില്‍ക്കുന്നത് തിരുവിതാംകൂര്‍ പിന്നോക്ക പട്ടികയില്‍ നിന്നും പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടാതെ നീക്കംചെയ്ത നായര്‍ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസിസമുദായങ്ങളുടെ പൂര്‍ണ്ണനാശത്തിനാണ് വഴിവച്ചിരിക്കുന്നത്.

തിരു-കൊച്ചിയില്‍ മലബാര്‍ സംയോജനത്തോടെയാണ് വിവേചനം നടപ്പില്‍ വന്നത്.അവകാശവാദങ്ങള്‍ ആക്ഷേപിക്കുന്നവര്‍ആരാണെന്ന്അപഗ്രന്ഥിച്ചു നോക്കിയാല്‍അതായത് സമുദായ ഭീതികളെ നശിപ്പിക്കുന്നതിന് വേണ്ട തുല്യ അവസരങ്ങള്‍ എല്ലാ സമുദായക്കാര്‍ക്കും പ്രത്യേകിച്ച് അധികാരസീമയില്‍ നിന്നും പുറന്തള്ളപ്പെട്ട ആളുകള്‍ക്ക് അനുവദിച്ച് കൊടുക്കണമെന്ന് പറയുമ്പോള്‍ അതിനെ ആക്ഷേപിക്കുന്നവര്‍ ആരായാലും ഏത് സമുദായത്തില്‍പ്പെട്ടവര്‍ ആയാലുംഅവര്‍ അധികാരം കൈവശം വച്ച് കൊണ്ടിരിക്കുന്നവര്‍ ആണെന്നും അധികാര സ്ഥാനങ്ങളില്‍ എണ്ണത്തില്‍ വളരെ കൂടുതല്‍ ഉള്ളവര്‍ ആണെന്ന് മനസ്സിലാക്കം.അവകാശങ്ങള്‍ സ്വയമേ കൈവശം വച്ച് കൊണ്ടിരിക്കുന്നവരും അധികാരം നിയന്ത്രിച്ച് കൊണ്ടിരിക്കുന്നവരും സൗമനസ്യപൂര്‍വ്വം ഇവിടെഒരു അന്തരീക്ഷം സൃഷ്ടിക്കണം.സാമുദായിക അവശതകള്‍ തീര്‍ക്കുന്നതിനും ന്യായമായ അവകാശ സംബാധനത്തിനുംഎല്ലാവര്‍ക്കും തുല്യമായ അവകാശ സമത്വം നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ എടുക്കണം. വര്‍ഗ്ഗീയമായ ഉദ്യോഗ നയമാണ് ഇവിടെ നടപ്പിലുള്ളത്.വര്‍ഗ്ഗം ഏത് തന്നെയായാലും ഈ രാജ്യത്തെ പൗരന്മാരുടെ വിഭാഗമാണ്. നിയമസഭ ഈ സ്റ്റേറ്റിന്‍റെ പ്രതിനിധി സഭയാണ്.സംവരണം പുന സ്ഥാപിക്കാത്തഅവഗണിത സമുദായപൗരന്മാരുടെ പാതിനിധ്യം നിയമസഭയില്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു.

ജാതിക്രമം അനുസരിച്ച് ജനസംഖ്യാനുപാതികമായി പ്രത്യേകശതമാനം അനുവദിക്കുന്ന സംവരണ നയമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് തിരുവിതാംകൂര്‍-കൊച്ചിയില്‍ അനുവ ദിച്ചിരുന്നത്.സമുദായംഗങ്ങളുടെ സാമൂഹ്യമായും സാമ്പത്തികമായും സാമുദായികമായും എല്ലാ തലത്തിലും പുരോഗതി പബ്ലിക്ക് സര്‍വ്വീസിലുള്ള പ്രാതിനിധ്യത്തെ ആശ്രയിച്ചിരിക്കുന്നു.കൂടുതല്‍ പ്രാതിനിധ്യം കിട്ടിയിട്ടുള്ളവരും കിട്ടികൊണ്ടിരിക്കുന്നവരും മേലാല്‍ അത് ഉപേക്ഷിക്കുവാന്‍ തയ്യാറല്ലാത്തവരുമായ സമുദായങ്ങള്‍ ആദ്യമേ രാഷ്ട്രീയ പ്രവേശനത്തിലൂടെ അധികാര സ്ഥാനങ്ങളില്‍ എത്തപ്പെടുകയും ചെയ്തൂപബ്ലിക്ക് സര്‍വ്വീസിലുള്ള പ്രാതിനിധ്യ വ്യത്യാസമാണ് സാമുദായിക ഭിന്നതകള്‍ക്കും അതിനെ അടിസ്ഥാനമാക്കിയുള്ള വാദങ്ങള്‍ക്കുംകാരണം.

രാജ്യത്തെ വിഭവങ്ങള്‍ എല്ലാവര്‍ക്കും തുല്യമായാണ് അനുവദിക്കേണ്ടത്.കേരളത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് മുതല്‍ മന്ത്രിമാരുടെ നിയമനത്തില്‍ വരെ ജാതി സമുദായപരിഗണനവച്ച് പുലര്‍ത്തുന്നുണ്ട്.സ്റ്റേറ്റിന്‍റെ പൊതുവായ കാര്യം വരുമ്പോള്‍ ജാതിപരിഗണന അനുവദിക്കുന്നു.അവശത അനുഭവിക്കുന്ന അവഗണിത സമുദായങ്ങള്‍ മറ്റു സമുദായങ്ങളെപോലെ വളര്‍ന്ന് വരണമെങ്കില്‍ സ്റ്റേറ്റ്സര്‍വ്വീസിലും നിയമസഭകളിലും സമുദായപ്രാതിനിധ്യം പാലിക്കപ്പെടണം.

വര്‍ഗ്ഗപരമായി സംഘടിതശേഷി ഇല്ലാത്തതിനാല്‍ ഇന്നേവരേക്കും അവശത പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.വളരെ വിളരമായി സ്റ്റേറ്റ് സര്‍വ്വീസില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ പീഡനങ്ങളും പ്രതിസന്ധികളും അവഗണനയും പരിഹാസവും അനുഭവിക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ കോര്‍പ്പറേഷനുകള്‍,ബോര്‍ഡുകളിലേയും ചെയര്‍മാന്‍ മറ്റു അംഗങ്ങള്‍,മജിസ്ട്രേറ്റ്,ജില്ലാ ജഡ്ജി,ഹൈക്കോടതി ജഡ്ജി,ബാങ്കുകള്‍, ക.അ.ട ,ക.ജ.ട ഉദ്യോഗസ്ഥര്‍,കളക്ടര്‍മാര്‍ തഹസില്‍ദാര്‍ ഭരണഘടനാപരമായതും സര്‍ക്കാര്‍ നിയമിക്കുന്നതുമായ കമ്മീഷനുകള്‍-അംഗങ്ങള്‍,ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മറ്റു അംഗങ്ങള്‍ എന്നിനിയമനങ്ങളിലെല്ലാംനായര്‍ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസിസമുദായങ്ങള്‍ക്ക് സംവരണം അനുവദിക്കണം.


പത്രാധിപർ  പത്രം  പൂജചെയ്തപ്പോൾ.
മാനേജിങ്  എഡിറ്റർ  പാർവതി  നായർ  പത്രം  ഏറ്റ്  വാങ്ങുന്നു .

 

[Google]