ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടത്തിലും പൊതുഗതാഗതത്തിന് അനുമതിയില്ല

by | Apr 15, 2020 | Uncategorized | 0 comments

ന്യൂഡൽഹി: കൊവിഡ് നിന്ത്രണത്തിന്റെ ഭാഗമായി മേയ് മൂന്നുവരെയുള്ള രണ്ടാംഘട്ട ലോക് ഡൗൺ കാലത്തും ബാറുകൾ അടഞ്ഞുതന്നെ കിടക്കും. മദ്യവും സിഗരറ്റും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിൽ തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും അടച്ചിടാനാണ് നിർദ്ദേശം.ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടത്തിലും പൊതുഗതാഗതത്തിന് അനുമതിയില്ല. എന്നാൽ കാറിൽ ഡ്രൈവറടക്കം രണ്ടുപേർക്കും ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കും മാത്രം സഞ്ചരിക്കാനാണ് അനുമതിയുള്ളത്. എന്നാൽ അവശ്യഘട്ടത്തിൽ മാത്രമാണ് സ്വകാര്യവാഹനങ്ങൾ പുറത്തിറക്കാൻ
അനുമതി നൽകിയിട്ടുള്ളത്.അതേസമയം കാർഷികവൃത്തിക്ക് തടസമുണ്ടാവില്ല. തേയിലത്തോട്ടങ്ങൾ തുറക്കാം.പക്ഷേ, 50 ശതമാനത്തിന് മുകളിൽ ജീവനക്കാരെ നിയോഗിക്കരുതെന്നുമാത്രം.ചന്തകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്.ആംബുലൻസുകളുടെ സംസ്ഥാനാന്തര യാത്രയ്ക്കും തടസമുണ്ടാവില്ല. ഹോംസ്റ്റേകളും ഹോട്ടലുകളും തുറന്നുപ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെകിടക്കും. അംഗൻവാടികൾക്കും തുറക്കാൻ അനുമതിയില്ല. ഇതിനൊപ്പം തിയേറ്ററുകളും മാളുകളും പാർക്കുകളും തുറക്കുന്നതിനും അനുമതിയില്ല. ആരാധാനാലയങ്ങളും അടഞ്ഞുതന്നെ കിടക്കും. കല്യാണം,സംസ്കാരം തുടങ്ങിയ ചടങ്ങുകൾക്കും നിലവിലെ നിയന്ത്രണം തുടരും.പരമാവധി ഇരുപതുപേർക്കുമാത്രമാണ് ഇൗ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. ഹോട്ട്സ്പോട്ടുകളിൽ നിയന്ത്രണങ്ങൾകൂടുതൽ കടുക്കും.
തുറക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ
 പ്രതിരോധം, കേന്ദ്ര സായുധ സേനകൾ
 ട്രഷറി സ്ഥാപനങ്ങൾ (കുറച്ച് ജീവനക്കാർ മാത്രം)
സി.എൻ.ജി, എൽ.പി.ജി, പി.എൻ.ജി തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങൾ
ദുരന്ത നിവാരണ സേന
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ
അതിർത്തിയിലും വിമാനത്താവളത്തിലും തുറമുഖങ്ങളിലെയും കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രങ്ങൾ
ജി.എസ്‌.ടി.എൻ
റിസർവ് ബാങ്ക് (ആർ.ബി.ഐ)
ആർ.ബി.ഐ നിയന്ത്രണത്തിലുള്ള സാമ്പത്തിക മാർക്കറ്റുകൾ
തുറക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ
പൊലീസ്, ഹോം ഗാർഡ്, ഫയർ ആന്റ് റസ്ക്യു സേനകൾ
ജില്ലാ ഭരണകേന്ദ്രങ്ങൾ
ട്രഷറികൾ
വൈദ്യുതി, വാട്ടർ, സാനിറ്റേഷൻ
തദ്ദേശ ഭരണ സ്ഥാപനങ്ങൾസംസ്ഥാനത്ത് കൂടുതൽ ഇളവുനൽകണോ എന്ന കാര്യത്തിൽ നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കും.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത്  സംവരണക്കാർ .

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത് സംവരണക്കാർ .

കേരളത്തിൽ കഴിഞ്ഞ 60 -ൽ പരം വർഷങ്ങളായി അധികാരത്തിൽ പങ്കാളിത്തം നിഷേധിച്ചുകൊണ്ടും സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടും വംശീയ ഉന്മൂലനത്തിന് ഇരയായിരിക്കുന്ന നായർ, ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിൽ നിന്ന് സമുദായ പേരിൽ പ്രവർത്തിച്ചുവരുന്ന പല സംഘടനകളും...

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും  മാത്രം  ലക്‌ഷ്യം  ?

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും മാത്രം ലക്‌ഷ്യം ?

ശൂദ്രന്മാർക്കിടയിൽ 'ചാരിറ്റി ' മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ് . പേരും പ്രസക്തിയും പണംമുണ്ടാക്കുന്നതിനും കുറുക്കുവഴിയും ഏറ്റവും എളുപ്പമുള്ള വഴിയുമാണ് 'ചാരിറ്റി 'അഥവാ ക്ഷേമ പ്രവർത്തനങ്ങൾ .ബിജെപി കാർക്കിടയിലെ നന്മമരമെന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ചാരിറ്റി...

കോടികൾക്ക് വേണ്ടി കമ്യുണിസ്റ് സർക്കാരിനോട് അപേക്ഷിച്ച് വടക്കുമ്പാട് നാരായണൻ നമ്പൂതിരി .

തൃശൂർ : തൃശൂർ തെക്കേ ശങ്കരമഠം മാനേജരായ വടക്കുമ്പാട് നാരായണൻ നമ്പൂതിരി   മഠം പുനരുദ്ധാരണമെന്ന പേരിൽ ഇടത് പക്ഷ സർക്കാരിന് സമർപ്പിച്ചത് കോടികളുടെ ആവശ്യങ്ങൾ .ഏകദേശം ഇരുപതിൽ പരം കോടി രൂപയുടെ ആവശ്യങ്ങളാണ് സമർപ്പിച്ചിട്ടുള്ളത് .അതിൽ മൂന്ന് കോടിയോളം രൂപ 2020 -ൽ തന്നെ സർക്കാർ...

തിരുവാർപ്പ് ശങ്കര മഠം ഭൂമി കൈയ്യേറ്റം ? നാരായണൻ നമ്പൂതിരിയെ പുറത്താക്കണം .

തൃശൂർ : തെക്കേ ശങ്കര മഠത്തിൻറെ കീഴ് മഠമായ കോട്ടയത്തെ തിരുവാർപ്പ് ഇളമുറ ശങ്കര മഠത്തിന്റെ ഭാഗമായ ഭൂമികൾ കയ്യേറ്റം നടന്നിട്ട് നടപടിയെടുക്കാതെ മാനേജ്‌മെന്റ് . മഠത്തിന്റെ ഭാഗമായി ഏക്കര് കണക്കിന് ഭൂമിയാണ് കൈയ്യേറി ബ്രാഹ്മണ ജാതിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ....

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ...

error: Content is protected !!