Breaking News

സംവരണവിഷയത്തിൽ പ്രതികാരനടപടി വീണ്ടും.സോഷ്യൽ സർവ്വേ വേണം .

തിരുവനന്തപുരം:ശബരിമലയിൽ സവർണ്ണ ആക്ഷേപം ചൊരിഞ്ഞ സർക്കാർ ദേവസ്വം ബോർഡിൽ വീണ്ടും ഭരണഘടനാ വിരുദ്ധമായി മുന്നാക്കക്കാർക്ക് പത്തുശതമാനം സംവരണവും കൊണ്ടിറങ്ങിയതിന് പിന്നിൽ ഹിന്ദു വിഭാഗത്തിലെ രണ്ട് പ്രബലസമുദായങ്ങളെ തമ്മിലടിപ്പിക്കാമെന്ന കണക്കുകൂട്ടലാണെന്ന ആക്ഷേപം ഉയരുന്നു.ഭരണഘടനാപരമായി സമൂഹത്തിൽ മുന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുവാൻ സാദ്ധ്യമല്ല.നേരത്തേ നിയമവകുപ്പ്‌ അത്തരമൊരു നിർദ്ദേശം നൽകിയിരുന്നതുമാണ് . സംസ്ഥാനപിന്നാക്ക കമ്മീഷനും ,മുന്നാക്ക സാമ്പത്തിക കമ്മീഷനും ഒരേപോലെ കേരളത്തിലെ സമുദായങ്ങളിൽ പിന്നാക്കം നിൽക്കുന്നവരെ നിശ്ചയിക്കുവാൻ തെളിവൊന്നുമില്ലാന്ന് കേരളാ ഹൈക്കോടതിയിലും സർക്കാരിലും മറുപടികൊടുത്തിരിക്കുന്ന സമയത്താണ് തന്നിഷ്ടപ്രകാരം സർക്കാർ ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ച്‌ ദ്രോഹിക്കുന്ന നയം തുടരുന്നത് .സോഷ്യൽ സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം പിന്നാക്ക വിഭാഗത്തെ നിശ്ചയിക്കേണ്ടതെന്നാണ് 1992
-ൽ മണ്ഡൽ കേസിൽ സുപ്രീം കോടതി പറഞ്ഞിട്ടുള്ളത് .എന്നാൽ കേരളാ സർക്കാർ സർവ്വേ ഇതുവരെയ്ക്കും നടത്തിയിട്ടില്ല.സംവരണ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവർ കൂടുതൽ മുന്നാക്കമാകുകയും യഥാസമയം പട്ടിക പുതുക്കാതെ പട്ടികയിൽ ഉൾപ്പെടുത്താതെയിരിക്കുന്നവർ കൂടുതൽ പിന്നാക്കമാകുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിൽ കാണുന്നത് . നായർ ബ്രാഹ്മണർ ക്ഷത്രിയർ അമ്പലവാസികളുടെ സംവരണാവശ്യം പിന്നാക്ക കമ്മീഷൻ അനുകൂലിയ്ക്കുമ്പോൾ സർക്കാർ കേന്ദ്രങ്ങളിൽ അധികാരം കൈയാളുന്ന സംവരണത്തിലൂടെ സ്ഥാനത്തെത്തിയവർ സർവ്വവും തകിടം മറിക്കുകയാണ് .ഓരോ പത്തുവർഷം കൂടുംതോറും സംവരണ പട്ടിക പുതുക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്.1958 വരേ പ്രസ്തുത വിഭാഗത്തിന് സർക്കാർ ജോലികളിലും നിയമസഭയിലും സംവരണം ഉണ്ടായിരുന്നു.