സുപ്രീം കോടതി വിധി ഉടൻ നടപ്പിലാക്കണം : ഡി കൃഷ്ണയ്യർ

സുപ്രീംകോടതി വിധി  നടപ്പിലാക്കണം  കേരളാ സർക്കാർ 1992 -ലേ സംവരണത്തേ സംബന്ധിച്ച സുപ്രീം കോടതി വിധി ഇനിയെങ്കിലും നടപ്പിലാക്കുവാൻ തയ്യാറാകണമെന്ന് മാനവ ഐക്യവേദി ജനറൽ സെക്രട്ടറി ഡി കൃഷ്ണയ്യർ  ആവശ്യപ്പെട്ടു . ജനതയെ തുല്യതയോടെ കാണേണ്ട ഒരു സർക്കാർ ഭിന്നിപ്പിച്ച്‌ ഭരിക്കാൻ നയമാണ് നടപ്പിലാക്കിയിരിക്കുന്നത്‌ . ബ്രിട്ടീഷുകാരന്റെ പ്രേതം ഇനിയും ഇത്തരക്കാരെ വിട്ടുപോയിട്ടില്ല . തിരുവിതാംകൂർ സർക്കാർ ജനങ്ങൾക്ക് അവകാശങ്ങളും അധികാരങ്ങളും തുല്യമായാണ് നൽകിയിരുന്നത് . ഞങ്ങൾ അനുഭവിച്ചതും ആവശ്യപ്പെടുന്നതും  സമത്വമാണ് .  നായർ ബ്രാഹ്മണർ ക്ഷത്രിയർഅമ്പലവാസികൾ എന്നി സമുദായങ്ങൾക്ക്  സവർണ്ണർ എന്നൊരു പേര് ഭരിക്കുന്ന സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുകയാണ്  .നാട്ടിൽ നടന്നതും നടക്കാത്തതുമായ സകല കൊള്ളരുതായ്മയ്ക്കും ഉത്തരവാദികളെന്ന് ചാപ്പകുത്തി അധികാര സ്ഥാനങ്ങളിൽ നിന്നെല്ലാം ആട്ടിയോടിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത് . ഈ വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന കാര്യത്തിൽ മാത്രമാണ് സുപ്രീംകോടതി വിധി സർക്കാർ മാനിക്കുന്നത് . വിധി നടപ്പിലാക്കാതെ അവഗണിച്ചിരിക്കുന്നതിനെതിരെ കോർട്ടലക്ഷ്യത്തിന് സുപ്രീം കോടതിയേ സമീപിക്കുമെന്നും തുടർന്നദേഹം പറഞ്ഞു .

About Pathradipar