ജന്മിമാരെന്നാൽ മേൽജാതിക്കാർ മാത്രമല്ലാ…ജാതിയത വളർത്തി രാഷ്ട്രീയ കുബുദ്ധികൾ.

“ജാതി ” ഒരു വിഷമയമായ വിഷയമാക്കിയതിൽ ഉത്തരവാദികൾ ആര്? പഴയ ചരിത്രത്തിൽ തിരയുന്നതിനേക്കാൾ കൂടുതൽ പുരോഗമന ” കേരളത്തിൽ തിരയുമ്പോഴാവും ആ ഉത്തരവാദികളെ തിരിച്ചറിയാൻ കഴിയുക ! തിരുവിതാംകൂറിൽ ജന്മി-കുടിയാൻ തർക്കം രൂക്ഷമായപ്പോഴാണ് 1830-കളിൽ ആദ്യമായി ഇവിടെ ഒരു പഠനം ഈ വിഷയത്തെ സംബന്ധിച്ച് ഉണ്ടായത് . വസ്തുവിൽ നിന്നും കുടികളെ ഒഴിപ്പിക്കുന്നതിനുള്ള അവകാശത്തെ അനിയന്ത്രിതമായി വിനിയോഗിക്കുന്നതിൽ ജന്മിമാരുടെ ആവേശം കൂടിയപ്പോഴാണ് കുടിയാന്മാർ അതൃപ്തിയും സങ്കട ഹർജിയുമായി രംഗത്തുവന്നത് . ജന്മിമാരെന്നാൽ മേൽജാതിക്കാർ മാത്രമെന്നും കുടിയാന്മാർ എന്നാൽ കീഴ്ജാതി മാത്രമെന്നും കരുതിയാൽ തെറ്റി . ” നാലു വേട്ട നമ്പൂരിയക്ക് നടുമുറ്റം ആധാരം ” എന്ന പരിതാപകരമായ അവസ്ഥയിൽ എത്തിയ നമ്പൂരിമാർ കുടിയാന്മാരായി മാറിയ ചരിത്രം എന്തേ ആരും വായിച്ചില്ല ? അന്ന് ജാതി പേരു് വിളിച്ചാൽ ആർക്കും അഭിമാനക്ഷതമൊന്നും തോന്നിയിരുന്നില്ല . പക്ഷേ നമ്പൂതിരി മുതൽ നായാടി വരെയുള്ളവർക്ക് അഭിമാനക്ഷതമുണ്ടാക്കിയത് ” കുടിയാൻ ” എന്ന വാക്കായിരുന്നു . ആ വാക്ക് മാറ്റണമെന്നും അതിന് പര്യായമായി “കാണക്കാരൻ ” എന്ന വാക്ക് ക്രയവിക്രയ രേഖകളിൽ ഉപയോഗിക്കണമെന്നും നാനാജാതിക്കാർ ഒന്നടങ്കം ആവശ്യപ്പെട്ടു . 1042 – മാണ്ടിലെ തിരുവെഴുത്തു വിളംബരത്തിൽ ” കുടികൾ ” എന്ന വാക്ക് ഉപയോഗിച്ചു കാണന്നെങ്കിലും “കുടിയാൻ ” എന്ന വാക്ക് ആദ്യമായി നിയമത്തിൽ നുഴഞ്ഞു കയറിയത്1071- മാണ്ടിലെ അഞ്ചാം റഗുലേഷനിലാണ്. റഗുലേഷന്റെ ചുരുക്കപേരു് ” ജന്മി കുടിയാൻ റെഗുലേഷൻ ” എന്നായിരിക്കരുത് ” കാണപ്പാട്ടം റെഗുലേഷൻ ” എന്നായിരിക്കണമെന്ന് ആവശ്യപ്പെട്ടത് ” സവർണർ ” എന്ന് ഇന്നു ചിലർ പുച്ഛത്തോടെ വിശേഷിപ്പിക്കുന്ന ജാതിയിൽ പിറന്നവരാണ്. രാജഭരണകാലത്ത് ഔചിത്യപൂർവ്വം ഒഴിവാക്കപ്പെട്ട വാക്ക് ജനാധിപത്യ ലോകത്ത് വീണ്ടും “സ്വീകരിച്ചു “കൊണ്ടുവന്ന് ജാതിയത വളർത്താൻ ശ്രമിച്ച രാഷ്ട്രീയ കുബുദ്ധികളാണ് ഈ സമൂഹത്തെ വിഷമയമാക്കിയത് .

 

About Pathradipar