“ആചാരാനുഷ്ടാനങ്ങൾ തുടരുന്ന പുരോഗമനപാരമ്പര്യം” മരാട്ട്‌ മന(മരനാട്ട്‌ മന) .

കേരളത്തിലെ   ഏറ്റവും  പ്രസിദ്ധിയേറിയ  നമ്പൂതിരി  തറവാടുകളിൽ  ഒന്നാണ്‌    മരാട്ട്‌ മന  അഥവാ മരനാട്ട്‌  മന  ( മരനാട്ട്‌  ലോപിച്ച്‌   മരാട്ട്  എന്ന നാമത്തിൽ  വിളിപ്പേരായതായി കരുതുന്നു ) .  കേരളത്തിൽ   ഇന്ന്    വിരലിലെണ്ണാവുന്ന   പതിനാറ്  കെട്ടുകളേയുള്ളു .  പഴയ  ജന്മി പരമ്പരയായിരുന്നു   മരാട്ട്‌ മനക്കാർ.   കേരളത്തിലെ    അറുപത്തിനാല്   നമ്പൂതിരി   ഗ്രാമങ്ങളിൽ യജുർവ്വേദ  പ്രധാനമായ  ഗ്രാമമായ  കരിക്കാട്‌  ഗ്രാമത്തിലെ  കൊടശ്ശേരി   ദേശത്താണ്‌    മരാട്ട്‌  മന സ്ഥിതി  ചെയ്യുന്നത്‌.  ഇരുപത്തിനാലിൽ  പരം നമ്പൂതിരി   ഇല്ലങ്ങളാണ്   ഇന്ന്  കരിക്കാട്‌  ഗ്രാമത്തിലുള്ളത്‌. (സ്ഥിതീകരിക്കാത്ത കണക്ക് ) മലപ്പുറം  ജില്ലയിൽ   പാണ്ടിക്കാട്‌   വണ്ടൂർ   റോഡിൽ   മരാട്ട്പ്പടി   എന്ന  സ്ഥലത്താണ്‌     മരാട്ട്‌ മന  സ്ഥിതി ചെയ്യുന്നത്   .  (മനയുടെ   പേര്   പ്രദേശനാമമായി അറിയപ്പെട്ടതായി കരുതുന്നു)   മുപ്പത്തിയഞ്ച് ക്ഷേത്രങ്ങളിലേ   തന്ത്രികളാണ്   മരാട്ട്‌  മനക്കാർ.  ചരിത്രങ്ങളും   ഐതിഹ്യങ്ങളും  പേറുന്ന    തറവാടാണ്‌     മരാട്ട്‌ മന .   

‌എട്ട്‌   തലമുറയുടെ   പേരു വിവരങ്ങളും. നാന്നൂറിലധികം  വർഷത്തെ  പഴക്കം…

പതിനാറാം   നൂറ്റാണ്ടിലെ   മുതൽ  വിവരങ്ങൾ  അടങ്ങിയ   രേഖകൾ   മനയിൽ  സൂക്ഷിക്കുന്നതിനാൽ    നാന്നൂറിലധികം  വർഷത്തെ  പഴക്കം   മരാട്ട്‌ മനക്കാർക്ക്‌   ഉണ്ടെന്ന്    സ്ഥിതീകരിക്കാം .   വള്ളുവനാടൻ   അതിർത്തിയായ   ഏറനാടൻ പ്രദേശത്തിലാണ്‌    മരാട്ട്‌ മന  സ്ഥിതി ചെയ്യുന്നതെങ്കിലും     വള്ളുവനാടൻ   സംസ്കാരം   പിന്തുടരുന്ന  പരമ്പര്യമാണ്  മരാട്ട്‌ മനക്കുള്ളത് .  ധാരാളം   ഭൂസ്വത്തിന്  ഉടമയായിരുന്നവർ.  പതിനായിരക്കണക്കിന്    പാട്ടം   നെൽ   കൃഷിയും   മറ്റുമുണ്ടായിരുന്നു.   കണ്ണേത്താദൂരത്തോളം    ഭൂസ്വത്തുക്കളുണ്ടായിരുന്ന   മരാട്ട്‌  മനക്കാർ  സാമൂഹിക   പ്രതിബന്ധതയുള്ളവരായിരുന്നു.      മരാട്ട്‌  മനയിലെ    ദീർഘവീക്ഷ്ണത്തിനുടമയായിരുന്ന      മരാട്ട്‌    സുബ്രഹ്മണ്യൻ  നമ്പൂതിരിപ്പാട്‌  കാരണവർ   1953 ൽ  ഒരു    യു.പി.സ്കൂൾ   സ്ഥാപിച്ചു .   നാട്ടിലെ  നിരവധി    ജനങ്ങൾക്ക്‌   പ്രാഥമിക   വിദ്യാഭ്യാസം  ലഭ്യമാകാൻ   ഇതൊരു   കാരണമായി .   ഇന്നും    സ്കൂൾ    ഭംഗിയായി   പ്രവർത്തിച്ചു   വരുന്നു.  സുബ്രഹ്മണ്യൻ   നമ്പൂതിരിപ്പാടിന്റെ   കാലത്ത്‌   ഒരുപാട്‌   സാമൂഹിക   മാറ്റങ്ങൾക്കും ,  സമൂഹത്തിന്     ഉപകാരപ്രദമായ   അനവധി    കാര്യങ്ങൾക്കും   മരാട്ട്‌ മനക്കാർ   കാരണമായി.  ആചാരനുഷ്ഠാനങ്ങൾ   പാലിക്കുന്ന   പുരോഗമന   ചിന്താഗതിക്കാരാണ്  അന്നും  ഇന്നും  മരാട്ട്‌ മനക്കാർ.

മരാട്ട്‌ മനക്കാർ    പുത്രകാമേഷ്ടിയാഗം   നടത്തിയതിന്റെ   ചരിത്രം   വരെയുണ്ട്‌.    .ഹൈന്ദവ  വിശ്വാസപ്രകാരം  സന്താനലബ്ധിക്കായി  നടത്തുന്ന  യാഗമാണ്  പുത്രകാമേഷ്ടി.  പുത്രകാമേഷ്ടി  കഴിഞ്ഞു  ഗർഭം  ധരിച്ചു  കഴിഞ്ഞാൽ  എന്നു  ഗർഭം ധരിച്ചു  തുടങ്ങിയോ  അന്ന്  മുതൽ  പ്രസവം  നടക്കും  വരെ   എല്ലാ   ദിനവും  മൂന്നു   നേരവും അന്നദാനം   നടത്തണമത്രെ.  പുത്രകാമേഷ്ടി  യാഗം   കഴിഞ്ഞു   ഫലപ്രാപ്തി  ലഭിച്ചു   കഴിഞ്ഞും  തറവാട്ടിലെ   ഒരു  കാരണവർ  ( അദ്ദേഹത്തിന്റെ   പേരും  സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌ എന്നാണ്‌    മുത്തശ്ശന്മാരുടെ  നാമം  തറവാട്ടിലെ  മൂത്ത  ആൺകുട്ടികൾക്ക്‌  വരുന്നത്‌  കൊണ്ടാണ്‌   മനയിലെ  ആൺകുട്ടികൾക്ക്‌  സുബ്രഹ്മണ്യൻ  നമ്പൂതിരിപ്പാട്‌  എന്ന  നാമം  ആവർത്തിക്കപ്പെടുന്നത്‌. ഇപ്പോഴത്തെ  മരാട്ട്‌  മന  കാരണവരുടെ  നാമവും   സുബ്രഹ്മണ്യൻ  നമ്പൂതിരിപ്പാട്‌  തന്നെ .)  അദ്ദേഹത്തിന്റെ  ജീവിതക്കാലം  മുഴുവൻ      പക്ഷി   മൃഗാദികൾക്ക്‌ ഉൾപ്പടെ    അന്നദാനം നടത്തിയിരുന്നതായി  പറയുന്നുണ്ട്  .

അപൂർവ്വങ്ങളിൽ  അപൂർവ്വമാണ്   16 കെട്ട്‌

നൂറ്റിഅറുപത്തിയേഴ്  വർഷം   പഴക്കമുണ്ട്‌     പതിനാറ്    കെട്ടിന് .   മനോഹരമായ  വാസ്തുവിദ്യയുടെ  ഉത്തമോദാഹരണമാണ്‌    മരാട്ട്‌ മന.   നിർമ്മിക്കുന്നതിന്   തേക്ക്   പ്ലാവ്   ഇന മരങ്ങൾ   ആണ്    ഉപയോഗിച്ചിരിക്കുന്നത്‌  .  നാലു  നടുമുറ്റങ്ങളോട്‌  കൂടി   പടിഞ്ഞാറ് അഭിമുഖമായി   നടുമുറ്റത്തോട്‌  ചേർന്ന്   മഹാഗണപതി   കുടികൊള്ളുന്ന    മച്ചും മണ്ഡപവും . ഏറ്റവും  വല്ലിയ   നടുമുറ്റമാണ്   .  നടുമുറ്റത്തോട്‌  ചേർന്നു   ഏകദേശം  18   ഓളം തൂണുകളും  ഉണ്ട്‌ .  ഒരു  നടുമുറ്റത്ത്‌  പുരാതനമായ  ചിത്രകൂടക്കല്ലിൽ  സർപ്പപ്രതിഷ്ഠ   ഒരു  നടുമുറ്റത്ത്‌  അടുക്കള  കിണർ .  കിണർ  ഉള്ള  നടുമുറ്റം  വേറെ   എവിടെയും  കാണില്ലാ.   പിന്നെ അടുക്കളയോട്‌  ചേർന്ന്   വേറെ   ഒരു   നടുമുറ്റം.  അങ്ങനെ  മൊത്തം നാല്   നടുമുറ്റം).   അതു  പോലെ  നടുവിൽ  മുറി  എന്ന  ഭാഗം  ഉണ്ട്‌  ( ചെറുമുറി)  ഈ  മുറിയിൽ  നിന്നു  നോക്കിയാൽ     നാലു  നടുമുറ്റവും  കാണാം .  ഈ   മുറിക്ക്‌ എട്ടോളം  പ്രവേശന  കവാടവും  ഉണ്ട്‌. ധാരാളം  വാതിലുകളും   ജനലുകളും    മരാട്ടുമനയുടെ   പ്രത്യേകതയാണ്   .   മച്ചിൽ    ആരാധിക്കുന്നത്‌   മഹാഗണപതിയാണ്‌   . അത്‌  പോലെ   നീളമേറിയ   വരാന്തയും      പടിഞ്ഞാറു മാളികയും   പതിനെട്ടോളം   മുറികളും    നൂറോളം  പേർക്കിരുന്ന്   ഊണുകഴിക്കാവുന്ന  അഗ്രശാലയും      മൂന്നു നിലയുള്ള   പത്തായപ്പുരയും     രണ്ട്‌ കുളവും                 ( ഒരു കുളമെ ഉപയോഗിക്കുന്നുള്ളൂ.   അഞ്ച്   കടവുകളുണ്ട്     മനോഹരമായ  കുളത്തിന്   . വെട്ടുക്കല്ലിന്റെ   ഭംഗിയിൽ   വിളങ്ങി   നിൽക്കുന്ന  കുളം )   എട്ടേക്കറിൽ    വ്യാപിച്ചു കിടക്കുന്നതാണ്      മരാട്ട്‌ മന .

മരാട്ട്‌   മനയിലെ    മൂന്ന്  നിലയുള്ള   പത്തായപ്പുര 

കാണാൻ   പ്രത്യേക  ഭംഗിയാണ്  മരാട്ട്‌   മന  പത്തായപ്പുര .    മൂന്ന്   മുറികളും   രേഖകൾ  സൂക്ഷിക്കുന്ന  മുറിയും   നെല്ല്  സൂക്ഷിക്കുന്ന   പത്തായമുറിയും    അടങ്ങുന്നതാണ്   .  അതിമനോഹരമായ  കോണികളും   തട്ടിട്ട   മുറികളും   പത്തായപ്പുരയ്ക്ക്‌    അഴകേകുന്നു.    തട്ടിൻപ്പുറം  തന്നെ  വളരെ   വിത്യസ്തമാണ്‌   . തട്ടിൻപ്പുറത്ത്‌   ഒരു   മുറിയും  ഉണ്ട്‌.   ധാരാളം  പുരാവസ്തുക്കളും  മറ്റും  അടങ്ങിയ   ഒരു   സൗധമാണ്‌     മരാട്ട്‌ മന പത്തായപ്പുര .  മനസ്ഥിതി  ചെയ്യുന്നത്‌  തന്നേ   മനോഹരമായ   പ്രകൃതിയുടെ   കൂടാരത്തിലാണെന്ന്  പറയാം .  ചുറ്റും  മരങ്ങളും    തൊടിയും    നാഗലിംഗ മരവും    പക്ഷികളും      നിറഞ്ഞു   നിൽക്കുന്ന    അന്തരീക്ഷം      ഒരു   കാവ്‌ സങ്കൽപ്പത്തിലേക്ക്‌  നമ്മേ    എത്തിക്കുന്നു  .    കേരളത്തിന്    അഭിമാനം തന്നെയാണ്‌ മരാട്ട്‌  മന.

ഏകദേശം   അമ്പത്‌   വർഷത്തോളമായി   ഇവിടെ   ബയോഗ്യാസ്‌‌   പ്ലാന്റ്‌  ഉപയോഗിക്കുന്നുണ്ട്         ഇന്നും  പഴയ   ആചാരാനുഷ്ഠനങ്ങൾ   പാലിച്ചു   വരുന്നു.  സർഗ്ഗം , 1921   എന്നീ  സിനിമകൾ   ഷൂട്ട്‌  ചെയ്തത്‌   ഈ   മനയിലാണ്  .  ഇന്ന്‌  അഞ്ച്   താവഴികളിലായി   അറുപതോളം   അംഗങ്ങളുണ്ട്‌ . വർഷത്തിൽ    ഒരു   താവഴിയ്ക്കാണ്   തറവാട്ടിൽ   താമസിക്കാൻ   അവകാശം .

Address: Maranat Mana, P.O.Chembrasseri, Pandikkad, Malappuram Dist, Kerala, Pāndikkād, 676521 Phone: 094959 94250

About Pathradipar