Breaking News

ഭരണ ഘടനാ തുല്യനീതി  തച്ചുടയ്ക്കുന്ന  പ്രവർത്തനങ്ങൾ

www.kscbc.kerala.gov.in

ഗുജറാത്തിലെ പ്രബലമായ ഒരു കമ്യൂണിറ്റിയാണ് പടിദാർ ! ഇപ്പോഴത്തെ കണക്കനുസരിച്ച്,ആറ് കോടി ഗുജറാത്തികളിൽ ഒന്നരക്കോടിയോളം ആളുകൾ പട്ടേൽ (പടിദാർ) സമുദായത്തിലുള്ളവരാണത്രേ. ബ്രിട്ടീഷ് ഭരണകാലത്ത്,  ഫലഭൂയിഷ്ടമായ ഗുജറാത്തിലെ ഭൂരിപക്ഷം ഭൂമിയും  കാൻബിസ്  എന്ന  കർഷക  സമുദായത്തിനും  യോദ്ധാക്കളായ  കോളി  സമുദായത്തിനും വിഭജിച്ച്  കൊടുത്ത്  അവർ  ഭൂനികുതി  ഏർപ്പെടുത്തി.  കോളിമാർ  സ്വന്തമായി  ഭൂമി  കൈവശം വെച്ച്  ഭൂപ്രഭുക്കന്മാരായി.  എന്നാൽ,  കാൻമ്പിസ്  സമുദായക്കാർ  ഗ്രാമത്തിൽ  കൂട്ടുകൃഷി ചെയ്യുകയും  പരസ്പരം  സഹകരിച്ച്  തങ്ങളുടെ  കൃഷിഭൂമി  വിപുലമാക്കുകയും  ചെയ്തു.  1870 കളായപ്പോഴേക്കും  കാൻബിസ്  സമുദായം  ഗുജറാത്തിലെ  പ്രബലമായ  ഒരു  വിഭാഗമായി  ഉയർന്നു  കഴിഞ്ഞിരുന്നു   അവർ  പിന്നീട്   പടിദാർ  എന്നും  പട്ടേൽ  എന്നുമുള്ള   സ്ഥാനപ്പേർ സമുദായ  നാമമായി  സ്വീകരിക്കുകയും  ചെയ്തു.  അവരുടെ  സ്ഥാനം  കച്ചവടക്കാരായ  ബനിയ കമ്യൂണിറ്റിയ്ക്ക്  ഒപ്പമാക്കുകയും  ചെയ്തു.

ഇന്ന്  പട്ടേൽ  വിഭാഗക്കാർ  ഗുജറാത്തിൽ സാമ്പത്തികമായും  വിദ്യാഭാസപരമായും  മുന്നിൽ  നിൽക്കുന്നു  എന്ന  കാര്യത്തിൽ  സംശയമില്ല. പിന്നെ  എന്താവാം  സംവരണം  ആവശ്യപ്പെടാൻ കാരണം?  1981ൽ  മാധവ്  സിങ്ങ്  സോളങ്കി  SEBC ക്കാർക്ക്  റിസർവേഷൻ  കൊണ്ടുവരികയും അതിന്റെ  ഫലമായി  ഹരിജൻ,  ക്ഷത്രിയ,  ആദിവാസി,  മുസ്ലീം  കൂട്ടുകെട്ട്  ഉണ്ടാവുകയും  പട്ടേൽ സമുദായത്തിന്  ഗുജറാത്ത്  രാഷ്ട്രീയത്തിൽ  ഉണ്ടായിരുന്ന  പ്രാധാന്യം  കുറയുകയും  ചെയ്തു.

പിന്നീട്,  വീണ്ടും രാഷട്രീയ പ്രാധാന്യം കിട്ടാൻ  വേണ്ടിയാവണം  അനാമത് അന്താളൻ  എന്ന  പേരിൽ  2015ൽ  സംവരണത്തിന്  വേണ്ടി  പ്രക്ഷോഭം  തുടങ്ങിയത്.   രാജസ്ഥാനിലെ  ഗുജ്ജാർ സമുദായക്കാരുടെ  സംവരണ  സമരത്തിന്റെ  വിജയത്തിൽ  നിന്ന്  പ്രചോദനമുൾക്കൊണ്ടാണത്രേ. വീണ്ടും  നിരാഹാര വുമായി  രംഗത്ത്  വന്നപ്പോൾ  കോൺഗ്രസ്സും     മറ്റു പാർട്ടികളും പിന്താങ്ങിയിരുന്നു .  പട്ടേല്‍  വിഭാഗത്തിന്റെ  സംവരണ  ആവശ്യം  അംഗീകരിച്ച്  കോണ്‍ഗ്രസ്സ്, സാമ്പത്തിക  പിന്നാക്ക  വിഭാഗങ്ങളില്‍ (ഇ.ബി.സി)  ഉള്‍പ്പെടുത്തി  പടിദാറുകള്‍ക്ക്  സംവരണം നല്‍കാമെന്നും  സര്‍ക്കാര്‍  ജോലികളിലും  വിദ്യാഭ്യാസ  സ്ഥാപനങ്ങളിലും  20  ശതമാനം  സംവരണം ലഭ്യമാകുമെന്ന്  വാഗ്ദാനവും  നടത്തിയിരുന്നു .

എന്നാൽ അവർ സാമൂഹ്യമായി പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ശരിയായ ആവശ്യമാണ് ഉന്നയിച്ചത് .കേന്ദ്രം  ഈ ആവശ്യത്തെ തള്ളുകയാണ് ചെയ്തിട്ടുള്ളത്  അതിൽ  നിന്നും  തന്നേ ഇന്ത്യയിലെ  പിന്നാക്ക  പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന  സംഘടിത  ശക്തിയുടെ  വോട്ട്  ബാങ്ക്  നോട്ടം മനസിലാക്കാവുന്നതേയുള്ളു .ഭരണ  ഘടന  അനുശാസിക്കുന്ന  തുല്യനീതി  തച്ചുടയ്ക്കുന്ന  പ്രവർത്തനങ്ങളാണ്  കേന്ദ്രത്തിൽ നിന്നും  ഉണ്ടാകുന്നത് .  ഗുജറാത്തിൽ പടിദാർ, രാജസ്ഥാനിൽ ഗുജജർ, കർണാടകയിൽ ലിങ്കായത്ത്, കേരളത്തിൽ നായർ ഇവരെല്ലാം സമാന ചിന്താഗതിക്കാരാണ് ..സാമൂഹ്യമായി പിന്നാക്കവും . അന്ധമായ രാഷ്ട്രീയം കൊണ്ട് സത്യത്തിന് നേരെ മുഖം തിരിയ്ക്കുന്നു നമ്മൾ !!