Breaking News

കപടനിരീശ്വരവാദത്തിന് തിരികൊളുത്തിയ മുഖ്യമന്ത്രി കുടുംബസമേതം ഗള്‍ഫില്‍ പോയി; സുകുമാരന്‍ നായര്‍

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പാളിച്ചപറ്റി. കപടമതേതരവാദം മനസില്‍ വച്ചുകൊണ്ട്, നിരീശ്വരവാദം അടിച്ചേല്‍പിക്കാനുള്ള നീക്കമാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന സത്യം ശബരിമല വിഷയത്തോടുകൂടി പുറത്തുവന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന് ‍നായര്‍. നിരീശ്വരവാദം അടിച്ചേല്‍പി ക്കാനുള്ള നീക്കത്തിന് തിരികൊളുത്തിയിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം വിദേശത്തേയ്ക്ക് പോയിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. എൻ.എസ്.എസ് താലൂക്ക് യൂണിയന് സംഘടിപ്പിച്ച വജയദശമിദിന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സുപ്രീംകോടതിയുടെ എത്രയോ വിധികള്‍ നടപടിയാകാതെ ഈ സര്‍ക്കാരിന്റെ മുമ്പിലുണ്ട്. അതിലൊന്നും കാണിക്കാത്ത തിടുക്കം ശബരിമലവിഷയത്തില്‍ കാണിച്ചതും നിരീശ്വരവാദികളും ശബരിമലയുടെ പ്രശസ്തിയും വിശുദ്ധിയും ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരുമായ കപടഭക്തരെ ഇത്രയും പോലീസ് സന്നാഹത്തോടുകൂടി സന്നിധാനത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ കാണിച്ച വ്യഗ്രതയും സര്‍ക്കാരിന്റെ കപടമതേതരത്വത്തിന് തെളിവാണ്.ദേവസ്വംബോര്‍ഡിനെ ചട്ടുകമാക്കി വിശ്വാസങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം.സര്‍ക്കാരില്‍നിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു ‘വേണ്ടണം, വേണ്ടണം’ എന്ന നിലപാടെടുക്കുന്നതെന്നും സുകുമാരന്‍ നായര്‍   പറഞ്ഞു.സമാധാനപരമായി നാമംജപിച്ച് പ്രതിഷേധിക്കുന്ന ഭക്തജനങ്ങളോടുള്ള പോലീസിന്റെ നീചവും നിന്ദ്യവും ആയ സമീപനവും  സംരക്ഷിക്കുവാന്‍ വേണ്ടി തന്ത്രികുടുംബവും രാജകുടുംബവും മറ്റു ഹൈന്ദവസംഘടനകളും ഈശ്വരവിശ്വാസികളും ഒരുമിച്ചുനിന്നതുകൊണ്ടാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തെറ്റായ ഈ നീക്കത്തിന് തടയിടാന്‍ കഴിയുന്നതെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം പ്രതിഷേധ വുമായി എത്തിയപ്പോള്‍ മന്നത്ത് പത്മനാഭന്‍ നവോത്ഥാനനായകനാണെന്നും അനാചാരങ്ങള്‍ ക്കെതിരെ പടപൊരുതിയ ചരിത്രവുമായി ചിലര്‍ രംഗത്തുവന്നു. ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ അനാചാരങ്ങള്‍ തുടച്ചു നീക്കുന്നതനായിരുന്നു. ഇതിനു വേണ്ടിയാണ് സമുദായാചാര്യന്‍ മുന്നിട്ടറങ്ങിയത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചു കൊണ്ടാണ് മന്നത്ത് പത്മനാഭന്റെ എല്ലാ പ്രവര്‍ത്തനങ്ങളമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് നാമം ജപിച്ചു കൊണ്ടുള്ള സഹനസമരമാണ് എന്‍.എസ്.എസ് .സ്വീകരിച്ചത്. അതിലൂടെ കേരളത്തില്‍ മതസൗഹാര്‍ദ്ദത്തിന് കളമൊരുങ്ങി. ഈ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ശ്രമിച്ചുകൊണ്ടിരി ക്കുന്നതെന്നും ജി.സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി