തീക്കളി തുടങ്ങി .ചട്ടമ്പി സ്വാമികൾക്കെതിരെയും വിഷം ചീറ്റി .സംയമനം പാലിക്കണം.

തിരുവനന്തപുരം:ശബരിമല ആചാരവിഷയത്തിൽ ഭക്തർക്കൊപ്പം ഒന്നടങ്കം നിലയുറപ്പിച്ചിരിക്കുന്ന നായർ സമുദായത്തെ വെല്ലുവിളിച്ചുകൊണ്ട് വർഗ്ഗീയലഹളയുണ്ടാക്കുവാൻ ജാതിക്കോമരങ്ങൾ നീക്കം ആരംഭിച്ചു .തിരുവനന്തപുരം മേലാങ്കോട് കരയോഗകെട്ടിടം തകർക്കുവാൻ ശ്രമിക്കുകയും ശ്രീ ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠ നശിപ്പിക്കുകയും റീത്തുവയ്ക്കുകയും ചെയ്തുകൊണ്ടാണ് വർഗ്ഗീയ വിഷങ്ങൾ കൊലവിളി നടത്തിയിരിക്കുന്നത് .ശബരിമല വിഷയത്തിൽ രാഷ്ട്രീയം മറന്ന് നായർ സമുദായം അണിനിരന്നത് കുറച്ചൊന്നുമല്ല രാഷ്ട്രീയ കോമരങ്ങളെയും കേരളത്തിൽ ജാതി വെറി വിൽപ്പനചരക്കാക്കുന്നവരെയും ചൊടിപ്പിച്ചത്.നായർ വിഭാഗത്തിന്റെ ഐക്യപ്പെടൽ സ്വപ്നത്തിൽ പോലും ചിന്തിക്കുവാൻ ഇക്കൂട്ടർക്ക് കഴിയില്ല.പല സംഘടനകളാക്കിയും രാഷ്ട്രീയ കാലാൾപ്പടകളാക്കിയും നൂറ്റാണ്ടിലേറെയായി പലരും സമുദായ ജനതയെ വഞ്ചിക്കുന്നു.ഇത്തരം രാജ്യദ്രോഹികളുടെ ചതിക്കുഴികളിൽ വീഴാതെ സംയമനം പാലിക്കണം.

About Pathradipar