Breaking News

ചുവടുമാറ്റം അനിവാര്യം … സനാതനിയർക്ക് രാഷ്ട്രീയ പാർട്ടി ?

തിരുവനന്തപുരം : കേരളത്തിലെ സനാതനഃ വർഗ്ഗ സമുദായങ്ങൾ രാഷ്ട്രീയ പാർട്ടിയായി ചുവടുമാറ്റം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .കൊച്ചി രാജ്യം തിരുവിതാംകൂറിൽ ലയിക്കുകയും തിരുഃ കൊച്ചി ഇന്ത്യൻ യൂണിയനിൽ ചേരുകയും തുടർന്ന് മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ഒന്നായി കേരളസംസ്ഥാനം രൂപീകൃതമായെങ്കിലും കാലങ്ങളോളം ഈ മൂന്ന് രാജ്യങ്ങളിൽ മാത്രമല്ലാ .പ്രാദേശികമായും വിഭിന്നങ്ങളായ നിയമങ്ങളാണ് നിലനിന്നത് .അവയെല്ലാം നടപ്പാക്കി വരുകയും ചെയ്തിരുന്നു .തിരുകൊച്ചിയ്ക്ക് ഭരണഘടന എഴുതി ഉണ്ടാക്കിയെങ്കിലും ഇന്ത്യൻ ഭരണ ഘടന നിലവിൽ വന്നതിനാൽ അപ്രസക്തമാകുകയായിരുന്നു .

ഇതിൽ തിരുവിതാംകൂർ സ്വതന്ത്രവും സമ്പന്നവും സംസ്കാരവും പരിഷ്കാരത്തിലും സാമൂഹ്യമായ തുല്യാവകാശങ്ങളും നിലനിന്നിരുന്ന രാജ്യമായിരുന്നു .ബ്രിട്ടീഷ് ഒത്താശയോടെ നടന്ന ജാതി പ്രഷോഭങ്ങളും ആലപ്പുഴ കേന്ദ്രമാക്കിയുള്ള വിപ്ലവ രാജ്യദ്രോഹവും മറ്റും തിരുവിതാംകൂറിന്റെ പകിട്ടിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് കുതന്ത്രത്തിൽ തിരുവിതാംകൂറിൽ നടന്ന വർഗ്ഗീയ ലഘളകളിൽ നിന്നും മാറി പൂർണ്ണമായും രാജ്യത്തിനുവേണ്ടിയും സമാധാനത്തിന് വേണ്ടിയും നിലകൊണ്ടവരാണ് സനാതനധർമ്മത്തിൽ വിശ്വസിച്ചുവന്ന നായർ ബ്രാഹ്മണർ ക്ഷത്രിയർ അമ്പലവാസി സമുദായത്തിലെ ഒട്ടനവധി ജാതികളിലെ ജനങ്ങൾ .രാജ്യത്തിനെതിരെ ബ്രിട്ടീഷ് ഏറാൻമൂളികളായി ദ്രോഹം ചെയ്തവർ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേർക്കുവാൻ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ തന്നേ നടത്തി .പ്രധാനമന്ത്രി പദമായ ദിവാനെ വെട്ടികൊലപ്പെടുത്തുവാൻ ശ്രമിച്ചു.
ക്രിമിനലുകൾ ഗൂഢാലോചനകൾ നടത്തിയത് ഭാരതമൊട്ടുക്കും വ്യാപിച്ച മഹാത്മാഗാന്ധിജിയുടെ സ്വാതന്ത്രപ്രവർത്തനങ്ങളുടെ മറപിടിച്ചായിരുന്നു .

തിരുവിതാംകൂർ ലയിച്ചു കേരളമായെങ്കിലും ക്രിമിനൽ പ്രഷോഭങ്ങളിലൂടെ സംഘടിതശക്തിയായവർ സ്റ്റേറ്റിന്റെ ഭരണം പിടിച്ചെടുത്തപ്പോൾ വെറും കാഴ്ചക്കാരായി നിൽക്കുവാനേ സനാതന വിഭാഗത്തിനായുള്ളു . ചില ജാതികൾക്ക് സംഘടനകൾ പോയിട്ട് ഒത്തോരുമപോലും ഇല്ലായിരുന്നു .അസംഘടിതരായ വർഗ്ഗത്തെ അധികാരത്തിലെത്തിയവർ കുറച്ചൊന്നുമല്ലാ ദ്രോഹിച്ചത് പ്രതികാരബുദ്ധിയോടെയുള്ള നിയമങ്ങൾ പലതും നടപ്പിലാക്കി .ഭൂപരിഷ്കരണം , ഉദ്യോഗ സംവരണം ,ദേവസ്വം നിയമങ്ങൾ തുടങ്ങിയവ പിന്നീട് ജനദ്രോഹങ്ങളായി മാറിയിട്ടുണ്ട് .അവയെല്ലാം വായനപോലും നടത്തതേ മർക്കടമുഷ്ടിയോടെ നിയമസഭയിൽ പാസാക്കുകയായിരുന്നു.

ഭൂപരിഷ്കരണം ക്ഷേത്രങ്ങളുടെയും നായർ നമ്പൂതിരി സമുദായങ്ങളുടെ ഭൂമികൾ പിടിച്ചെടുക്കുവാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് നിയമസഭാരേഖകളിൽ നിന്നും മനസിലാക്കാവുന്നതാണ് . അന്ന് മുപ്പത്തിയഞ്ച് ലക്ഷം വരുന്ന ഭൂഉടമകൾ വഴിയാധാരമായി .കൃഷികൾ നശിച്ചു .പിടിച്ചെടുത്ത ഭൂമികളിൽ ഇന്ന് ബഹുനില കെട്ടിടങ്ങളാണ് .വിഷം വിതറിയ പച്ചക്കറികൾ കഴിച്ച്‌ ജനങ്ങൾ മാരക അസുഖങ്ങൾ കാരണം നരകയാതന അനുഭവിച്ചുവരുന്നു .
തിരുവിതാംകൂറിൽ ജനസംഖ്യാനുപാതികമായി എല്ലാ സമുദായങ്ങൾക്കും നിയമസഭയിലും സർക്കാർ ഉദ്യോഗങ്ങളിലും പ്രാധിനിത്യം അനുവദിച്ചിരുന്നു .എന്നാൽ ബ്രിട്ടീഷ് പ്രസിഡൻസിയിൽ നടപ്പാക്കിയിരുന്ന ഭിന്നിപ്പിച്ചുഭരിക്കുന്ന ജാതിയുടെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്ന സംവരണ നയം നടപ്പിലാക്കി അതോടൊപ്പം സനാതന വിഭാഗത്തെ ഭരണത്തിൽ നിന്നും ആട്ടിയകറ്റുന്നതിനായി സംവരണ പട്ടികയിൽ നിന്നും കാരണവുമില്ലാതെ പുറത്താക്കി .ദേവസ്വം ഭൂമികൾ സകലതും പിടിച്ചെടുത്ത് തോന്നിയപോലെ കൈകാര്യം ചെയ്തു.
അങ്ങനേ സാമൂഹ്യമായും സാംസ്കാരികമായും സാമ്പത്തികമായും ഭരണപരമായും പിന്നാക്കമായ സനാതന വർഗ്ഗത്തിനോട് പകപോക്കൽ നയമാണ് ഇന്നും സർക്കാർ പിന്തുടരുന്നത് .

ഇനിയും സനാതർ ഉണർന്നുപ്രവർത്തിച്ചില്ലങ്കിൽ പിണത്തിന് തുല്യമായി കഴിയേണ്ടിവരും .സനാതനസമുദായങ്ങൾ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ട് ഒന്നായി പ്രവർത്തിക്കേണ്ട അടിയന്തിര സാഹചര്യമാണ് ഇന്നുള്ളത് . ഭരണ ഘടന അംഗീകരിച്ചേ ഓരോ പൗരനും പ്രവർത്തിക്കുവാൻ കഴിയുകയുള്ളു .ജനാധിപത്യസംവിധാനത്തിലൂടെ സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുവാൻ കഴിയും .അതിനായി രാജകുടുംബങ്ങളിലെ രാജ്യസ്നേഹികൾ മുന്നിട്ടിറങ്ങണം .
ശബരിമല വിഷയം ഉൾപ്പടെയുള്ള നിലപാടുകൾ അധികാരത്തിലൂടെയാണ് മറ്റുള്ളവർ നടപ്പിലാക്കുന്നത് .അതിനാൽ അധികാരം പ്രധാനമാണ് .