Breaking News

വ്യാപക പ്രതിക്ഷേധം… പകപോക്കൽ നയം ഉപേക്ഷിക്കുമോ ?

ശബരിമല തന്ത്രി കുടുംബാംഗവും ആചാര സംരക്ഷണത്തിനായി പൊരുതുന്ന മുന്നണി പോരാളി രാഹുൽ ഈശ്വറിനെ ശബരിമല സന്നിധാനത്തുനിന്നും യാതൊരു കാരണവും കൂടാതെ പിടിച്ചുകൊണ്ടുപോയ പോലീസിന്റെ നടപടിയിൽ വ്യാപക പ്രതിക്ഷേധം . മൃഗങ്ങളോടുപോലും ചെയ്യാത്ത ക്രൂരമായ രീതിയിലുള്ള അറസ്റ് സമുദായ സ്പർദ്ധത വളർത്തുന്നത്തിന് കാരണമാകുംവിധമെന്ന് പരക്കേ ആക്ഷേപമുണ്ട് .തന്ത്രികുടുമ്പത്തിലെ മുതിർന്ന സ്ത്രീയേയും വെറുതെവിടാത്തത് സ്ത്രീ സമത്വത്തെ കുറിച്ച് ഗീർവാണം വിടുന്ന സർക്കാരിന്റെ ഇരട്ടത്താപ്പ്‌ പ്രകടമായി .ക്ഷേത്ര ആചാരങ്ങളുടെ പരമാധികാര തീരുമാനം തന്ത്രിയ്ക്കെന്നിരിക്കെ വിശ്വാസത്തിൽ കോടതി ഇടപെടൽ തിരുത്തേണ്ടത് ജനാധിപത്യ സർക്കാരിന്റെ കടമയായിരുന്നു .പന്തളം രാജകുടുംബത്തിനെയും കസ്റ്റഡിയിലെടുത്തത് സാമുദായികമായി വിരോധം തീർക്കലാണെന്നു ആരോപണമുയർന്നാൽ പ്രതികരിക്കാൻ സർക്കാർ വിയർപ്പൊഴുക്കേണ്ടിവരും .അവർണ്ണ മേധാവിത്വം അടിച്ചേൽപ്പിക്കുവാൻ സ്ത്രീകളുടെ പേര് പറയുകയാണെന്ന് സംസാരമുണ്ടായാൽ തെറ്റുപറയാൻ കഴിയുമോ . തീവ്രമായി പ്രതികരിച്ച കോൺഗ്രസ്സ് നേതാവ് സുധാകരനെയും പ്രയാറിനെതിരേയും എന്തുകൊണ്ട് നടപടിയെടുത്തില്ല .സ്ത്രീ സമത്വം വിളമ്പുന്ന സർക്കാർ എന്തുകൊണ്ട് പ്രായമേറിയ രാജകുടുംബാംഗത്തിനെ അറസ്റ് ചെയ്തു ?.യാഥാർത്ത ഭക്തരെയും ബന്ധപെട്ടവരെയുമാണ് ആക്രമിക്കുന്നത് .ഒരു കോടതി വിധിയുടെ മറവിൽ അധികാര മുഷ്ക്ക് കാട്ടിയാൽ ജനം വെറുതെയിരിക്കുമോ ?രാജാവിനെതിരെ തിരിഞ്ഞത് ആദിവാസികളുടെ പ്രതിക്ഷേതത്തിനു കാരണമായിട്ടുണ്ട് . സമൂഹത്തിൽ ഏറ്റവും പിന്നാക്കമായിരിക്കുന്ന സവർണ്ണരോടുള്ള പകപോക്കൽ നയം ഇനിയെങ്കിലും സർക്കാർ ഉപേക്ഷിക്കണം .നമ്പൂതിരി സമുദായം രാഹുലിന്റെ രക്ഷയ്ക്കായി മുന്നിട്ടിറങ്ങണം .