Breaking News

പോലീസ്സ് പലയിടത്തും നിന്ന് കിതയ്ക്കുന്നു ..സവർണ്ണ ജാതികളോടുള്ള യുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമോ ?

സവർണ്ണാധിപത്യമെന്ന് ജാതിപറഞ്ഞ് ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ സവർണ്ണ ജാതികളോടുള്ള യുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായ ശബരിമല പിടിച്ചെടുക്കൽ തന്ത്രം അമ്പേ പരാജയമാകും .ഇന്ന് രാവിലെ ഇടതു പക്ഷ തീവ്രമായ ചിന്താഗതിയുള്ള മേഖലയിൽ നിന്നും വന്നിരിക്കുന്ന സ്ത്രീയെ നൂറുകണക്കിന് പോലീസിന്റെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുന്നത് പ്രശ്ങ്ങൾ കൂടുതൽ വഷളാക്കും . യഥാർത്ത ഭക്തയല്ലാത്തവരാണ് ഇത്തരത്തിൽ വരുവാനുള്ള സാധ്യതയുള്ളത് .ശബരിമല കയറ്റം അതികഠിനമായ പ്രവർത്തിയായതിനാൽ സാധാരണ സ്ത്രീകൾക്ക് ദുഷ്കരമാണ് .വിധിവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യഥാർത്തത്തിൽ സ്വമേധയാ ഒരു സ്ത്രീയും ഇവിടേ വന്നിട്ടില്ല …വരികയുമില്ല കൂടാതെ ലക്ഷകണക്കിന് സ്ത്രീകളാണ് കോടതിവിധിയെ തികഞ്ഞ അവജ്ഞതയോടെ തള്ളിക്കളഞ്ഞത് ..കഠിനമായ വൃത്തങ്ങളോടെയാണ് ഭക്തർ ശബരിമല കയറുന്നത് …അവർക്ക് യാതൊരു ക്ഷീണവും തോന്നാറില്ല ..എന്നാൽ ജോലിയുടെ ഭാഗമായും മറ്റും കൊലോമീറ്ററുകൾ കയറുന്ന പോലീസ്സ് പലയിടത്തും നിന്ന് കിതയ്ക്കുന്നു കാഴ്ചയാണ് നമ്മൾ കാണുന്നത് ..ശാരീരികമായി ക്ഷീണിതരാകുന്ന പൊലീസിന് ജനക്കൂട്ടമായി നിൽക്കുന്ന ഭക്തരെ ഒഴിവാക്കുവാൻ യാതൊരു കാരണവശാലും കഴിയില്ല …ഭക്തിയുടെയും തീവ്ര വൃതാനുഷ്ഠാനങ്ങളുടെയും ശക്തിയിൽ പോലീസ് പതറുന്ന കാഴ്ചയാകും ശബരിമലയിൽ കാണാൻ കഴിയുക …ഇത്തരം ദുർഘടമായ ഭൂപ്രകൃതിയിൽ പ്രവർത്തികൾ ചെയ്യാൻ പൊലീസിന് കഴിയില്ല …പ്രത്യാഗിച്ച്‌ കേരളാ പോലീസിന് .ശബരിമലയല്ലാതെ,… അതും ഇപ്പോളല്ലാതെ ഇത്തരമൊരു പ്രതിസന്ധിഘട്ടം നേരിട്ട അവസരം മുൻപ് പോലീസിനുണ്ടായിട്ടില്ല . സേനയ്ക്കുള്ളിൽ തന്നേ നടപടികളിൽ എതിർപ്പുകളുണ്ട് .രാഷ്ട്രീയ സമ്മർദ്ദമാണ് പൊലീസിന് തലവേദനയാകുന്നത് .ഭക്തർ തടഞ്ഞാൽ പൊലീസിന് എതിർകാത്തിരിക്കാൻ കഴിയില്ല .അങ്ങനെ വന്നാൽ ദൈവ കോപമുണ്ടാകുമെന്ന് പോലീസും കരുതുന്നുണ്ട് ഭക്തരുടെ പ്രതിക്ഷേധം കോടതിയെ സർക്കാരിന് അറിയിക്കാവുന്നതേയുള്ളു .എന്നാൽ വിധിയുടെ മറവിൽ ജാതി വെറി നടപ്പിലാക്കുവാൻ ശ്രമിക്കുന്നത് പറയുന്നതും സമൂഹത്തിൽ സ്പർദ്ധത വർധിപ്പിക്കുന്നതിനെ ഇടയാക്കുകയുള്ളു .സകലരും സംയമനം പാലിക്കേണ്ടതായുണ്ട് .ജാതിപറഞ്ഞുകൊണ്ട് സർക്കാർ പ്രശ്നത്തെ സമീപിക്കുന്നത് കൂടുതൽ ഗുരുതരമാക്കാൻ ഉപകരിക്കും .ദേവസ്വബോർഡ് പൂർണ്ണമായി രാഷ്ട്രീയ അടിമയാകുന്ന കാഴ്ചയാണ് കേരളം കാണുന്നത് .