സ്ത്രീ പ്രവേശനത്തിന്റെ മറവിൽ ക്ഷേത്രം പിടിച്ചെടുക്കുവാനുള്ള അജണ്ട ?

ശബരിമലയിലെ സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ ശബരിമല ക്ഷേത്രം പന്തളം കൊട്ടാരത്തിൽ നിന്നും തന്ത്രവും ശാന്തിയും നമ്പൂതിരി സമുദായത്തിൽ നിന്നും പിടിച്ചെടുക്കുവാനുള്ള ജാതി സ്പർദ്ധതകളാണോയെന്ന് സംശയമുയരുന്നു .ഹൈന്ദവ ആചാരങ്ങളെ തുടർച്ചയായി എതീർത്തുവരുന്ന ഒരു ഹിന്ദു സമുദായം ആചാര സംരക്ഷണ പരിപാടികളിൽ നിന്നും മാറിനിൽക്കുന്നതാണ് പ്രധാനപ്പെട്ടത് .പ്രബലമായ സമുദായത്തിന്റെ പിന്മാറ്റം കുറച്ചൊന്നുമല്ലാ സർക്കാർ നീക്കങ്ങളിൽ സഹായകരമാകുന്നത് .അവരുടെ കഴിഞ്ഞകാല കുപ്രചാരങ്ങൾ കൂട്ടിവായിക്കുമ്പോൾ നിലവിലെ മാറ്റം സംശയാസ്പദമാണ് . മുഖ്യമന്ത്രിയുടെ സവർണ്ണ വിരുദ്ധ ഫെയ്‌സ് ബുക്ക്
പോസ്റ്റാണ് മറ്റൊന്ന് . കോൺഗ്രസ്സ് പാർട്ടിയും രാഷ്ട്രീയം കളിക്കുന്നുണ്ട് . സ്ത്രീ പ്രവേശനത്തിന്റെ കോടതിവിധിയുടെ മറവിൽ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് പറയുന്ന ഹിന്ദുക്കളെയും ഉടമസ്ഥരായ കൊട്ടാരം അംഗങ്ങളെയും പൂജാദികർമ്മങ്ങൾ ചെയ്യുന്ന ബ്രാഹ്മണരെയുമാണ് സർക്കാർ പീഡിപ്പിക്കുന്നത് .ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി എതിർക്കുന്നവരെ ജയിലിലടയ്ക്കുന്ന ഏകാധിപത്യ നയമാണ് നടപ്പിലാക്കുന്നത് .നീക്കങ്ങളിൽ നിന്നും മനസിലാക്കുവാൻ കഴിയുന്നത് സ്ത്രീപ്രവേശ വിധിയുടെ മറവിൽ ക്ഷേത്രം കൊട്ടാരത്തിൽ നിന്നും പിടിച്ചെടുക്കുന്നതിനും പൂജകൾ ചെയ്യുന്ന നമ്പൂതിരി ശാന്തിമാരെ മാറ്റി കപട സംവരണ അജണ്ട നടപ്പിലാക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട് .

About Pathradipar