Breaking News

സമരം പൊളിയ്ക്കുവാൻ ഗൂഢാലോചന നടത്തിയവരാണ് പോലീസിനും നിർദ്ദേശം നൽകിയിരിക്കുന്നത്

ശബരിമലയിൽ അയ്യപ്പ ഭക്തരേ അതി ക്രൂരമായി തല്ലി ചതയ്ക്കുകയും ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തുകയും ചെയ്ത പോലീസ് ഗുണ്ടാ വിളയാട്ടത്തിൽ പ്രതിക്ഷേധിച്ച്‌ കൊണ്ട് ഇന്ന് നടത്തുന്ന ഹർത്താലിന് മാനവ ഐക്യവേദി പൂർണ്ണ പിന്തുണ പ്രഖ്യപിച്ചു .ശബരിമലയിൽ കല്ലെറിഞ്ഞുകൊണ്ട് പോലീസ് അതിക്രമത്തിന് വഴിയൊരുക്കിയവരെ കുറിച്ച്‌ കേന്ദ്രം അന്വഷണം നടത്തണം .സമാധാനപരമായി പ്രാർത്ഥനാ പരിപാടികളാണ് അയ്യപ്പ ഭക്തർ നടത്തുന്നത് ..സമരം പൊളിയ്ക്കുവാൻ ഗൂഢാലോചന നടത്തിയവരാണ് പോലീസിനും നിർദ്ദേശം നൽകിയിരിക്കുന്നത് .പോലീസിന്റെ ഗുണ്ടാ വിളയാട്ടം നല്ലതിനല്ലെന്നും കേന്ദ്ര കമ്മറ്റിയിൽ അഭിപ്രായമുയർന്നു . ആചാര സംരക്ഷിക്കാൻ  യഥാർത്ത ഹിന്ദു സംഘടനകളുമായി സഹകരിക്കും .ഒട്ടകത്തിന് സ്ഥലം കൊടുത്ത അവസ്ഥയാണ് സനാതനീയർക്ക് സംഭവിച്ചത് .ഹിന്ദുവിന്റെ അപ്പോസ്തലനായി ചമഞ്ഞുകൊണ്ട് ഒരേ സമയം സനാതനീയരുടെയും കേന്ദ്ര ഭരണ കക്ഷിയുടെയും മുന്നേറ്റത്തെതടഞ്ഞ ചതിയന്റെ തനിനിറമാണ് ഹിന്ദുക്കൾ കാണുന്നത് ..കള്ളൻ കപ്പലിലാണ് …ശബരിമലയെ പിടിച്ചെടുത്ത് സ്വന്തമാക്കുവാനുള്ള ശ്രമമാണ് സനാതനീയരും മറ്റു ഹിന്ദുക്കളും തടഞ്ഞത് .അധികാരത്തിന്റെ ഗർവ്വിൽ അതിക്രമങ്ങൾ കാട്ടുവാൻ പോലീസിനെ കയറൂരി വിടുന്നത് ശക്തമായ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും സംഘടന അറിയിച്ചു ..