ചുരുളഴിയുന്നു …പ്രത്യുപകാരമെന്ന നിലയിൽ നൽകുന്നത് കോടികൾ .


തിരുവനന്തപുരം:കേരളത്തിൽ ഇടത് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ധൃതി പിടിച്ച നീക്കങ്ങളായിരുന്നു സനാതനീയർക്കെതിരെ നടന്നത്. ദേവസ്വം ബോർഡിലെ അംഗസംഖ്യ കുറയ്ക്കുന്നതിനായി ആദ്യ നിയമസഭയിൽ തന്നേ അവതരിപ്പിച്ചത് സവർണ്ണസമുദായങ്ങളെന്ന്
ചാപ്പകുത്തിയിരിക്കുന്ന ബ്രാഹ്മണസമുദായംഗത്തെ പുറത്താക്കുന്നതിനായിരുന്നു.അംഗസംഖ്യകുറച്ചതോടെ സംവരണമനുവദിച്ചിരിക്കുന്നവർക്ക്‌ മാത്രമായി സ്ഥാനം.അടുത്തപടി ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ നായരേ  പുറത്താക്കുന്നതിനായുള്ള നടപടികളായിരുന്നു .അധികാര മുഷ്‌ക്കിൽ കാലാവധി  കുറയ്‌ക്കുകയായിരുന്നു  അന്ന് ചെയ്തത്.നായർ വിഭാഗങ്ങൾ സംഘടിക്കാത്തതും  ജാതിവെറിയില്ലാത്തതും  പ്രതികരണമുണ്ടായില്ല. എന്നാൽ ആ  സമയങ്ങളിൽ രേഖകളിൽ മാത്രം ഹിന്ദുവായി തുടരുന്ന പ്രബല സമുദായം ബോർഡിൽ  സവർണ്ണമേധാവിത്വമാണെന്ന് ഗിർവാണംമുഴക്കി.പ്രസ്തുതനീക്കങ്ങൾഎൻഎസ്എസിന്റെക്ഷമയെവെല്ലുവിളിക്കുന്നതായിരുന്നു .ബ്രാഹ്മണ സംഘടനകൾ ഒന്നുംതന്നേ അന്ന്പ്രതികരിക്കാതിരുന്നത് ജാതിവെറിയന്മാർക്ക് സഹായകമായി.

മലബാറിൽ ട്രസ്റ്റികളിൽ നിന്നും ക്ഷേത്രങ്ങൾ പിടിച്ചെടുക്കുവാൻ ശ്രമിച്ചതായിരുന്നു പ്രധാനപ്പെട്ട ജാതീയഗൂഢതന്ത്രം മലബാറിൽ ട്രസ്റ്റികൾ ഭൂരിപക്ഷവും ക്ഷത്രിയരും നായർവിഭാഗങ്ങളും മറ്റുമാണല്ലോ അതിനായി പാർട്ടിയൂണിയനുകൾ മുൻപന്തിയിൽ കാലാൾപ്പടയായി നിലകൊണ്ടു .അപ്പോഴും ജാതീയ നീക്കമാണെന്ന് മനസിലാക്കുവാനോ പ്രതികരിക്കുവാനോ ക്ഷത്രിയരും അമ്പലവാസികളും തയ്യാറായില്ല .ഇവരെ തമ്മിൽ അടുക്കാനാകാത്തവിധം ശത്രുതയിലെത്തിക്കുവാൻ രാഷ്ട്രീയ മഞ്ഞകാമലപിടിച്ചവർക്ക് കഴിഞ്ഞു .ഇതിനിടയിൽ പാരമ്പര്യമായി കാരാഴ്മ ജോലികളിൽ ഏർപ്പെട്ടുവരുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞു.


അതോടൊപ്പമാണ് പത്തനംതിട്ടയിലെ പ്രധാന ക്ഷേത്രത്തിൽ കയ്യേറ്റ ശ്രമമുണ്ടായത് . വേലുത്തമ്പി ധവളയുമായിബന്ധമുള്ളക്ഷേത്രംനായർ വിഭാഗത്തിന്റെപരികർമ്മങ്ങളിൽനിലനിന്നതായിരുന്നു ഇടതുകക്ഷിയെചൊടിപ്പിച്ചത്.പാർട്ടിയിലെ അധികാര കേന്ദ്രമായ ഒരു പ്രബല ഹിന്ദു സമുദായംഗങ്ങളുടെ .
തീരുമാനങ്ങളായിരുന്നു നടപ്പായത് .പക്ഷേ വാർത്തകളിൽ രണ്ടു രാഷ്ട്രീയ പാർട്ടികളുടെ സംഘട്ടനമായി വ്യാഖ്യാനിക്കപ്പെട്ടു.

ശബരിമല വിഷയത്തിലും സ്ഥിതി മറ്റൊന്നല്ലാ .അയ്യപ്പനെ ജാതിയുടെ പിതൃത്വം അടിച്ചേൽപ്പിക്കുവാൻ ഒരു സമുദായ കേന്ദ്രങ്ങൾ നീക്കം തുടങ്ങിയിട്ട് കാലങ്ങളാകുന്നു.ആലപ്പുഴ ചിരപ്പൻ ചിറയിലെ ഒരു കളരിഗുരുവിനെയാണ് അയ്യപ്പൻറെ പിതാവായി സ്ഥാപിക്കുവാൻ ശ്രമിച്ചത് . അതിനായുള്ള വ്യാപകപ്രചാരണമാണ് രഹസ്യമായും പരസ്യമായും നടത്തിയത് .മോഹിനി വേഷം പൂണ്ടമഹാവിഷ്ണുവിന്റെ കഥ , ബ്രാഹ്മണർ കള്ള പ്രചാരണം നടത്തിയതാണെന്നും .ശബരിമല ഒരു ബുദ്ധവിഹാര കേന്ദ്രം ആയിരുന്നെന്നും  ബ്രാഹ്മണ മേധാവിത്വമാണ് തങ്ങളുടെ അവകാശപ്പെട്ട ക്ഷേത്രം കയ്യേറിയതെന്നും ഇക്കൂട്ടർ പ്രചരിപ്പിച്ചിരുന്നു . പുരാണത്തെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ജാതീയപ്രചാരണം .ചീരപ്പൻ ചിറകുടുംബത്തിൽ സംസ്ഥാന ഇടതുപക്ഷ പാർട്ടിയിലെ അറിയപ്പെടുന്ന രണ്ടുപേർ നേതാക്കളായുണ്ട് .ചുളുവിന്‌ ശബരിമലയെ തട്ടിയെടുത്ത് വരുതിയിലാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ .ഇത്രയും ചെറുത്തുനിൽപ്പ് പ്രതീക്ഷിച്ചില്ല .മന്ത്രി സഭയിലും സർക്കാർ ഉദ്യോഗസ്ഥരിലും വളരേ സ്വസമുദായാംഗങ്ങളുള്ള നേതൃത്വത്തിന് കാര്യങ്ങൾ നീക്കാനും നിയന്ത്രിക്കാനും നിസ്സാരമായി കഴിഞ്ഞു .

രാഷ്ട്രീയ അധികാരത്തിന്റെ ചൂട്ട് പിടിച്ച്‌ പ്രതികാരതാത്പര്യങ്ങൾ നടപ്പിലാക്കുകയായിരുന്നു ലക്‌ഷ്യം.പാർട്ടിയിലെ ഉന്നതരുടെ അറിവോടെയാണ് തന്ത്രങ്ങൾ മെനയുന്നതെന്നുവേണം കരുതേണ്ടത്.ശബരിമല കാര്യത്തിൽ തിടുക്കപ്പെട്ട നടപടികളും ജാതിപരമായ പ്രസ്താവനകളും സർക്കാരിന്റെ
ഭാഗത്തുനിന്നും ഉണ്ടാകുന്നത് ഇതിന്റെ ഭാഗമായി വേണം കരുതാൻ .അതോടൊപ്പം സമുദായ നേതൃത്വത്തിന്റെ നിസ്സഹരണപ്രവർത്തനങ്ങളും പ്രസ്താവനയും ചിന്തകൾക്ക് ബലം കൂട്ടുന്നു.


ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് നാന്നൂറ് പേജുകൾ വരുന്ന റിപ്പോർട്ടായിരുന്നു തിരുവിതാംകൂർ കൊട്ടാരത്തിനെതിരേ സർക്കാർ നൽകിയത് .മോഷണവും തൊഴിൽ പീഡനം വരേ റിപ്പോർട്ടിലുണ്ടെന്ന് കേൾക്കുന്നു .പാരമ്പര്യമായ വാസ്തുകലകൾ  കൊണ്ട് മുഖരിതമായ ക്ഷേത്രത്തിലെ
കൽത്തൂണുകൾ നശിപ്പിക്കുവാൻ ശ്രമിച്ചതിനെതിരേ തമ്പുരാട്ടിയ്ക്ക് കുത്തിയിരുപ്പ് സമരം നടത്തേണ്ടതായി വന്നു.രാജവംശത്തിനോടും ബന്ധപ്പെട്ട ക്ഷത്രിയ ബ്രാഹ്മണ നായർ അമ്പലവാസി വിഭാഗങ്ങളോട് പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണ് മാറിമാറിവരുന്ന രാഷ്ട്രീയ അഭിനവതമ്പുരാക്കന്മാർക്കുള്ളതെന്നതിൽ തർക്കമില്ല .

ഭരണകേന്ദ്രങ്ങളിൽ നിന്നെല്ലാം അകറ്റുന്നതിനായി സംവരണം നിഷേധിച്ച്‌ മാറ്റിനിർത്തിയിരിക്കുന്നതും ഇതിന്റെ ഭാഗമാണ് .ഓ ബി സി പട്ടിക പുതുക്കാതെയാണ് കള്ളകളി തുടരുന്നത് .കേരളത്തിലും തമിഴ് നാട്ടിലുമായി ചിതറിക്കിടക്കുന്ന നമ്പൂതിരി സമുദായ
ആത്മീയ കേന്ദ്രമായ സ്വാമിയാർമഠങ്ങൾ അന്യമത കയ്യേറ്റങ്ങൾ കൊണ്ടും കാലഹരണപ്പെട്ടും നാശോന്മുഖമാണ് .സർക്കാർ യാതൊരു സംരക്ഷണമോ സഹായങ്ങളോ ഇന്നുവരേ നൽകിയിട്ടില്ല .എന്നാൽ ഈ സർക്കാർ പ്രത്യുപകാരമെന്ന നിലയിൽ കോടികളുടെ ആസ്‌തിയും അധികാരസ്വാധീനവുമുള്ള  ഒരു പ്രബല സമുദായ ആശ്രമത്തിന് കോടികൾ വാരിക്കോരി നൽകുന്ന   ജാതിപ്രീണനമാണ് നടത്തുന്നത്ഇനിയും ചതിപ്രയോഗങ്ങൾ കണ്ടില്ലെന്ന് നടിച്ചാൽ ഒരു വർഗ്ഗത്തിന്റെ  സമ്പൂർണ്ണഉന്മൂലനമാകും  സംഭവിക്കുക .

About Pathradipar