അമേരിക്കൻ അല്ലെങ്കിൽ യൂറോപ്യൻ വിധി : മാർക്കണ്ഡേയ കട്‌ജു

ശബരിമല വിധിക്കു മേൽ രൂക്ഷ വിമർശനവുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജു . ഇന്ത്യയിലെ മതവിശ്വാസങ്ങളുടെ ആഴം കണക്കാക്കാതെയാണു ശബരിമല വിധി പുറപ്പെടുവിച്ചതെന്നു കട്‌ജു ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. “അമൂർത്തവും, സൈദ്ധാന്തികവുമായ നിങ്ങളുടെ ലിംഗ സമത്വ മനോഗതി, ഇന്ത്യയിൽ എത്ര ആഴത്തിലാണെന്നു മതങ്ങൾ ചിന്തിച്ചില്ല. അമേരിക്കൻ അല്ലെങ്കിൽ യൂറോപ്യൻ സമൂഹത്തിൽ ഒരു പക്ഷെ നിങ്ങളുടെ വിധി സ്വീകാര്യമായിരിക്കും. പക്ഷെ ഇന്ത്യയിൽ തീർത്തും സ്വീകാര്യമല്ല. ആർത്തവമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തതു അവരെ നിന്ദിക്കുന്നതല്ല, മറിച്ചു ഭക്തർക്കു നൈഷ്ഠിക ബ്രഹ്മചാരിയായ ഭഗവാൻ അയ്യപ്പനിലുള്ള വിശ്വാസം മുൻനിർത്തിയാണ്. ഞാൻ ഒരു നിരീശ്വര വാദിയെന്നാലും, മത സ്വാതന്ത്ര്യം പരിഗണിച്ചു ഒരിക്കലും ഇത്തരമൊരു വിധി പുറപ്പെടുവിച്ചിട്ടുണ്ടാവില്ല ,,.അദ്ദേഹം പറയുന്നു

About Pathradipar