Categories
പ്രധാന വാർത്തകൾ

കേന്ദ്രമന്ത്രി  വി മുരളീധരന്റെ  ഫെയ്‌സ് ബുക്ക്  പേജിലെ വാക്കുകൾ ബ്രാഹ്മണരെ അവഹേളിക്കുന്നതോ ?

[box type=”note” align=”alignright” class=”” width=”22″]ബ്രാഹ്മണർക്ക് മാത്രം കൈമുതലായിരുന്ന ക്ഷേത്ര പൂജാ സമ്പ്രദായം ദളിതർ ഉൾപ്പെടുന്ന മറ്റു ജാതികളിലെ ആളുകൾക്കു കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആലുവ വെളിയത്തുനാട് തന്ത്ര വിദ്യാപീഠം സന്ദർശിച്ച് അതിന്റെ സ്ഥാപകനും ഹൈന്ദവ ഏകീകരണ പ്രക്രിയയിൽ സുപ്രധാന നാഴികക്കല്ലായ പാലിയം വിളംബരത്തിന്റെ സൂത്രധാരനും കേരളത്തിലെ ആദ്യകാല പ്രചാരകനുമായ സ്വർഗീയ പി.മാധവ്ജിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജന്മം കൊണ്ട് ബ്രാഹ്മണനല്ലെങ്കിലും അർഹതയുള്ള എല്ലാവർക്കും പൂജാദി ക്ഷേത്ര താന്ത്രിക ചടങ്ങുകൾക്ക് അധികാരം നൽകുന്നതാണ് 1985 ഒക്ടോബർ 6ന് മാധവ്ജിയുടെ നേതൃത്വത്തിൽ നടന്ന പണ്ഡിത സദസ്സ് അംഗീകരിച്ച പാലിയം വിളംബരം.[/box]
[button color=”blue” size=”big” link=”http://https://www.facebook.com/pathradiparpublications9562434015/?modal=admin_todo_tour” icon=”https://www.facebook.com/pathradiparpublications9562434015/?modal=admin_todo_tour” target=”true”]Pathradipar പത്രാധിപർ face book page[/button]
കേന്ദ്രമന്ത്രി  വി മുരളീധരന്റെ  ഫെയ്‌സ് ബുക്ക്  പേജിലെ വാക്കുകൾ  ചരിത്ര ബോധമില്ലാത്തതും  സങ്കുചിത മനോഭാവത്തോടെയുള്ളതും  ജനങ്ങളിൽ  ജാതിചിന്ത  വളർത്തുന്നതുമാണെന്ന്  പറയാതെവയ്യ  . അതോടൊപ്പം   നൂറ്റാണ്ടുകളായി   ഹൈന്ദവ  ക്ഷേത്രങ്ങളിൽ  ആരാധനാ  കർമ്മങ്ങൾ നടത്തിവന്ന  നമ്പൂതിരി   സമുദായത്തിലേയുൾപ്പടെയുള്ള   ബ്രാഹ്മണരെ അവഹേളിക്കുന്നതുമാണ് .

വേദത്തിൽ  ബ്രാഹ്മണങ്ങളുണ്ട് , അതായത്  ബ്രാഹ്മണങ്ങൾ  അഥവാ  കർമ്മങ്ങൾ  ചെയ്യുന്നവരേ ബ്രാഹ്മണർ  എന്നു വിളിച്ചുവന്നു. .പഴയ സമ്പ്രദായ  പ്രകാരം  കർമങ്ങൾ പാരമ്പര്യമായി ചെയ്തുവന്ന സമുദായത്തെ അപ്പാടേ  ബ്രാഹ്മണർ  എന്നു തുടർന്ന് വിളിക്കുകയാണുണ്ടായത് ..ഹൈന്ദവ വേദപ്രമാണത്തെ കുറിച്ചുള്ള അറിവില്ലായ്മയോ  രാഷ്ട്രീയ  ഭിന്നിപ്പിച്ചു  ഭരിക്കൽ നയമോ  മന്ത്രി  പുലർത്തുന്നത് ?

വേദം രണ്ടായിട്ടാണ്  വേർതിരിഞ്ഞിട്ടുള്ളത് .പൂർവ്വ മീമാംസയും  ഉത്തരമീമാംസയും .. ഇതിൽ പൂർവ്വമീമാംസയിൽ   കർമ്മങ്ങളിലൂടെ  മനുഷ്യന്  മോക്ഷവും  ശാന്തിയും  ലഭിക്കുമെന്ന് പറയുന്നു. ബുദ്ധമതത്തിന്റെ ജനനത്തിനു  മുൻപേ  ഭാരതത്തിൽ  വേദമതം  നിലനിന്നിരുന്നു. ഹിന്ദുക്കളുടെ ആത്മീയ  നട്ടെല്ല്  തന്നെയാണ്   ബ്രാഹ്മണർ .. ബ്രാഹ്മണരെ  തകർക്കുവാൻ   കച്ചകെട്ടിയവർ ഹിന്ദുത്വത്തെ  തകർക്കുകയാണ്  ചെയ്യുന്നത്.  ക്ഷേത്ര  ആരാധനകൾ  ബ്രാഹ്മണരായ യോഗ്യതയുള്ളവർ   തന്നെയാണ്   ചെയ്യേണ്ടത്  .നമ്പൂതിരിയും   അയ്യരും  മറ്റും ബ്രാഹ്മണരായതുകൊണ്ട്    അവർക്ക്   അയിത്തമുണ്ടോ   ?    ബ്രാഹ്മണ  യോഗ്യതയുള്ള   സകലർക്കും   ആരാധന നടത്താം  . അതുപക്ഷേ   രാഷ്ട്രീയ   വിപ്ലവത്തിനാകരുത് ..ജാതിവെറിയുമാകരുത് . .നമ്പൂതിരിയും  മറ്റും   ചെയ്തുവരുന്നതുപോലെ   വർഷങ്ങൾ  നീണ്ട കഠിനമായ   സമ്പ്രദായങ്ങളിലൂടെ    ആകണം . തന്ത്രവും    തുടർന്നുള്ള  ആരാധനകളും  ശാസ്ത്രീയമാണ് …അതറിയണം  ..അല്ലാതെയുള്ള  ജാതി നെഗളിപ്പുകൾ  സനാതന  ധർമ്മത്തെ തകർക്കുന്നതിനേ   ഇടവരുകയുള്ളു .