കടമ്പനാട് : മണ്ണടി കല്ലുവെട്ടി ലക്ഷംവീട് കോളനിയിലെ മുഴുവന്‍ വീടുകളും ഹൗസിംഗ് ബോര്‍ഡ് നിര്‍മിച്ചു നല്‍കുന്നതിന് അനുമതിയായെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. വീടുകള്‍ തകര്‍ന്ന് താമസ യോഗ്യമല്ല എന്ന വിവരം ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിവേദനത്തിലൂടെ അറിയിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദും സ്ഥലം സന്ദര്‍ശിച്ച് വീടുകളുടെ ശോച്യാവസ്ഥ നേരിട്ടു മനസിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ഒരു വീടിന് നാലു ലക്ഷം രൂപ വീതം മുഴുവന്‍ വീടും നിര്‍മിച്ചു നല്‍കുന്നതിന് ഉത്തരവാകുകയായിരുന്നെന്ന് എംഎല്‍എ അറിയിച്ചു. ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments