ഞാറ്റുവേല ചന്തയും കർഷക സഭകളും കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു

by | Jun 22, 2021 | Uncategorized | 0 comments

തിരുവനന്തപുരം : ഞാറ്റുവേല ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം ആണ്ടൂർകോണം പള്ളിപ്പുറം പാടശേഖരത്തിൽ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കൃഷിയെ ഗൗനിക്കാതെ ഒരു സമൂഹത്തിനും സർക്കാരിനും മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി പറഞ്ഞു. കിടപ്പുരോഗികൾ ഒഴിച്ച് മുഴുവൻ പേരും ദിവസവും അര മണിക്കൂറെങ്കിലും കൃഷിയിൽ ഏർപ്പെടണം. കൃഷി ചെയ്യാതെ ഭക്ഷണം കഴിക്കാൻ എങ്ങനെയാണ് യോഗ്യതയുണ്ടാവുകയെന്ന് നാം ഓരോരുത്തരും ചിന്തിക്കണം. വയലുള്ള കർഷകന് കൂടുതൽ പരിഗണന നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരു ഏക്കർ വയലിൽ അഞ്ചു കോടി ലിറ്റർ വെള്ളം സംഭരിക്കപ്പെടുന്നുണ്ട്. വയലിന്റെ മൂല്യം ഇതിൽ നിന്നു തന്നെ മനസിലാക്കാം. വയലുകൾ നികത്തപ്പെടുമ്പോൾ ഈ മൂല്യമാണ് ഇല്ലാതാക്കപ്പെടുന്നത്. വിഷം കലർന്ന പച്ചക്കറി കഴിച്ച് രോഗികളാകാൻ മനസില്ലെന്ന് നാം തീരുമാനിക്കണം. കൃഷി ജീവിതത്തിന്റെ സുപ്രധാന ഭാഗമാണ്. കേരളത്തിന്റെ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യവും മന്ത്രി ചടങ്ങിൽ വിശദീകരിച്ചു.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ അധ്യക്ഷത വഹിച്ചു. കാർഷികവൃത്തി നഷ്ടത്തിലാണെന്ന് പറഞ്ഞ് സ്ഥലം തരിശിടുന്നത് ഒഴിവാക്കാൻ സർക്കാർ വലിയ ശ്രമം നടത്തിയതായി മന്ത്രി പറഞ്ഞു. കേരളത്തിൽ തരിശായി കിടന്ന ഭൂമിയിൽ കൂടുതൽ കൃഷി ആരംഭിച്ചിട്ടുണ്ട്. കർഷക കൃഷിയിൽ ഉറച്ചു നിൽക്കുന്നതിനുള്ള പിന്തുണ സർക്കാർ ഉറപ്പാക്കി. കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനുള്ള സംവിധാനങ്ങൾ ഇപ്പോൾ പരിമിതമാണെന്നും ഇതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിനോടനുബന്ധിച്ച് മന്ത്രിമാർ വയലിൽ വിത്തു വിതച്ചു. കർഷകർക്ക് വിവിധയിനം തൈകൾ വിതരണം ചെയ്തു. വിവിധ ഇനം തൈകൾ, കാർഷിക ഉത്പന്നങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!