അടാട്ട് ഗ്രാമപഞ്ചായത്ത് സാമൂഹ്യ-സാംസ്കാരിക ചരിത്രം

by | May 28, 2020 | Uncategorized | 0 comments

അടാട്ട്

തൃശൂര്‍ ജില്ലയിലെ  തൃശൂര്‍ താലൂക്കില്‍,  പുഴയ്ക്കല്‍  ബ്ലോക്കിലാണ്  അടാട്ട്  ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.  പുറനാട്ടുകര,  ചിറ്റിലപ്പിള്ളി,  പുഴയ്ക്കല്‍,  അടാട്ട്  എന്നീ  വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന  അടാട്ട്  പഞ്ചായത്തിന് 23.02  ചതുരശ്രകിലോമീറ്റര്‍  വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ  അതിരുകള്‍  കിഴക്കുഭാഗത്ത്  അയ്യന്തോള്‍,  കോലഴി  പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത്  തോളൂര്‍, വെങ്കിടങ്ങ്  പഞ്ചായത്തുകളും  തെക്കുഭാഗത്ത്  അയ്യന്തോള്‍,  അരിമ്പുര്‍ പഞ്ചായത്തുകളും  വടക്കുഭാഗത്ത്  കൈപറമ്പ്  പഞ്ചായത്തുമാണ്.  പുറനാട്ടുകരയിലാണ് പഞ്ചായത്തിന്റെ  ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.  തൃശുര്‍ നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു ഭാഗത്തായി  സമുദ്രനിരപ്പില്‍  നിന്നും താഴ്ന്ന  കോള്‍നിലങ്ങളാല്‍  ചുറ്റപ്പെട്ട ഈ ഗ്രാമം  വിനോദസഞ്ചാരികളുടെ  പറുദീസയായ വിലങ്ങന്‍കുന്ന്,  അടാട്ട്, ചെട്ടി എന്നീ കുന്നുകളൊക്കെയുള്ള   പ്രകൃതിരമണീയമായ   പ്രദേശമാണ്.  ബ്രിട്ടീഷ്  പട്ടാളത്തിലേക്കുള്ള തിരഞ്ഞെടുപ്പു കേന്ദ്രവും  നിരീക്ഷണകേന്ദ്രവുമായിരുന്നു  ഒരുകാലത്ത്  വിലങ്ങന്‍കുന്ന്. വിലങ്ങന്‍കുന്ന്  തൃശൂര്‍  നഗരത്തോട്  അടുത്തുകിടക്കുന്ന  ഒരു ടൂറിസ്റ്റ്  കേന്ദ്രമാണ്.  തൃശൂര്‍ പട്ടണത്തില്‍ നിന്ന്  8  കിലോമീറ്റര്‍ മാറി  തൃശൂര്‍-ഗുരുവായൂര്‍ സംസ്ഥാനപാതക്കരികിലാണ് വിലങ്ങന്‍കുന്ന് സ്ഥിതി  ചെയ്യുന്നത്.  15 കിലോമീറ്റര്‍ ദൂരത്തായി തൊട്ടടുത്ത കടല്‍ത്തീരവും 16 കിലോമീറ്റര്‍ അകലത്തായി പ്രസിദ്ധ  തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരും സ്ഥിതിചെയ്യുന്നു. കോള്‍പടവുകള്‍ ഒരു ചങ്ങലപോലെ  അടാട്ട്  പഞ്ചായത്തിനെ  ചുറ്റിക്കിടക്കുന്നു എന്നു പറയാം. നാലുമുറി, കര്‍ത്താണി, പായിപ്പടവ്, പുത്തന്‍കോള്, ഒമ്പതുമുറി, ചാത്തന്‍കോള്‍, ചീരുകണ്ടത്ത് പടവ്, കരിക്കക്കോള്‍, ആര്യമ്പാടം,  പണ്ടാരക്കോള്‍, ചൂരക്കോട്ടുകരപ്പാടം, മുതുവറത്താഴം തുടങ്ങി ഒന്നിനൊന്നു തൊട്ടുകിടക്കുന്ന കോള്‍പ്പടവുകളും,  പാടശേഖരങ്ങളും കൊണ്ട് സമൃദ്ധമാണ് അടാട്ട് ഗ്രാമപഞ്ചായത്ത്.  ഫ ലഭൂയിഷ്ഠമായ  കോള്‍നിലങ്ങളെ കടല്‍വെള്ളത്തില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തുന്നത്  ഏനാമായ്ക്കല്‍  ചിറയാണ്. കൃഷിയാണ്  ഗ്രാമീണരുടെ പ്രധാനതൊഴില്‍. നെല്ല്, നാളികേരം, അടയ്ക്ക, കുരുമുളക്  എന്നിവയാണ്  പ്രധാനവിളകള്‍.

[ap_tagline_box tag_box_style=”ap-top-border-box”]അടാട്ട്എന്ന സ്ഥലനാമത്തെപ്പറ്റി ഒരു ഐതിഹ്യമുണ്ട്. ഇത് കുറൂര്‍മനയെന്ന ഭവനവുമായും അവിടത്തെ അമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഗുരുവായൂരപ്പന്റെ പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നൊ ഒരു ബാലന്‍ എത്തിയത്രെ. പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ വില്വമംഗലത്തെ കാത്തിരിക്കെ, സഹായിക്കാന്‍ വന്ന ബാലന്‍ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ കുറൂരമ്മ ആ ഉണ്ണിയെ ഒരു കലത്തിന്നടിയില്‍ അടച്ചിട്ടുവത്രെ. ഭഗവാന്‍ കൃഷ്ണന് വെച്ചിരുന്ന നൈവേദ്യമെടുത്ത് കഴിക്കാനൊരുമ്പെട്ട ബാലന്‍, സാക്ഷാല്‍ കൃഷ്ണന്‍ തന്നെയെന്നെ നിഗമനത്തില്‍ അവര്‍ എത്തിച്ചേരുകയായിരുന്നു. ഇങ്ങനെ കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലം അടാട്ട് എന്നപേരില്‍ പിന്നീട് പ്രശസ്തമാവുകയായിരുന്നു. തൃശൂര്‍ നഗരം, ക്രമേണ അടുത്ത പ്രദേശങ്ങളിലേക്ക് വികസിച്ചതാണ് കാല്‍-നാട്ടുകരയും, അര-നാട്ടുകരയും, മുക്കാല്‍-നാട്ടുകരയും (യഥാക്രമം കാനാട്ടുകര, അരണാട്ടുകര, മുക്കാട്ടുകര എന്നിവ) മറ്റും. പുറംനാട്ടുകര എന്നാ പൂര്‍ണ്ണനാട്ടുകര എന്നാ ഉള്ള അര്‍ത്ഥത്തില്‍ പുറനാട്ടുകരയും ഉണ്ടായി. പുഴയുടെ കരയായ പുഴക്കര പുഴയ്ക്കലും, ആമ്പല്‍ക്കാട് നിറഞ്ഞ പ്രദേശം ആമ്പക്കാടും, ചൂരല്‍ക്കാടു നിറഞ്ഞ കരഭാഗം ചൂരക്കാട്ടുകരയും, മൂസ്സതിനോട് ബന്ധപ്പെട്ടതും പാറയുള്ളതുമായ സ്ഥലം മുതുപാറയും, പിന്നീട് ലോപിച്ച് മുതുവറയും ആയി. മഹാബലി ചുറ്റിനടന്ന സ്ഥലം ചിറ്റിലപ്പിള്ളിയായി എന്നാണ് ഐതിഹ്യം . ചരിത്രപരമായി മറ്റൊരു നാമോല്‍പ്പത്തിക്കഥയുണ്ടെങ്കിലും ചിറ്റിലപ്പിള്ളി ഭാഗത്ത് ഓണം ഒരു ദിവസം കുടൂതല്‍ ആഘോഷിക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തിലെ ആദ്യകാലഭരണാധികാരികളായിരുന്ന ചേര ചക്രവര്‍ത്തിമാരുടെ (പെരുമാക്കന്മാര്‍) കാലത്തോളം പഴക്കമുള്ളതാണ് തലപ്പിള്ളി, ചിറ്റിലപ്പിള്ളി, വന്നിലശ്ശേരി, എന്നീ നാട്ടുരാജ്യങ്ങളൂടെ ചരിത്രം . പെരുമാക്കന്മാരോട് നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നവരായിരുന്നു തലപ്പിള്ളിരാജാക്കന്മാര്‍. 12 വര്‍ഷംകൂടുമ്പോള്‍ നാട്ടുകൂട്ടങ്ങളുടെ അംഗീകാരത്തോടുകൂടി അധികാരത്തില്‍ വന്നിരുന്ന പെരുമാക്കന്‍മാരില്‍ അവസാനത്തെ രാജാവ് ദുര്‍ഭരണം നടത്തിവന്നിരുന്നതിനാല്‍ അദ്ദേഹത്തെ വധിച്ച് കേരളത്തില്‍ പെരുമാക്കന്മാരുടെ ഭരണത്തിന് അറുതി വരുത്തിയത് തലപ്പിള്ളിയിലെ ഒരു രാജാവായിരുന്നെന്ന് ചരിത്രമുണ്ട്. ഇപ്പോഴത്തെ തലപ്പിള്ളി താലൂക്കിലെ പ്രധാന പ്രദേശങ്ങളും തൃശൂര്‍ താലൂക്കിലെ ചിറ്റിലപ്പിള്ളി ഫര്‍ക്കയും, ചാവക്കാട് താലൂക്കിലെ ചാവക്കാട് ഫര്‍ക്കയും ഉള്‍പ്പെട്ടതായിരുന്നു പഴയ തലപ്പിള്ളി രാജ്യം. തലപ്പിള്ളി രാജകുടുംബത്തിലെ ഇളയരാജാവിനാല്‍ ഭരിക്കപ്പെട്ടിരുന്നതുകൊണ്ട് ചെറിയ തലപ്പിള്ളി (ചിറ്റ് തലപ്പിള്ളി) എന്നര്‍ത്ഥം വരുന്ന ചിറ്റിലപ്പിള്ളി ഉത്ഭവിച്ചു . 26 മുറികള്‍ (ദേശങ്ങള്‍) ഉള്‍പ്പെട്ടിരുന്ന ചിറ്റിലപ്പിള്ളി നാട്ടിലെ 5 മുറികള്‍ ചേര്‍ന്നതാണ് ഇപ്പോഴത്തെ അടാട്ട് പഞ്ചായത്തുപ്രദേശം. പുറനാട്ടുകര , അടാട്ട്, ചിറ്റിലപ്പിള്ളി, ചൂരക്കാട്ടുകര, പുഴയ്ക്കല്‍ എന്നീ വില്ലേജുപ്രദേശങ്ങളായിരുന്നു അക്കാലത്തെ ദേശങ്ങള്‍. മറ്റുദേശങ്ങള്‍ തോളൂര്‍, കൈപറമ്പ്, അവണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. തലപ്പിള്ളിയിലെ വലിയ രാജാവിന് തലപ്പിള്ളി ഉടയ ആര്യ ശ്രീകണ്ഠന്‍ എന്നും, ചിറ്റിലപ്പിള്ളി ഭരിച്ചുവന്നിരുന്ന ഇളയരാജാവിന് ചിറ്റിലപ്പിള്ളി ഉടയകണ്ഠന്‍ കോത എന്നും സ്ഥാനപ്പേരുകള്‍ ഉണ്ടായിരുന്നു. തലപ്പിള്ളിരാജകുടുംബത്തിലെ ശാഖകളായ പുന്നത്തൂര്, ചിറളയം, മണക്കുളം രാജകുടുംബക്കാര്‍ ഇപ്പോഴും ഈ സ്ഥാനപ്പേരുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. 14-ാം നൂറ്റാണ്ടിലും 15-ാം നൂറ്റാണ്ടിലും രചിയ്ക്കപ്പെട്ടിട്ടുള്ള പ്രശസ്ത മണിപ്രവാ ള ഗ്രന്ഥങ്ങളായ മയൂരദൂത്, കോകിലസന്ദേശം, ഉണ്ണിയാര്‍ച്ചചരിതം, ചന്ദ്രോത്സവം എന്നീ ഗ്രന്ഥങ്ങളില്‍ തലപ്പിള്ളിയേയും, ചിറ്റിലപ്പിള്ളിയെയും പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്. ചിറ്റിലപ്പിള്ളിയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയചരിത്രങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ വെളിച്ചം വീശുന്ന ചന്ദ്രോത്സവത്തില്‍ ചിറ്റിലപ്പിള്ളി നാടിന്റെ അധിപനായ കണ്ഠന്‍കോത എന്ന സ്ഥാനപ്പേരുള്ള രാജാവിന്റെ അപദാനങ്ങള്‍ വാഴ്ത്തപ്പെട്ടിരുന്നു. എ.ഡി.1762-ല്‍ തലപ്പിള്ളി രാജാക്കന്മാരില്‍നിന്നും ഭരണം കൊച്ചി രാജാവ് ഏറ്റെടുക്കുകയും കൊച്ചിരാജ്യത്തെ, പല കോവിലകങ്ങള്‍ക്കു കീഴില്‍, വാതുക്കലുകളായും, പ്രവൃത്തി(പ്രവിശ്യ)കളായും ഭാഗിച്ചു. ചിറ്റിലപ്പിള്ളിനാടിനെ ചിറ്റിലപ്പിള്ളി പ്രവൃത്തി എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യുകയുണ്ടായി. 1914-ല്‍ ആധുനികരീതിയില്‍ സര്‍വ്വേ നടത്തി കൊച്ചിരാജ്യത്തെ താലൂക്കുകളായും ഫര്‍ക്കകളായും, വില്ലേജുകളായും പുന:സംവിധാനം ചെയ്തപ്പോഴാണ് ചിറ്റിലപ്പിള്ളി ഫര്‍ക്കയുണ്ടായത്. അത് ഇന്നും തുടര്‍ന്നുവരുന്നു. ചിറ്റിലപ്പിള്ളി നാടിന്റെ ഭരണസിരാകേന്ദ്രം പണ്ടുകാലത്ത് ചിറ്റിലപ്പിള്ളി ദേശത്തായിരുന്നു. ഇന്ന് ഈ പ്രദേശത്തിന്റെ കിഴക്കേ അറ്റത്ത് കാണപ്പെടുന്ന കോട്ടപ്പറമ്പും, കോട്ടക്കുളവും ഇതിന് ദൃഷ്ടാന്തങ്ങളാണ്. ഉദ്ദേശം ഒരേക്കറോളം വരുന്ന കോട്ടക്കുളം ഇപ്പോഴും പഞ്ചായത്ത് അധീനതയിലാണ്. സ്വ കാര്യവ്യക്തികളുടെ കൈവശത്തിലുള്ള കോട്ടപ്പറമ്പില്‍ കോട്ടയുടെ പല അവശിഷ്ടങ്ങളും അടുത്തകാലം വരെ ഉണ്ടായിരുന്നു. പ്രതിരോധാവശ്യങ്ങള്‍ക്കായി സൈന്യത്തേയും ഭരണകാര്യങ്ങള്‍ക്കുള്ള ഉദ്യോഗസ്ഥരേയും ഇവിടെയാണ് പാര്‍പ്പിച്ചിരുന്നത്. കോവിലകത്ത് വളപ്പ് എന്നറിയപ്പെടുന്ന ചിറ്റിലപ്പിള്ളിയിലെ ഒരു പറമ്പില്‍ പണ്ട് ഒരു കോവിലകം ഉണ്ടായിരുന്നു. പ്രശസ്തമായ ശക്തന്‍ തമ്പൂരാന്‍ എന്ന ചരിത്രഗ്രന്ഥത്തിലെ അദ്ധ്യായം 25 ചിറ്റിലപ്പിള്ളിയെപ്പറ്റിയുള്ളതാണ്. ചിറ്റിലപ്പിള്ളി നാട്ടിലുള്‍പ്പെട്ട അയിനിക്കാട്, അകത്തുരുത്ത് ചാല, പെരിഞ്ചാല, പ്രദേശങ്ങള്‍ക്കുവേണ്ടി സാമൂതിരിയും കൊച്ചീരാജാവും തമ്മില്‍ ദീര്‍ഘനാള്‍ നിലനിന്ന അവകാശത്തര്‍ക്കങ്ങളെപ്പറ്റി ഈ അധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ രാജാക്കന്മാര്‍ തമ്മില്‍ നടന്ന പല യുദ്ധങ്ങള്‍ക്കും ഇവിടം വേദിയായിട്ടുണ്ട്. കൊച്ചി രാജ്യചരിത്രം എന്ന ഗ്രന്ഥത്തില്‍ ക്ഷേത്രസങ്കേതങ്ങളെപ്പറ്റി പറയുന്നകൂട്ടത്തില്‍ ഈ പഞ്ചായത്തിന്റെ ഇന്നത്തെ ആസ്ഥാനങ്ങളായ പുറനാട്ടുകാരയെപ്പറ്റി പ രാമര്‍ശിക്കുന്നുണ്ട്. ആദ്യകാലത്തെ ശക്തമായ അധികാരകേന്ദ്രങ്ങളായിരുന്ന ക്ഷേത്രസങ്കേതങ്ങളില്‍ പ്രധാനമായ വടക്കുനാഥന്‍ സങ്കേതത്തില്‍ കാനാട്ടുകര, അരണ്ടാട്ടുകര, മുക്കാട്ടുകര എന്നീ പ്രദേശങ്ങള്‍ക്കൊപ്പം പുറനാട്ടുകരയും ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. പുറനാട്ടുകരയിലെ ഇന്നത്തെ ശ്രീമഹാവിഷ്ണുക്ഷേത്രവും പരിസരവും പ്രസ്തുത ക്ഷേത്രസങ്കേത പരിധിക്കുള്ളിലെ പ്രധാന ക്ഷേത്രസമുച്ചയങ്ങളിലൊന്നായിരുന്നു. പുറനാട്ടുകരയിലെ മാങ്കുഴി കുറുപ്പന്മാരുടെ കളരി പണ്ടുകാലത്ത് പട്ടാളക്കാരുടെ പരിശീലനകേന്ദ്രമായിരുന്നു. പുറനാട്ടുകരയില്‍തന്നെ തോട്ടപ്പള്ളി പണിക്കരുടെ കളരിയും ഉണ്ടായിരുന്നതാ യറിയുന്നു. ഈഴവസമുദായക്കാര്‍ക്കിടയില്‍ തരകന്‍ എന്ന പേരിലുള്ള ചില സ്ഥാനികളുണ്ടായിരുന്നു. വ്യാപാരഭിവൃദ്ധിയെ ലക്ഷ്യമാക്കി തരകന്‍ എന്ന പേരില്‍ ചില പ്രത്യേകവകാശങ്ങളോടു കൂടി പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്ന ചില ക്രൈസ്തവകുടുംബങ്ങളും ഉണ്ടായിരുന്നു. ചിറ്റിലപ്പിള്ളിയില്‍ ചാലിയന്മാരുടെ ഒരു തെരുവ് ഇന്നും കാണാം. വളരെ പണ്ടുകാലത്തു തന്നെ ഇവര്‍ വസ്ത്രം നെയ്യുന്നതിനുവേണ്ടി രാജാക്കന്മാരുടെ പ്രോത്സാഹനത്തോടെ മറ്റേതോ പ്രദേശത്തുനിന്ന് വന്ന് താമസമാക്കിയിട്ടുള്ളവരാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ നിലവില്‍ വന്ന നാട്ടുപഞ്ചായത്തിന്റെ രൂപത്തിലാണ് ഈ പഞ്ചായത്ത് സ്ഥാപിതമായത്. ഈ പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡണ്ട് ആലപ്പാട്ട് ജോസഫ് മാസ്റ്ററാണ്. ഈ പഞ്ചായത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പഴക്കംചെന്ന വിദ്യാഭ്യാസസ്ഥാപനം ചൂരക്കാട്ടുകര ഗവര്‍മെന്റ് യു.പി.സ്ക്കൂളാണ്. 1920-ല്‍ ചെമ്മങ്ങാട്ടു വളപ്പില്‍ അപ്പന്‍ എഴുത്തച്ഛന്‍ എന്നറിയപ്പെടുന്ന കിട്ടു എഴുത്തച്ഛന്‍ സ്വന്തം വീട്ടിലെ കയ്യാലപ്പുരയിലാണ് സ്ക്കൂള്‍ ആരംഭിച്ചത്. പിന്നീട് 1921-ല്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണിതു മാറ്റിസ്ഥാപിച്ചു. ശിശുത്തരം, ഒന്നാംക്ലാസ്സ്, രണ്ടാംക്ലാസ്സ് എന്നീ മൂന്നുക്ലാസ്സുകള്‍ ഉള്ള ഒരു ആംഗ്ലോ വെര്‍ണാകുലര്‍ സ്കൂള്‍ ആയിരുന്നു അന്നുണ്ടായിരുന്നത്. 1910-ല്‍ വെര്‍ണാകുലര്‍ പ്രൈമറിസ്കൂളായി ഈ സ്ഥാപനം സര്‍ക്കാരിലേക്ക് ഏറ്റെടുക്കപ്പെട്ടു. 1962-63-ല്‍ ഈ വിദ്യാലയം ഒരു യു.പി .സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ടാമതായി ഈ പഞ്ചായത്തില്‍ രൂപംകൊണ്ട വിദ്യാലയമാണ് അടാട്ട് ഗവ.ലോവര്‍ പ്രൈമറി സ്ക്കൂള്‍. 1920-ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. വടക്കുന്നാഥക്ഷേത്രനിര്‍മ്മാണത്തിനുശേഷം തിരിച്ചുപോകുമ്പോള്‍ ദേവന്മാര്‍ കുട്ടയിലെ മണ്ണുതട്ടികുടഞ്ഞ സ്ഥലമാണ് വിലങ്ങന്‍കുന്ന് എന്നാണ് ഐതിഹ്യം. ഇന്ന് കോള്‍നിലങ്ങളായ സ്ഥലം പണ്ടു ഗാന്ധാര്‍ വനമായിരുന്നത്രെ. ഒരു കാര്‍ഷികസാംസ്കാരികാടിത്തറയാണ് പഞ്ചായത്തിനുള്ളത്. വിദ്യാഭ്യാസത്തില്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്ന പ്രദേശമാണിത്.[/ap_tagline_box]

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!