ലക്ഷം കോടിയുടെ വായ്പ്പകളുമായി റിസർവ്വ് ബാങ്ക് .

by | Apr 17, 2020 | Uncategorized | 0 comments

മുംബയ്: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ വിപണിയിൽ കൂടുതൽ പണവും കൂടുതൽ ബാങ്ക് വായ്‌പകളും ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഒരുലക്ഷം കോടിരൂപയുടെ രണ്ടാം ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും,​ ചെറുകിട ധനകാര്യ സ്ഥാപനങ്ങൾക്കും (മൈക്രോ ഫിനാൻസ് ) ഗ്രാമീണ മേഖലകൾക്കും 50,​000 കോടിയുടെ വീതം ആനുകൂല്യങ്ങൾ ലഭിക്കും. ലക്ഷക്കണക്കിന് കോടി രൂപയുടെ അധിക പണം ( സർപ്ലസ് ലിക്വിഡിറ്റി )​ വായ്പ നൽകുന്നതിന് ഉപയോഗിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കാൻ റിവേഴ്സ് റിപ്പോ കുറച്ചതാണ് മറ്റൊരു പ്രധാന നടപടി.

ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്ക് 50,000 കോടിബാങ്കുകളുടെ കടപ്പത്രങ്ങളുടെ ഈടിൽ റിപ്പോനിരക്കിൽ വായ്‌പ നൽകുന്ന പദ്ധതി ( ടാർഗറ്റഡ് ലോങ്ടേം റിപ്പോ ഓപ്പറേഷൻ 2.0 )​ പ്രകാരം 50,000 കോടി രൂപ വിപണിയിലിറക്കും. ഇതിന്റെ 50 ശതമാനവും ചെറുകിട ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കുമാണ് .

ഗ്രാമീണ മേഖല, കാർഷികം, ചെറുകിട വ്യവസായം, ഭവന വായ്പാ സ്ഥാപനങ്ങൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് എന്നിവ പണത്തിന് ആശ്രയിക്കുന്നത് നബാർഡ്, സ്‌മാൾ ഇൻഡസ്‌ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (സിഡ്‌ബി ), നാഷണൽ ഹൗസിംഗ് ബാങ്ക് ( എൻ.എച്ച്.ബി )​ എന്നിവയെയാണ്. ഇവയ്ക്കും 50,000 കോടി നൽകും .

ബാങ്കുകളുടെ അധിക പണം ( സർപ്ലസ് ലിക്വിഡിറ്റി )​ വായ്‌പാ വിതരണത്തിനും നിക്ഷേപത്തിനും ഉപയോഗിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കാനായി റിവേഴ്സ് റിപ്പോ 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി കുറച്ചു. (അധികപ്പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ)​ 15 വർഷത്തെ ഏറ്രവും കുറഞ്ഞ നിരക്കാണിത്. ഏപ്രിൽ 15 വരെ 6.9 ലക്ഷം കോടി രൂപയുടെ അധികപ്പണമാണ് ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിച്ചത്.

റിയൽ എസ്‌റ്റേറ്റ് പദ്ധതികൾക്ക് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ അനുവദിച്ച വായ്‌പയുടെ തിരിച്ചടവ് ഒരുവർഷം നീട്ടണം. വാണിജ്യ ബാങ്കുകൾ നൽകിയ ഇളവുകൾ ഇവയും ലഭ്യമാക്കണം.

സംസ്ഥാന സർക്കാരുകൾക്ക് വേയ്സ് ആൻഡ് മീൻസ് അഡ്വാൻസസ് പരിധി 30 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തി. ഇതോടെ ഉയർന്ന പലിശയ്ക്ക് കടമെടുക്കുന്നത് കുറയ്‌ക്കാം കേരളത്തിന് ഇത് നേട്ടമാകും.മോറട്ടോറിയം
മാർച്ച് ഒന്നുമുതൽ മേയ് 31 വരെ മോറട്ടോറിയം ഉള്ള വായ്‌പകൾ ബാങ്കുകൾ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്. എൻ.ബി.എഫ്.സികളും ഇതു പാലിക്കണം. തുടർച്ചയായി 90 ദിവസം വായ്‌പാ തിരിച്ചടവ് മുടങ്ങിയാലാണ് നിലവിൽ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത്. ഇത് 180 ദിവസമായി ഉയർത്തി.
ഇനിയൊരു അറിയിപ്പ് വരെ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ലാഭവിഹിതം പ്രഖ്യാപിക്കരുത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!