മലപ്പുറം :എ.എ.വൈ /മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ അവര്‍ക്കനുവദിച്ച റേഷന്‍ സാധനങ്ങള്‍ വാങ്ങി വില്‍പ്പന നടത്തരുതെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു. വില്‍പ്പന നടത്തുന്ന പക്ഷം ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതു മുതല്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വില ഈടാക്കുകയും അത്തരം റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജില്ലയില്‍ എ.എ.വൈ /മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ അവര്‍ക്കനുവദിച്ച റേഷന്‍ വിഹിതം വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments