ഭാരതീയതർ കൊറോണയുടെ മേൽ വിജയം നേടും ;ഹിന്ദു ജനജാഗൃതി സമിതി

by | May 28, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-top-border-box”]ഭാരതീയതർ കൊറോണയുടെ മേൽ വിജയം നേടും[/ap_tagline_box]

കഴിഞ്ഞ രണ്ടു മാസത്തിലധികമായി കൊറോണ മഹാമാരിയുടെ പേരിൽ ലോക വ്യാപകമായി കാര്യങ്ങൾ കുത്തഴിഞ്ഞ നിലയിലാണ്. ഇപ്പോൾ ഈ അസുഖത്തിന് നിലവിൽ പ്രതിവിധി ഇല്ല, ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്, ഒരു വാക്സീൻ കണ്ടെത്തുന്നതിന് ഏറ്റവും ചുരുങ്ങിയത് ആറുമാസമെങ്കിലും എടുക്കും. അതുപോലെ ഈ മഹാമാരി ചൈന, അമേരിക്ക, ഇറ്റലി, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറാൻ മുതലായ രാജ്യങ്ങളിൽ നാശനഷ്ടങ്ങൾ അഴിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. ഈ വൈറസ് ോലകവ്യാപകമായി 57 ലക്ഷത്തിൽ പരം ജനങ്ങളെ ബാധിച്ചിരിക്കുകയാണ് അതുപോലെ, 3.5 ലക്ഷത്തിൽ പരം ആളുകൾ മരണപ്പെട്ടു കഴിഞ്ഞു.

ലോകത്തിലെ ’സൂപ്പർ പവർ’ എന്ന നിലയിൽ ലോകത്തെ നോക്കിക്കാണുകയും ആത്മപ്രശംസ ചെയ്യുകയും ചെയ്യുന്ന അമേരിക്ക എന്ന മുതലാളിത്ത രാജ്യത്തിന്റെ ഗതി എന്താകും എന്ന് അറിയാൻ ലോകം മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്. കൊറോണ കാരണം മരിച്ചവരുടെ സംഖ്യയിൽ ഇന്ന് അമേരിക്ക ആദ്യത്തെ സ്ഥാനത്താണ്; ഇറ്റലി, സ്പേൻ, ചൈന ഇവയെ അമേരിക്ക മറികടന്നിരിക്കുകയാണ്. അമേരിക്ക പോലുള്ള സാന്പത്തിക ശക്തികളുടെ അവസ്ഥ ഇങ്ങനെ ആകുന്പോൾ, മറ്റു രാജ്യങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആർക്കും ഊഹിക്കാൻ പോലും കഴിയില്ല.

ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ രാജ്യങ്ങളും സുരക്ഷാനടപടികൾ അവലംബിച്ചു കഴിഞ്ഞു. കൊറോണക്കെതിരെയുള്ള ഫലപ്രദമായ നടപടി എന്ന നിലയിൽ, ഭാരതീയ സംസ്കാരം അനുസരിച്ചുള്ള ജീവിതശൈലി, മാതൃകാപരമായ ജീവിതശൈലിയായി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. ഇതിൽ നിന്നും വീണ്ടും ഭാരതീയ സംസ്കാരത്തിന്റെ ശേഷ്ഠ്രത മനസ്സിലാക്കാം. സയൻസ്് ഈ രോഗത്തിന് ഒരു പ്രതിവിധി കണ്ടു പിടിക്കും എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ഭാരതീയ സംസ്കാരം ആചരിക്കുന്നത് വേറൊരു അർഥത്തിൽ പറഞ്ഞാൽ ധർമം ആചരിക്കുന്നത് കൊറോണ മഹാമാരിക്ക് മാത്രമല്ല, മറ്റുവിധത്തിലുള്ള പകർച്ചവ്യാധികൾക്കും പ്രകൃതി ദുരന്തങ്ങൾക്കും പ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയാണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

[ap_tagline_box tag_box_style=”ap-bg-box”]നമസ്കാരം : ഒരു മാതൃകാപരമായ അഭിവാദന രീതി ![/ap_tagline_box]

കൊറോണ വൈറസിന്റെ  പെട്ടെന്നുള്ള വ്യാപനത്തിനുള്ള ഒരു പ്രധാന കാരണം പാശ്ചാത്യ രീതിയിലുള്ള ഹസ്തദാനമാണ്. ഇത് തിരിച്ചറിഞ്ഞ് അമേരിക്ക,  ജർമനി, ഫ്രാൻസ്,  ഇറ്റലി, ഇസ്രായേൽ മുതലായ രാജ്യങ്ങൾ ഭാരതീയമായ (ഹൈന്ദവ) രീതിയിൽ നമസ്കാരം പറഞ്ഞുകൊണ്ട് അഭിവാദനം ചെയ്യുന്ന രീതി സ്വീകരിച്ചു. നമസ്കാരം ഹസ്തദാനത്തിനു പകരമായിട്ടുള്ള വെറും ഒരു രീതിയല്ല. ഇതിന് വലിയ ആത്മീയമായ മഹത്ത്വമുണ്ട്. നമസ്കാരം എളിമയെ സൂചിപ്പിക്കുന്നു, അതോടൊപ്പം തന്നെ നമ്മുടെ ’മുന്നിലെ വ്യക്തിയിൽ ഉള്ള ഈശ്വരനെ നമസ്കരിക്കുന്നു’ എന്ന ആത്മീയ തലത്തിലെ അർഥവും നമസ്കാരത്തിൽ അടങ്ങിയിരിക്കുന്നു. ഇത്തരം ഒരു ആത്മീയ ഭാവത്തിലേക്ക് പാശ്ചാത്യലോകം ഉയർന്നില്ലെങ്കിലും, ലോകം മുഴുവൻ പാശ്ചാത്യ സംസ്കാരമായ ഹസ്തദാനത്തെ വർജിച്ച് ഭാരതീയ സംസ്കാരമായ നമസ്കാരത്തെ സ്വീകരിച്ചത് എന്തിരുന്നാലും ഒരു ചെറിയ അത്ഭുതമല്ല.

[ap_tagline_box tag_box_style=”ap-bg-box”]ആയുർവേദത്തിന്റെ സമ്മാനം[/ap_tagline_box]

വിവിധതരം ജന്തുക്കളുടെ ശരിയായ രീതിയിൽ വേവിക്കാത്ത മാംസങ്ങളുടെ ഉപഭോഗമാണ് കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് അനേകം ആളുകളെ മാംസാഹാര ശീലം ഒഴിവാക്കാൻ പ്രേരിപ്പിച്ചു. ഹിന്ദു ധർമത്തിൽ സസ്യാഹാരത്തിനു വളരെയധികം പ്രാധാന്യമുണ്ട്. മാംസം കഴിക്കുന്നത് തമോഗുണ പ്രധാനമായ പ്രവർത്തിയായി കാണുന്നു. ഇക്കാലത്തും വളരെയധികം ഭാരതീയർ സസ്യാഹാരികളാണ്. ഭാരതത്തിൽ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഇഞ്ചി, മഞ്ഞൾ, കുരുമുളക് മുതലായവയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഇവ അസുഖങ്ങളെ അകറ്റാൻ സഹായിക്കുന്നു. ഭാരതത്തിൽ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തോടുള്ള ആർത്തി തൃപ്തിപ്പെടുത്താൻ വേണ്ടിയല്ല, അതൊരു യജ്ഞത്തെ പോലെ വിശ്വസിച്ചു കൂടി ചെയ്തു വരുന്നു. ഈ വിശ്വാസം ഭക്ഷണത്തിന് മുന്നേ ചെയ്യുന്ന പ്രാർഥനയിലൂടെ പ്രകടമാകുന്നു. ഭാരതത്തിലെ ഗ്രാമങ്ങളിൽ വീടുകളിലെ നിലം ചാണകം കൊണ്ട് മെഴുകുന്നത് സാധാരണമാണ്. ചാണകവും ഗോമൂത്രവും ശുദ്ധീകരണത്തിനായി പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നു. ഇത്തരത്തിൽ എണ്ണിയാലൊതുങ്ങാത്ത അനേകം രീതികളുടെ പട്ടിക തന്നെ ഒരാൾക്കു ഉണ്ടാക്കാം. ഇത്തരം ധാർമിക സംസ്കാരങ്ങൾ ഒരാളുടെ ജീവിതം ആരോഗ്യപരവും ആത്മീയവുമാക്കുന്നു. ഇതു കൂടാതെ 2020 ഏപ്രിൽ 14നു നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി, ശ്രീ. നരേന്ദ്ര മോദി ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മുൻകരുതൽ നടപടികൾ നടപ്പിലാക്കാൻ രാജ്യത്തോടു സ്പഷ്ടമായി അഭ്യർഥിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ അവ നടപ്പിലാക്കിയാൽ വ്യക്തി ജീവിതം ആരോഗ്യകരമായിരിക്കുന്നതോടൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യകരമായ ജീവിതത്തിന് ഉതകുകയും ചെയ്യും എന്നതിൽ യാതൊരു സംശയവുമില്ല

[ap_tagline_box tag_box_style=”ap-bg-box”]അഗ്നിഹോത്രം ![/ap_tagline_box]

അന്തരീക്ഷ ശുദ്ധീകരണത്തിനും പകർച്ചവ്യാധികൾ തടയുന്നതിനും ഭാരതീയ സംസ്കാരത്തിൽ ’അഗ്നിഹോത്രം’ എന്ന യജ്ഞം ഉപദേശിച്ചിട്ടുണ്ട്. അഗ്നിഹോത്രം ചെയ്യുന്പോൾ ചുറ്റും സംരക്ഷണ കവചം നിർമിച്ച് അവിടുത്തെ അന്തരീക്ഷം ശുദ്ധീകരിക്കപ്പെടുന്നു. അഗ്നിഹോത്രത്തിനു ആണവ റേഡിയേഷൻ വരെ തടയാനുള്ള കഴിവുണ്ട്. ദിവസേന അഗ്നിഹോത്രം ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലുള്ള അപകടകാരികളായ മൈക്രോ ഓർഗാനിസത്തിന് ഗണ്യമായ രീതിയിൽ കുറവ് ഉണ്ടാവുമെന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. രാമരക്ഷാസ്തോത്രം പോലുള്ള മന്ത്രങ്ങളിൽ, ഭക്തിയോടെയും വിശ്വാസ ത്തോടെയും അത് ചൊല്ലുന്ന ആളുകളെ, എല്ലാ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന് പറയുന്നു. പലർക്കും ഇതിന്റെ പ്രത്യക്ഷ അനുഭവങ്ങളുണ്ടായിട്ടുമുണ്ട്. ശാസ്ത്രീയമായ കാഴ്ചപ്പാടിലും ഹിന്ദു സംസ്കാരത്തിലുള്ള ആചാരങ്ങൾ ഗുണകരമാണെന്ന് തെളിയിക്ക പ്പെട്ടിരിക്കുന്നു. കൊറോണ കാരണം ഇത് വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ജീവിതത്തിന്റെ അടിസ്ഥാന തത്ത്വമാണ് സൃഷ്ടി,  സ്ഥിതി,  ലയം. എപ്രകാരമാണോ സൂര്യൻ രാത്രിയുടെ അന്ധകാരത്തെ നീക്കുന്നത്, അതുപോലെ അനേകം പേരുടെ മരണവും മറ്റു നാശനഷ്ടങ്ങളും ഉണ്ടാക്കിയ ദുരന്തവും കടന്നുപോകും. അനേകം ആത്മീയമായി ഉയർന്ന സത്  പുരുഷന്മാരും, ജ്ഞാനികളും 2023-ൽ ’രാമരാജ്യം’ സ്ഥാപിക്കപ്പെടുമെന്ന് പ്രവചിച്ചിരിക്കുന്നു. ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നതുപോലെ ചെയ്തു രോഗപ്രതിരോധശക്തി നേടുന്നതോടൊപ്പം ദുരന്തങ്ങളെ അഭിമുഖീകരിക്കുവാൻ സാധന ചെയ്ത് ആത്മശക്തിയും നേടേണ്ടിയിരിക്കുന്നു.

[ap_tagline_box tag_box_style=”ap-bg-box”]അധാർമിക പ്രവർത്തികൾ : ദുരന്തങ്ങളുടെയെല്ലാം അടിസ്ഥാന കാരണം[/ap_tagline_box]

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പുതിയതരം വൈറസുകളുടെ വ്യാപനത്തിൽ പെട്ടെന്നുള്ള ഉയർച്ച ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നതിന്റെ എണ്ണവും വളരെയധികം വർധിച്ചിട്ടുണ്ട്. ’അധാർമികമായ പ്രവർത്തികളാണ് എല്ലാ അസുഖത്തിനും അടിസ്ഥാന കാരണം’ എന്ന് ആയുർവേദം പഠിപ്പിക്കുന്നു. ധർമം, ആയുർവേദം ഇതനുസരിച്ചുള്ള ജീവിതചര്യയാണ് ആരോഗ്യകരവും ആനന്ദപരവുമായ ജീവിത രഹസ്യം. എന്നിരുന്നാലും സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ, നിരീശ്വരവാദികൾ, പുരോഗമനവാദികൾ എന്ന് വിളിക്ക പ്പെടുന്നവർ, ’ധാർമികമായ ജീവിതം നയിക്കുന്നത് പിന്തിരിപ്പാണ്’ എന്ന ഒരു ധാരണ ആണ് കഴിഞ്ഞ കുറച്ചു ദശകങ്ങളായി സമൂഹത്തിൽ പ്രചരിപ്പിച്ചിരിക്കുന്നത്. ഇന്നു ഈ സംഘടനകളെല്ലാം, ഹിന്ദു ധർമത്തെ ആക്രമിക്കുക എന്ന അവരുടെ അജണ്ട കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് ലോകം മുഴുവൻ ഭാരതത്തെ പ്രതീക്ഷയോടുകൂടി നോക്കിയിരിക്കുന്പോൾ ശാസ്ത്രീയമായ കാരണങ്ങൾ പറഞ്ഞ് ഭാരതത്തിന്റെ സാംസ്കാരികവും ആധ്യാത്മികവുമായ പൈതൃകത്തെ തള്ളിപ്പറയുന്നത് വെറും ബുദ്ധി ശൂന്യതയാണ്.
ഭാരതത്തിലെ ’ഉപരി വർഗങ്ങൾ’ ഒഴികെ സാധാരണ ജനങ്ങൾ ഈ കളവിനെ തള്ളിക്കളഞ്ഞ് ഭാരതീയ ജീവിതശൈലി സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ദൂരദർശനിലൂടെ പുനഃസംപ്രേക്ഷണം ചെയ്ത രാമായണം, മഹാഭാരതം എന്നീ ടെലിവിഷൻ പരന്പരകൾ കഴിഞ്ഞ ആറു വർഷത്തെ TRP റെക്കോർഡ് തകർത്തിയിരിക്കുന്നത് ഇതിന്റെ സാക്ഷ്യപത്രമാണ്. പരിഷ്കാരികൾ ആകുവാൻ വേണ്ടി ഭാരതീയ സനാതന സംസ്കാരത്തെ ഉപേക്ഷിക്കുന്നതിന് പകരം വീണ്ടും ധാർമികതയുമായി ചേർന്ന് ജീവിക്കുന്നതാണ് വ്യക്തിക്കും സാമൂഹത്തിനും രാഷ്ട്രത്തിനും ശ്രേയസ്കരം എന്ന് ഭാരതീയ സമൂഹത്തിലെ വലിയൊരു ശതമാനം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഈ ലോക്ക്ഡൌൺ കാലഘട്ടത്തിൽ, ഭാരതീയ സമൂഹം ധർമം അനുശാസിക്കുന്ന ഉജ്ജ്വലമായ ജീവിതശൈലി സ്വീകരിച്ച് അതിന്റെ പ്രാധാന്യത്തെ അനുഭവിച്ചറിയുക.

– നന്ദകുമാർ കൈമൾ,
ഹിന്ദു ജനജാഗൃതി സമിതി, കേരളം

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!