[ap_tagline_box tag_box_style=”ap-top-border-box”]നമസ്കാരത്തിന്റെ യോഗ്യമായ രീതി[/ap_tagline_box]
ഇന്ന് കൊറോണ വൈറസ് കാരണം ലോകം വളരെ ഭീതിയിലാണ്. ഇന്ത്യൻ സൈകാട്രി സൊസൈറ്റി പ്രകാരം ജനങ്ങളിൽ ഭീതിയും വേവലാദിയും 20 ശതമാനത്തോളം വർധിച്ചിരി ക്കുന്നു. മറ്റു രാജ്യങ്ങളുടെ സ്ഥിതിയും ഇതിൽനിന്നും വ്യത്യസ്തമല്ല. തമ്മിൽ കാണുന്പോൾ ഷേക്ക്-ഹാന്റ് ചെയ്യുക, ആലിംഗനം ചെയ്യുക എന്നീ പാശ്ചാത്യ ജീവിത രീതികൾ കാരണം പകർച്ച വ്യാധികൾ പെട്ടെന്നു പടരുന്നു. ഇപ്പോൾ കൊറോണയുടെ പ്രസരണം കണ്ട് പല പാശ്ചാത്യ രാജ്യങ്ങളും ’നമസ്തേ’ പറയാൻ തുടങ്ങിയിട്ടുണ്ട്. ഭാരതത്തെ 150 വർഷങ്ങളോളം ഭരിച്ച് ഭാരതീയ സംസ്കാരത്തെ ഇല്ലാതാക്കാൻ ശമ്രിച്ച ബ്രിട്ടനിലെ പ്രിൻസ് ചാൾസ്, പോർച്ചുഗൽ പ്രധാനമന്ത്രി, അമേരിക്കൻ പ്രസിഡന്റ് എന്നിങ്ങനെ പലരും ഭാരതീയ സംസ്കാരമായ ’നമസ്തേ’ അംഗീകരി ക്കുവാനായി ജനങ്ങളെ ഉപദേശിച്ചു തുടങ്ങി. ഇസ്രായെലിലെ പ്രധാനമന്ത്രി ജനങ്ങളോട് ’ഭാരതീയ സംസ്കാരങ്ങളെ ആചരിക്കുവാൻ’ അപേക്ഷിച്ചു. എന്നാൽ അതേ ഭാരതത്തിലെ സ്ഥിതിയോ? ഇവിടെ ’നമസ്തേ’ പറയുന്ന ശീലത്തെ പുച്ഛത്തോടെ കാണുന്നവരാണ് ഭൂരിപക്ഷവും. ഇനിയെങ്കിലും നമ്മുടെ പൈതൃകത്തിൽ നാം അഭിമാനിക്കുവാൻ തുടങ്ങുമെന്നു വിശ്വസിക്കുന്നു. ഈ ലേഖനത്തിലൂടെ നമസ്കാരത്തിന്റെ ശരിയായ അർഥവും അതിനു പിന്നിലുള്ള ശാസ്ത്രവും വിശദീകരിക്കുവാൻ ആഗ്രഹിക്കുന്നു. ഇത് വായിക്കുന്നവർക്ക് ഹൈന്ദവ ആചാരങ്ങളുടെ ശേഷ്ഠ്രത മനസ്സിലായി ധർമാചരണം ചെയ്യുവാനുള്ള പ്രചോദനം ലഭിക്കും എന്നു വിശ്വസിക്കുന്നു….
’നമസ്കാരം’ എന്നത് ഹിന്ദുക്കളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു സാത്ത്വികമായ സംസ്കാരവും സമൃദ്ധമായ ഹൈന്ദവ സംസ്കാര പൈതൃകത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു കർമവുമാകുന്നു. ഭക്തിഭാവം, സ്നേഹം, ആദരവ്, വിനയം മുതലായ ദൈവിക ഗുണങ്ങളെ പ്രകടിപ്പിക്കുകയും ഈശ്വരന്റെ ശക്തി നൽകുകയും ചെയ്യുന്ന ഒരു സുലഭമായ പ്രവർത്തിയാണ് നമസ്കാരം.
ശാസ്ത്രം മനസ്സിലായാൽ ഏതൊരു കർമവും ശദ്ധ്രയോടെ ചെയ്യാൻ സാധിക്കും. ശദ്ധ്രയോടെ ഉചിതമായ രീതിയിൽ ചെയ്യുന്ന പ്രവൃത്തിക്ക് യഥായോഗ്യമായ ഫലവും ലഭിക്കും. ആയതിനാൽ ഈ ലേഖനത്തിൽ നമസ്കാരത്തിന്റെ ശാസ്ത്രം വളരെ വിശദമായി എഴുതുന്നു.
[ap_tagline_box tag_box_style=”ap-top-border-box”]‘നമസ്കാരം എന്ന വാക്കിന്റെ ഉത്പത്തിയും അർഥവും എന്താണ് ?[/ap_tagline_box]
‘നമഃ എന്ന മൂല ധാതുവിൽ നിന്നുമാണ് ‘നമസ്കാരം എന്ന വാക്കുണ്ടായത്. ‘നമഃ എന്നതിന്റെ അർഥം നമനം അഥവാ വന്ദനം ചെയ്യുക എന്നാണ്.
സ്വാവധിക ഉത്കൃഷ്ടത്വ പ്രതിബോധകഃ അനുകുലോ വ്യാപാരഃ ക്രിയ. – നീതിശാസ്ത്രം
അർഥം : (‘നമഃ എന്നാൽ) എന്നേക്കാൾ (താങ്കൾ) എല്ലാ ഗുണങ്ങളിലും ഏതൊരു കാഴ്ചപ്പാടിലും ശേഷ്ഠ്രനാണ്, എന്ന കാര്യം വ്യക്തമാക്കുന്നതിനുവേണ്ടി ചെയ്യുന്ന ശാരീരിക ക്രിയ.
[ap_tagline_box tag_box_style=”ap-top-border-box”]നമസ്കാരം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ ?[/ap_tagline_box]
‘നാം ആരേയാണോ നമസ്കരിക്കുന്നത്, അദ്ദേഹത്തിൽനിന്നും നമുക്ക് ആധ്യാത്മികവും ഭൌതികവുമായ നേട്ടങ്ങൾ ഉണ്ടാകണം, എന്നതാണ് നമസ്കാരത്തിന്റെ പ്രധാന ഉദ്ദേശ്യം.
ഭൌതികമായ നേട്ടങ്ങൾ : ദേവതകളെയും സത്പുരുഷന്മാരേയും നമസ്കരിക്കുന്പോൾ അറിയാതെ തന്നെ അവരുടെ ഗുണങ്ങളുടേയും പ്രവർത്തനങ്ങളുടേയും ആദർശം നമ്മുടെ മുന്നിൽ വരും. അതിനനുസൃതമായി ആചരിക്കുവാനും നമ്മളിൽ മാറ്റങ്ങൾ വരുത്തുവാനും നാം ശമ്രിച്ചു തുടങ്ങും.
[ap_tagline_box tag_box_style=”ap-top-border-box”]ആധ്യാത്മികമായ നേട്ടങ്ങൾ :[/ap_tagline_box]
1. വിനയം വർധിക്കുകയും അഹംഭാവം കുറയുകയും ചെയ്യുന്നു – നമസ്കരിക്കുന്പോൾ ’താങ്കൾ ശേഷ്ഠ്രനും ഞാൻ നീചനുമാകുന്നു; എനിക്ക് ഒരു ജ്ഞാനവുമില്ല, താങ്കൾ സർവജ്ഞനാകുന്നു’, എന്ന ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ വിനയം വർധിക്കുകയും അഹംഭാവം കുറയുകയും ചെയ്യും.
2. ശരണാഗതിയുടേയും കൃതജ്ഞതയുടേയും ഭാവം വർധിക്കുന്നു – നമസ്കാരം ചെയ്യുന്പോൾ ‘എനിക്ക് ഒന്നും അറിയില്ല, താങ്കൾ തന്നെ എല്ലാം നടത്തി തരൂ, താങ്കളുടെ ചരണങ്ങളിൽ എനിക്ക് ഒരു സ്ഥാനം ലഭിക്കുമാറാകട്ടെ’, എന്ന് വിചാരിക്കുകയാണെങ്കിൽ ശരണാഗതിയുടേയും കൃതജ്ഞതയുടേയും ഭാവം വർധിക്കും.
3. സാത്ത്വികത ലഭിക്കുകയും അവരുടെ ആശീർവാദം ലഭിക്കുന്നതു മൂലം ദ്രുതഗതിയിലുള്ള ആധ്യാത്മിക ഉയർച്ചയ്ക്ക് സഹായകരമാകുകയും ചെയ്യുന്നു.
[ap_tagline_box tag_box_style=”ap-top-border-box”]തമ്മിൽ കണ്ടുമുട്ടുന്പോൾ ഹസ്തദാനം (ഷേക്ഹാന്റ്) ചെയ്യുന്നതിനു പകരം കൈ കൂപ്പി നമസ്കരിക്കുന്നതെന്തിന് ?[/ap_tagline_box]
1. ഹസ്തദാനം ചെയ്യുന്പോൾ കൈകളിലൂടെ രോഗാണുക്കൾ മറ്റു വ്യക്തിയിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. ചിലർക്ക് ഭക്ഷണമെന്തെങ്കിലും കഴിച്ചതിനുശേഷമോ പുറത്തുനിന്ന് വന്നതിനു ശേഷമോ കൈകൾ കഴുകുന്ന ശീലം ഇല്ല. ഇങ്ങനെയുള്ളപ്പോൾ ഹസ്തദാനം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല.
2. ഹസ്തദാനം ചെയ്യുക, എന്നു വച്ചാൽ തന്നിലുള്ള വിനയ സ്വഭാവത്തെ തള്ളി മാറ്റി തമോഗുണപ്രദമായ മനോഭാവം വളർത്തിയെടുക്കുക എന്നതാണ്. ആയതിനാൽ ഹസ്തദാനം പോലുള്ള താമസികമായ പ്രവർത്തി നിർത്തി സാത്ത്വികതയും വിനയവും വർധിപ്പിക്കുന്ന നമസ്കാരം പോലുള്ള പ്രവർത്തി പരിശീലിക്കേണ്ടതാണ്. ഇതിലൂടെ കർമത്തിന് ആവശ്യമായ ഈശ്വര ചൈതന്യവും ഈശ്വരന്റെ സങ്കല്പശക്തിയും ലഭിക്കുന്നു. വ്യക്തി ചെയ്യുന്ന കർമം സാധനയായി മാറുകയും കുറഞ്ഞ സമയത്തിനുള്ളിൽ പൂർണമാകുകയും ചെയ്യും.
3. ഹസ്തദാനം എന്നത് പാശ്ചാത്യ സംസ്കാരമാണ്. ഹസ്തദാനം ചെയ്യുക എന്നുവച്ചാൽ പാശ്ചാത്യ സംസ്കാരത്തെ പരിപോഷിപ്പിക്കുക, എന്നാണ്. നാം ഭാരതീയ സംസ്കാരത്തെ നിലനിർത്തി അത് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതാണ്.
[ap_tagline_box tag_box_style=”ap-top-border-box”]നാം പരസ്പരം കണ്ടു മുട്ടുന്പോൾ ഏതു രീതിയിൽ നമസ്കരിക്കണം ?[/ap_tagline_box]
‘നാം പരസ്പരം കണ്ടു മുട്ടുന്പോൾ, ഒരാൾ മറ്റൊരാൾക്കു മുന്നിൽ നിന്നുകൊണ്ട് രണ്ടു കൈകളുടേയും വിരലുകൾ ഒന്നിച്ച് ചേർത്ത്, പെരുവിരലുകളുടെ അഗ്ര ഭാഗം തന്റെ അനാഹത് ചക്രളത്തിൽ (നെഞ്ചിൽ) സ്പർശിച്ച് നമസ്കരിക്കുക.’ ഇപ്രകാരം നമസ്കരിക്കുന്നതിനാൽ ജീവനിൽ വിനയഭാവം വർധിക്കുകയും ബ്രഹ്മാണ്ഡത്തിലെ സാത്ത്വിക തരംഗങ്ങൾ ജീവന്റെ നാലു വിരലുകൾ വഴി സംക്രമിക്കുകയും പെരുവിരൽ വഴി ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇതിനാൽ ജീവന്റെ അനാഹത് ചക്രം ഉണർന്ന് ആത്മശക്തി പ്രവർത്തനക്ഷമമാകുന്നു. കൂടാതെ പരസ്പരം നമസ്കരിക്കുന്പോൾ ഇരുവരിലും ആശീർവാദാത്മകമായ തരംഗങ്ങളുടെ പ്രക്ഷേപണം ഉണ്ടാകുന്നു. ഇതിന്റെ ഫലമായി ഇരുവരിലും ഉണർന്നിരിക്കുന്ന ദൈവത്വം ഇരുവർക്കും ഗുണപ്രദമാകുന്നു.
[ap_tagline_box tag_box_style=”ap-top-border-box”]ദേവതകളെ നമസ്കരിക്കേണ്ട ശരിയായ രീതി എന്താണ് ?[/ap_tagline_box]
1. ആദ്യം രണ്ടു കൈകളുടെയും കൈപ്പത്തികൾ ചേർത്ത് പിടിക്കുക.
– കൈ കൂപ്പുന്പോൾ വിരലുകൾ മുറുകെ പിടിക്കരുത്.
– കൈകളിലെ വിരലുകൾ അകത്തി പിടിക്കാതെ ചേർത്തു പിടിക്കുക.
– പെരുവിരൽ മറ്റു വിരലുകളിൽ നിന്നും അകന്നു നിൽക്കണം.
– കൈപ്പത്തികളെ ചേർത്ത് പിടിക്കാതെ അവയ്ക്കിടയിൽ സ്ഥലം വിടുക.
2. കൈ കൂപ്പി പിടിച്ചതിനുശേഷം പുറം അല്പം കുനിക്കുക.
3. അതിനോടൊപ്പം തന്നെ തല അല്പം കുനിച്ച് രണ്ടു കൈകളിലെയും പെരവിരലുകൾ കൊണ്ട് ഭ്രൂമധ്യത്തിൽ, അതായത് രണ്ട് പുരികങ്ങളുടെയും മധ്യഭാഗത്ത് സ്പർശിച്ച് മനസ്സിനെ ദേവതയുടെ ചരണങ്ങളിൽ ഏകാഗ്രമാക്കുവാൻ ശമ്രിക്കുക.
4. അതിനുശേഷം കൈകൾ നേരെ താഴെ കൊണ്ടുവരാതെ വിനയഭാവത്തോടെ നെഞ്ചിന്റെ മധ്യഭാഗത്തായി പിടിക്കുക. കൈത്തണ്ടകൾ നെഞ്ചിനോട് ചേർത്ത് പിടിക്കുക. കുറച്ചു സമയത്തിനുശേഷം കൈകൾ താഴോട്ട് കൊണ്ടു വരിക.
ഈ രീതിയിൽ നമസ്കരിക്കുന്നതിലൂടെ നമുക്ക് ഭഗവാന്റെ വിഗ്രഹത്തിൽ നിന്നും അഥവാ ചിത്രത്തിൽ നിന്നും കൂടുതൽ ചൈതന്യം ഗ്രഹിക്കുവാൻ സാധിക്കുന്നു.
– [ap_tagline_box tag_box_style=”ap-left-border-box”]നന്ദകുമാരൻ കൈമൾ, ഹിന്ദു ജനജാഗൃതി സമിതി[/ap_tagline_box]
സ്രോതസ്സ് : ’നമസ്കാരത്തിന്റെ യോഗ്യമായ രീതി’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം
0 Comments