ജീവനി പദ്ധതി; ജില്ലയില്‍ മൂന്ന് ലക്ഷം പച്ചക്കറി വിത്തു പാക്കറ്റുകള്‍ വിതരണത്തിനെത്തി

by | Apr 16, 2020 | Lifestyle | 0 comments

കാസർകോഡ് :കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് ഓരോ വീട്ടിലും പച്ചക്കറി കൃഷി എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ്. ധാരാളം ഒഴിവു സമയം ലഭിക്കുന്ന ഈ സമയത്ത് പച്ചക്കറി ഉത്പാദന രംഗത്തേക്ക് ഓരോ കുടുംബത്തേയും കൈപിടിച്ചെത്തിച്ച് വിഷരഹിതമായ പച്ചക്കറികള്‍ ഉറപ്പാക്കി ആരോഗ്യം സംരക്ഷിക്കാനായാണ് പദ്ധതി. കൃഷി വകുപ്പിന്റെ ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി പ്രകാരം കാസര്‍കോട് ജില്ലയില്‍ മൂന്ന് ലക്ഷം പച്ചക്കറി വിത്തു പാക്കറ്റുകള്‍ വിതരണത്തിനെത്തി. വിവിധ ബ്ലോക്ക്് പഞ്ചായത്തുകള്‍ക്ക് ഇവ നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങും. ഓരോ കൃഷി ഭവനിലൂടെയും 7000ഓളം വിത്തു പാക്കറ്റുകള്‍ സൗജന്യമായി നല്‍കും.

വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൃഹനാഥന്‍മാര്‍ക്കുമെല്ലാം ഒരുമിച്ച് കൃഷിയിടത്തില്‍ ചിലവഴിക്കാന്‍ ധാരാളം സമയം ലഭിക്കും. മാര്‍ക്കറ്റല്‍ നിന്ന് ലഭിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പച്ചക്കറികള്‍ക്കായി കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഇത് പുതിയൊരു അനുഭവമാകും. സ്‌കൂളുകളിലെ ക്ലബ്ബുകളിലും മറ്റും കൂട്ടുകാര്‍ക്കൊപ്പം പച്ചക്കറി കൃഷിക്കിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തോടൊപ്പം കൃഷിയിലേക്കിറങ്ങാന്‍ ലഭിക്കുന്ന അവസരമാണിത്.വി.എഫ് പി സി കെ മുഖാന്തിരമാണ് വിത്തു എത്തിച്ചത്. പഞ്ചായത്തു പ്രസിഡന്റിന്റേയും മെബര്‍മാരുടേയും സഹകരണത്തോടെയാണ് വിത്ത് വിതരണം നടത്തുക.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!