കോവിഡ് 19;ആശുപത്രികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ പരിശോധന

by | Apr 15, 2020 | Uncategorized | 0 comments

പത്തനം തിട്ട :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ആശുപത്രികളില്‍ പരിശോധന നടത്തി. റാന്നി പെരുന്നാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവടങ്ങളിലാണ് ജില്ലാ കളക്ടര്‍ എത്തിയത്. ഈ ആശുപത്രികളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റജിസ്റ്റര്‍ ജില്ലാ കളക്ടര്‍ പരിശോധിച്ചു.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചു. വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ സംബന്ധിച്ച രേഖകള്‍, മരുന്ന് സ്‌റ്റോക്ക്, ആരോഗ്യ പ്രവര്‍ത്തകരുടെയും വോളണ്ടിയര്‍മാരുടെയും ഗൃഹസന്ദര്‍ശന രജിസ്റ്റര്‍, ആശവര്‍ക്കര്‍മാരുടെ ഭവന സന്ദര്‍ശന രജിസ്റ്റര്‍, കോവിഡ് 19 ഹൈ റിസ്‌ക്ക് മേഖലയില്‍ നിന്നെത്തിയവരുടെ കണക്കുകള്‍, ഹൈ റിസ്‌ക്ക് മേഖലയില്‍ നിന്നെത്തിയവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയ ജില്ലാ കളക്ടര്‍ പരിശോധിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഹെല്‍ത്ത് ഇന്‍പെക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ക്ഷേമവും ജില്ലാ കളക്ടര്‍ ആരാഞ്ഞു. എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷനും പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!