ജില്ലയില്‍ ഹോമിയോ പ്രതിരോധശേഷി മരുന്ന് സ്വീകരിച്ചത് ഒരു ലക്ഷത്തിലേറെപ്പേര്‍ .

by | Apr 17, 2020 | Latest | 0 comments

പത്തനംതിട്ട : രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോപ്പതി മരുന്ന് സ്വീകരിച്ചവരുടെ എണ്ണം പത്തനംതിട്ട ജില്ലയില്‍ ഒരു ലക്ഷം കടന്നു. മാര്‍ച്ച് 14 മുതലാണു മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും നിര്‍ദേശപ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദേശിച്ച രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് ജില്ല ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍  ജില്ലയില്‍ വിതരണം ചെയ്തു തുടങ്ങിയത്. ഒരു മാസം പിന്നിടുമ്പോള്‍ ജില്ലയില്‍ 1,15,441 പേര്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോപ്പതി മരുന്ന് കഴിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ.ഡി. ബിജുകുമാര്‍ അറിയിച്ചു.

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ഹോമിയോ ഡിസ്‌പെന്‍സറികള്‍ വഴിയാണ് ആദ്യ ഘട്ടത്തില്‍ മരുന്നുകള്‍ വിതരണം ചെയ്തത്. ഇപ്പോള്‍ പഞ്ചായത്ത് അധികൃതരുടെയും  ജനപ്രതിനിധികളുടെയും ആശാ വര്‍ക്കര്‍മാരുടെയും സേവനം കൂടി  ഉപയോഗപ്പെടുത്തിയാണ് ഹോമിയോപ്പതി വകുപ്പ്  കൂടുതല്‍ പേരിലേക്ക് മരുന്ന് എത്തിക്കുന്നത്. അയിരൂര്‍, ഏറത്ത്, പള്ളിക്കല്‍, സീതത്തോട്  പഞ്ചായത്തുകളില്‍ പൂര്‍ണമായും മരുന്ന് നല്‍കാന്‍ പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, നിരവധി സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും മരുന്ന് നല്‍കി.

ഹോമിയോപ്പതി വകുപ്പ് നടത്തി വരുന്ന സദ്ഗമയ ടെലി കൗണ്‍സിലിംഗില്‍  152 വിദ്യാര്‍ഥികള്‍ക്ക്  ഇതേവരെ സേവനം ലഭിച്ചു. സീതാലയം ടെലി കൗണ്‍സിലിംഗിന്റെ സേവനം 71 സ്ത്രീകള്‍ക്ക് ലഭിച്ചു.  സ്ഥിരമായി ഏതെങ്കിലും അസുഖങ്ങള്‍ക്ക് കഴിച്ചു കൊണ്ടിരിക്കുന്ന ഹോമിയോ മരുന്ന് ലോക്ക്ഡൗണ്‍ കാരണം കിട്ടാതെ വരുകയാണെങ്കില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫോണില്‍ അറിയിച്ചാല്‍ മരുന്ന് വീട്ടിലെത്തിക്കുന്ന പദ്ധതി പ്രകാരം  213 പേര്‍ക്ക് സഹായം നല്‍കി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!