എസ് എസ് ഡി പി യോഗം അംഗത്വമാസാചരണം തുടരുന്നു .

by | Jul 12, 2021 | Spirituality | 0 comments

തിരുഃ ശ്രീ ശങ്കര ധർമ്മ പരിപാലന യോഗം   ജഗത് ഗുരു ശ്രീ ശങ്കരാചാര്യ ധർമ്മവും  അദ്വൈത സിദ്ധാന്തവും  പ്രചരിപ്പിക്കുന്നതിന്റെയും  സ്വാമിയാർമഠങ്ങൾ  സംരക്ഷിയ്ക്കുന്നതിന്റെയും ഭാഗമായി  ആരംഭിച്ച  ഒന്നാം ഘട്ട  യാത്രാപരിപാടി   വൻ വിജയം . പ്രചാരണവും  കൂടികാഴ്ചകളും സ്വാമിയാർ മഠം  സന്ദർശ്ശനങ്ങളും  വിപുലീകരണകാര്യ സമിതിയുടെ  നേതൃത്വത്തിൽ  നടത്തി .തുടക്കത്തിൽ  ആലപ്പുഴ ,എറണാകുളം ,തൃശൂർ  ജില്ലകളിൽ  നടന്നിട്ടുള്ള  പരിപാടികൾ വിജയമായിരുന്നുവെന്ന്  ചെയർമാൻ  തൃച്ചാറ്റുകുളം എൻ ശശികുമാർ  അറിയിച്ചു .  നിരവധി കൂടിക്കാഴ്ചകൾ   നടത്തുവാനായിട്ടുണ്ട് .  അംഗത്വത്തിനായി   മുൻ നിശ്ചയപ്രകാരമുള്ള ഭക്തരെയാണ്   നേരിൽ  കാണുവാൻ   കഴിഞ്ഞിട്ടുള്ളത് .  നിരവധി ശങ്കരാചാര്യ ഭക്തർ   ട്രസ്റ്റിൽ അംഗത്വം  സ്വീകരിച്ചു . മുഞ്ചിറ  മഠം സ്ഥാനീയർ   കൗൺസിൽ  ചെയർമാൻ  കിഴക്കേ ചെറുമുക്ക് നാരായണൻ  നമ്പൂതിരി ,  കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരി ,  പയ്യൂർ മന ശങ്കരൻ നമ്പൂതിരി , തെക്കേ മഠം മാനേജർ വടക്കുമ്പാട് നാരായണൻ നമ്പൂതിരി ,  നായർ കൂട്ടായ്മ വിമൽ ,പന്തൽ മന  ശങ്കരനുണ്ണി നമ്പൂതിരി   തുടങ്ങിയവരുമായി  വിവിധ വിഷയങ്ങളിൽ  ആലോചനാ യോഗങ്ങൾ നടന്നു . എസ് എസ് ഡി പി യോഗം   ആരംഭിയ്ക്കുന്ന  ശ്രീ ശങ്കരാ റിസേർച്ച് സെന്ററിലേക്ക്   ഗ്രന്ഥങ്ങൾ   ശേഖരിക്കുന്ന   നടപടിയ്ക്കും  കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിയിൽ   നിന്നും ഗ്രന്ഥം   സ്വീകരിച്ചുകൊണ്ട്   ആരംഭം കുറിച്ചു .  രണ്ടാംഘട്ടമായി കൊല്ലം  കന്യാകുമാരി  തിരുവനന്തപുരം  ജില്ലകളിൽ  യാത്ര  ആരംഭിയ്ക്കുമെന്ന്  ചെയർമാൻ പറഞ്ഞു .സ്വാമിയാർ മഠം  സംരക്ഷിക്കലിന്റെ  ഭാഗമായി  ഉടൻ മുഞ്ചിറ  മഠത്തിൽ  സന്ദർശനം നടത്തും  സ്വാമിയാർ മഠം  ഭക്തരുമായും  പൂർവ്വികമായി  മഠവുമായി  ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരുമായും  കൂടിക്കാഴ്ച്ചയും  ആശയവിനിമയങ്ങളും  നടത്തും . സ്വാമിയാർ മഠങ്ങളുടെ  സംരക്ഷണത്തിനായി  ശക്തമായ  പ്രവർത്തനമാണ്   എസ് എസ് ഡി പി യോഗം നടത്തിവരുന്നതെന്ന്   അദ്ദേഹം   തുടർന്ന്   പറഞ്ഞു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

ശൂദ്രർ നാലാം ശ്രേണിയിൽ; വടക്കേഇന്ത്യയുടെ അവസ്ഥയല്ല തെക്കേ ഇന്ത്യയിൽ. സുപ്രീം കോടതി ഭരണഘടനാബഞ്ച് വിധിന്യായം ഇന്നും പ്രസക്തം.

ശൂദ്രർ നാലാം ശ്രേണിയിൽ; വടക്കേഇന്ത്യയുടെ അവസ്ഥയല്ല തെക്കേ ഇന്ത്യയിൽ. സുപ്രീം കോടതി ഭരണഘടനാബഞ്ച് വിധിന്യായം ഇന്നും പ്രസക്തം.

ഭാരതത്തിൽ ആയിരകണക്കിന് വർഷങ്ങളായി തുടർന്ന് വന്ന ചാതുർവർണ്യവ്യവസ്ഥാഭരണത്തിൽ ശൂദ്രർ നാലാംശ്രേണിയിൽ ബ്രാഹ്മണമേധാവിത്വത്തിൽ...

തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട്- പൊന്നാനി തീരദേശ പാതയിൽ പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് - പെരിയമ്പലം എന്ന കടലോര ഗ്രാമത്തിൽ അവധൂത സിദ്ധ യോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് 1961 ൽ ഭൂദാനയജ്ഞത്തിലൂടെ ലഭിച്ച ഒരേക്കർ സ്ഥലത്ത്  1963 -ൽ ആരംഭിച്ച കൃഷ്ണാനന്ദ...

error: Content is protected !!