കൊല്ലം : തമിഴ്നാടിനെ ജാതീയമായി വിഭജിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ അഡ്വ. വി.ആർ.പ്രമോദ് സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ഒറ്റയാൾ നിൽപ്പ് സമരം അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് ഉദ്ഘാടനം ചെയ്തു . തമിഴ്നാടിന്റെ പാരമ്പര്യത്തേയും പൈതൃകത്തേയും തകർക്കാനുള്ള ബിജെപി അജണ്ടയാണ് നിർദ്ദിഷ്ട തമിഴ്നാട് വിഭജനമെന്ന് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് അഭിപ്രായപ്പെട്ടു. അഡ്വ.വി.ആർ.പ്രമോദിന്റെ ഒറ്റയാൾ നിൽപ്പ് സമരം സിവിൽ സർവീസ് സ്റ്റേഷന് മുന്നിൽ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ് .പുരം സുധീർ, അഡ്വ.പി.ബാബുരാജൻ, സലിം പിള്ളാർ, ചിറ്റുമൂല താഹ, അരുൺ കോട്ടയ്ക്കകം, കൊണ്ടോടിയിൽ മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments