കോഴിക്കോട് :കോവിഡ് 19 പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ അടഞ്ഞു കിടക്കുന്നത് മൂലം വരുമാനം നിലച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ മേല്‍നോട്ട ചുമതലയില്‍ ഉള്‍പ്പെടാത്ത സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സഹായധനം അനുവദിക്കുന്നതിന്റെ ഭാഗമായി ഇതു സംബന്ധിച്ച വിശദവിവരം അറിയിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
ക്ഷേത്രത്തിന്റെ പേര്, വില്ലേജ്, തസ്തിക തിരിച്ചുള്ള ജീവനക്കാരുടെ എണ്ണം, ജീവനക്കാരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍acmdbkozhikode@gmail.com എന്ന ഇമെയില്‍ വിലാസത്തിലും 9496134271 എന്ന വാട്‌സാപ്പ് നമ്പറിലും ഏപ്രില്‍ 17 നകം ലഭ്യമാക്കണം. സഹായധനത്തിന് അപേക്ഷിക്കുന്ന ജിവനക്കാര്‍ ഏതെങ്കിലും ക്ഷേമനിധിയില്‍ അംഗമായിരിക്കാന്‍ പാടില്ല. ഫോണ്‍: 0495 2374547.
0 Comments