ലോക് ഡൗൺ: അവശ്യ വായ്പകൾ ഉറപ്പാക്കി സഹകരണ മേഖല

by | Apr 14, 2020 | Uncategorized | 0 comments

തൃശൂർ :ലോക് ഡൌൺ കാലത്ത് ജനങ്ങൾക്ക് അവശ്യ വായ്പകൾ ഉറപ്പാക്കി സഹകരണമേഖല സുസജ്ജം. ലോക് ഡൗൺ കാലത്ത് അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിന് പണദൗർലഭ്യം തടസ്സമാകാതിരിക്കാൻ ജില്ലയിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, വായ്പ വിതരണത്തിന് അനുമതിയുള്ള മറ്റു ഇതര സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഗ്രാമ നഗര വ്യത്യാസമില്ലാതെ പ്രാദേശിക പണലഭ്യത ഉറപ്പാക്കാൻ കഴിയുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ശൃംഖലയാണ് കേരള ബാങ്കിന്റേത്. സഹകരണ മേഖല വഴി സ്വർണ്ണപ്പണയ വായ്പ അടക്കം ലഭ്യമായ മുഴുവൻ വായ്പാ പദ്ധതികളും ലോക് ഡൗൺ കാലത്തും ലഭ്യമാക്കുന്നുണ്ട്. വട്ടി പലിശക്കാരെയും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വർണ വായ്പാ ചെറുകിട വായ്പ രംഗത്ത് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടു വരുന്നു. വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകൾ കെഎസ്ആർടിസി പെൻഷൻ എന്നിവയും ലോക് ഡൌൺ കാലത്തും മുടങ്ങാതെ വിതരണം ചെയ്യുന്നത് സഹകരണമേഖലയിലൂടെയാണ്. സഹകരണമേഖലയിലെ സൂപ്പർമാർക്കറ്റുകൾ, നീതി സ്റ്റോറുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ എന്നിവ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിച്ചുകൊണ്ട് ആവശ്യക്കാർക്ക് ഹോം ഡെലിവറി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സഹകരണ സംഘങ്ങൾ വഴി ചെയ്തുവരുന്നുവെന്നും ജോയിൻ രജിസ്ട്രാർ ജനറൽ പി കെ സതീഷ് കുമാർ അറിയിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!