ശിവപുരി : മധ്യപ്രദേശിൽ ശിവപുരി ജില്ലയിൽ 19 വയസ്സുകാരനായ വികാസ് ശർമ്മയെ മൂന്നു പേർ ചേർന്ന് ദാരുണമായി അക്രമിക്കുകയും മാനസികവുമായി അധിക്ഷേപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെ കുറിച്ച് മധ്യപ്രദേശ് ഭരണാധികാരികളും കേന്ദ്ര സർക്കാരും ഇടപെട്ട് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് യോഗക്ഷേമസഭ ആവശ്യപ്പെപെട്ടു. അടുത്ത കാലത്തായി പലയിടങ്ങളിലും ബ്രാഹ്മണസമൂഹത്തിനെതിരെയും, സന്യാസിശ്രേഷ്ഠർക്കെതിരെയും ഉള്ള അക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. ഇത്തരം സംഭവങ്ങൾ ഒരു തുടർക്കഥയാകുകയാണ്. ഇത്തരം സംഭവങ്ങളെ ശക്തമായ ഭാഷയിൽ യോഗക്ഷേമസഭ അപലപിക്കുന്നതായി സുബ്രമണ്യൻ നമ്പൂതിരി പറഞ്ഞു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments