ആലപ്പുഴ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നീർച്ചാലുകൾ ആഴംകൂട്ടി ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് അരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 22 വാർഡുകളിലൂടെയും ഒഴുകുന്ന എല്ലാ തോടുകളും പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കും.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ തോടുകൾ യന്ത്ര സഹായത്തോടെ വൃത്തിയാക്കി തുടങ്ങി. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തോടുകൾക്ക് ചുറ്റുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. ചോലകളും പുല്ലുകളും വെട്ടിമാറ്റി തോട്ടിലടിഞ്ഞ പ്ലാസ്റ്റിക്, ചെളി, കയർ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ യന്ത്ര സഹായത്തോടെ നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
0 Comments