കരുനാഗപ്പള്ളി എ സി പി യുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്

by | Jun 15, 2020 | Latest | 1 comment

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ചില വക്കീലന്മാരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന വ്യക്തി; സ്ത്രീധന പീഡന നിരോധന നിയമം ചുമത്തതേയിരിക്കുന്നതിനായി കരുനാഗപ്പള്ളി എ സി പി യ്ക്കും മറ്റു പോലീസുകാർക്കും നൽകാനെന്ന പേരിൽ പണം വാങ്ങിയതായി ശബ്ദരേഖ .കരുനാഗപ്പള്ളി പടനായർ കുളങ്ങര വടക്ക് സ്വദേശി യിൽനിന്നാണ് അഡ്വക്കേറ്റ് ക്ലർക്ക് മണികണ്ഠൻ മുപ്പതിനായിരം രൂപ വാങ്ങിയിരിക്കുന്നത് .പണം വാങ്ങിയതിന് ശേഷവും പോലീസ് നിയമപരമായി തന്നേ കേസ് മുന്നോട്ട് നീക്കിയതിൽ സംശയം തോന്നിയ വഞ്ചിക്കപെട്ടയാൾ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി .ഇദ്ദേഹത്തിനെതിരെയുണ്ടായ കുടുംബ പരാതിയിന്മേൽ കൂടുതൽ കുറ്റങ്ങൾ ചുമത്തതേയിരിക്കുവാൻ പൊലീസിന് പണം നൽകണമെന്നാണ് മണികണ്ഠൻ ആവശ്യപ്പെട്ടത് .എന്നാൽ ആവശ്യപ്പെട്ട രൂപ നൽകിയതിന് ശേഷവും വീണ്ടും വീണ്ടും വലിയ തുകകൾ ആവശ്യപ്പെട്ടതായി  പണം നൽകിയ  ആൾ പറയുന്നു . ഒരു സ്വർണ്ണക്കടയിൽ നിന്നും  മണികണ്ഠൻ രൂപ  എണ്ണിവാങ്ങുന്നതായ   വീഡിയോയും  പുറത്തുവന്നിട്ടുണ്ട് .

കുടുംബ പ്രശ്‌നത്തിൽ നിയമപരമായ നടപടികളാണ്  സ്വീകരിച്ചിട്ടുള്ളതെന്ന് കരുനാഗപ്പള്ളി പോലീസ് പറഞ്ഞു .അന്യായമായി ആർക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടില്ല .കുടുംബ പ്രശ്നമായതിനാൽ ലഘൂകരിക്കുന്നതിനാണ് ശ്രമിച്ചിട്ടുള്ളത് . മറ്റു കാര്യങ്ങളുമായി പൊലീസിന് ബന്ധമില്ല . എന്നാൽ നടന്ന സാമ്പത്തിക തട്ടിപ്പിന്മേൽ പോലീസ് നിയമ നടപടികൾ എടുത്തതായി  സ്ഥിതീകരിച്ചിട്ടില്ല .

1 Comment

  1. Sandeep Kumar

    Correct

    Reply

Submit a Comment

Your email address will not be published. Required fields are marked *

Latest News

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

ശൂദ്രർ നാലാം ശ്രേണിയിൽ; വടക്കേഇന്ത്യയുടെ അവസ്ഥയല്ല തെക്കേ ഇന്ത്യയിൽ. സുപ്രീം കോടതി ഭരണഘടനാബഞ്ച് വിധിന്യായം ഇന്നും പ്രസക്തം.

ശൂദ്രർ നാലാം ശ്രേണിയിൽ; വടക്കേഇന്ത്യയുടെ അവസ്ഥയല്ല തെക്കേ ഇന്ത്യയിൽ. സുപ്രീം കോടതി ഭരണഘടനാബഞ്ച് വിധിന്യായം ഇന്നും പ്രസക്തം.

ഭാരതത്തിൽ ആയിരകണക്കിന് വർഷങ്ങളായി തുടർന്ന് വന്ന ചാതുർവർണ്യവ്യവസ്ഥാഭരണത്തിൽ ശൂദ്രർ നാലാംശ്രേണിയിൽ ബ്രാഹ്മണമേധാവിത്വത്തിൽ...

തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട്- പൊന്നാനി തീരദേശ പാതയിൽ പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് - പെരിയമ്പലം എന്ന കടലോര ഗ്രാമത്തിൽ അവധൂത സിദ്ധ യോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് 1961 ൽ ഭൂദാനയജ്ഞത്തിലൂടെ ലഭിച്ച ഒരേക്കർ സ്ഥലത്ത്  1963 -ൽ ആരംഭിച്ച കൃഷ്ണാനന്ദ...

error: Content is protected !!