ശമ്പള പരിഷ്ക്കരണ കമ്മീഷനുകൾ; സംഘടിത കൊള്ള .

by | May 8, 2020 | Uncategorized | 0 comments

താഴെ കാണുന്നത് 8,9,10 ശമ്പള പരിഷ്ക്കരണ കമ്മീഷനുകൾ വർധിപ്പിച്ച അടിസ്ഥാന ശമ്പളത്തിന്റെ താരമ്യമാണ് — 2004 മുതൽ 2014 വരെയുള്ള 10 വർഷം കൊണ്ട് ശമ്പളം ഏകദേശം 450% വരെ വർദ്ധിപ്പിച്ചതായി കാണാം (അലവൻസുകളും DA യും ഒക്കെ ഉൾപ്പെടെ ഇതിന്റെ ഇരട്ടിയിൽ കൂടുതലാണ് യഥാർത്ഥ ശമ്പളം, എന്ന് പറഞ്ഞാൽ രണ്ടും മൂന്നും ലക്ഷം ഒക്കെ) — ഈ കാലയളവിൽ എന്ത് ഉപഭോഗ സാധനങ്ങളുടെ വിലയാണ് 450% വർദ്ധിച്ചത്.– കർഷകൻ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് ഈ കാലയളവിൽ എത്ര ശതമാനം വർദ്ധനവ് ഉണ്ടായി??

10 വർഷത്തിന് ശേഷമേ ഇനി ശമ്പള പരിഷ്ക്കരണ കമ്മീഷൻ ഉള്ളൂ എന്ന് പറഞ്ഞാണ് 9-ാം കമ്മീഷൻ വൻ വർദ്ധനവ് നിർദ്ദേശിച്ചത് — എന്നാൽ കൃത്യം 5 വർഷം കഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കഴിവില്ലായ്മ മുതലെടുത്ത് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തി റിട്ട.ജസ്റ്റിസ് രാമചന്ദ്രൻ നായർ ചെയർമാനായ 10-ാം ശമ്പള കമ്മീഷനെ നിയമിച്ചു — പിന്നെ നടന്നത് സംഘടിത കൊള്ളയാണ്. അതാണ് ഇന്ന് ഈ നാടിനെ ഇപ്പോൾ കാണുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ ചെയർമാനായി സർവീസിലുള്ള 30- 35 ഉദ്യോഗസ്ഥർ ചേർന്നതാണ് ഈ പറയുന്ന ശമ്പള പരിഷ്ക്കരണ കമ്മീഷനുകൾ.– എന്ന് പറഞ്ഞാൽ ഉദ്യോഗസ്ഥർ അവർക്ക് ആവശ്യമുള്ളത് കള്ള കണക്കുകളുടെ പിൻബലത്തിൽ എഴുതിയെടുക്കുന്നു. ഇതിനെ ഒക്കെ ന്യായീകരിക്കാൻ നിരത്തുന്ന കണക്കുകൾ ഹാസ്യരസമാണ് — കൂലിവേലക്കാരന് മാസം 25 ദിവസം പണി ഉണ്ട് തുടങ്ങിയ തമാശകളും കാണാം. — 1988 മുതൽ 2004 വരെയുള്ള 16 വർഷം കൊണ്ട് 750 – 800% വരെ വർദ്ധിച്ചതായും ശമ്പളകമ്മീഷൻ റിപ്പോർട്ടുകളിൽ വ്യക്തമായി കാണിക്കുന്നുണ്ട് — എന്ന് പറഞ്ഞാൽ കഴിഞ്ഞ 26 വർഷം കൊണ്ട് ശമ്പളം 1200% ( 12 ഇരട്ടി) വർദ്ധിച്ചതായി കാണാം —

കൂടിയ ബുദ്ധിയും കഴിവും ഉള്ളവരായ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത്രയും ഒക്കെ കൊടുക്കണം എന്ന് വാദിക്കുന്നവർ ഇതിന് മറുപടി പറയണം. 75000 ഉം ഒരു ലക്ഷവും രണ്ടു ലക്ഷവും ഒക്കെ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും എന്തിനാണ് തങ്ങളുടെ മക്കളെ പഠനത്തിനായി മൂവ്വായിരവും നാലായിരവും മാത്രം ശമ്പളം പറ്റുന്ന പി എസ് സി ടെസ്റ്റുകൾ ഒന്നും പാസാകാത്ത അൺഎയ്ഡഡ് അധ്യാപകരുടെ അടുത്തേക്ക് വിടുന്നത് ??. എന്തായാലും ഉദ്യഗസ്ഥർക്ക് തങ്ങളുടെ സഹപ്രവർത്തകരുടെ കഴിവിനെ പറ്റി അത്രയ്ക്കും നല്ല മതിപ്പാണ് !!

പല കാരണങ്ങളാൽ ഉദ്യോഗസ്ഥരെ പേടിക്കേണ്ടി വരുന്ന രാഷ്ട്രീയക്കാരെ നോക്കുകുത്തികൾ ആക്കി സംഘടിത കൊള്ളയാണ് നടക്കുന്നത് — ആ കൊള്ള തുടരാൻ 11-ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ വിപ്ലവ സർക്കാർ നിയമിച്ചുകഴിഞ്ഞു. — ഈ കൊള്ളയെ തൊഴിലാളി ഐക്യവും അവകാശവും പറഞ്ഞു ന്യായീകരിക്കുന്നവരുടെ സാമൂഹ്യ ബോധം മനസ്സിലാവുന്നില്ല. — സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം കൂടുന്നത് വിപ്ലവകരവും കർഷകന്റെ വരുമാനം വർദ്ധിക്കുന്നത് പ്രതിലോമകരവും എന്ന് ചിന്തിക്കുന്ന അതിവിപ്ലവകാരികൾ ഉള്ളിടത്തോളം കാലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് മാറ്റമൊന്നും വരില്ല — ഫെയ്‌സ് ബുക്ക് Biji Mathew Kulangara .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!