കാലടി മണപ്പുറം; “മിന്നൽ മുരളി”മാർക്ക് പിന്നിലേ അജണ്ടയോ ?

by | May 26, 2020 | Uncategorized | 1 comment

[ap_tagline_box tag_box_style=”ap-bg-box”]വലുതും ചെറുതുമായ ആയിരക്കണക്കിന് പള്ളികൾ, വളരെ എളുപ്പത്തിൽ ഷൂട്ടിങ്ങിന് ലഭിക്കും എന്ന യാഥാർത്ഥ്യം നിലനിൽക്കെ, അരക്കോടിയോളം രൂപ മുടക്കി, ഒരു സിനിമയ്ക്ക് വേണ്ടി ഒരു പള്ളിയുടെ സെറ്റിട്ടതിന്റെ പിന്നാമ്പുറം പരിശോധിക്കാൻ ആരും തുനിയുന്നില്ല..[/ap_tagline_box]

ഒരു പള്ളിയുടെ സെറ്റ് പോയിട്ട് സെപ്റ്റിക് ടാങ്ക് പോലും അടിച്ച് തകർക്കുന്ന അക്രമ വാസനയെ
പ്രോത്സാഹിപ്പിക്കുക്കയോ നിയമസംവിധാനത്തെ നിഷേധിക്കുവാനോ ഉള്ള ഉദ്ദേശം ഒരു ഓൺലൈൻ മാധ്യമമെന്ന നിലയിൽ പത്രാധിപർക്കില്ല .മറിച്ച്, കാലടി മഹാദേവ ക്ഷേത്ര പരിസരത്ത്, അനുവാദമില്ലാതെ ഒരു സിനിമാ സെറ്റിട്ടത് ആരൊക്കെയോ കേടുപാട് വരുത്തി എന്നതിന്റെ പേരിൽ ചില കോലാഹലങ്ങൾ ശ്രദ്ധയിൽ പെട്ടത് കാരണം ചില കാര്യങ്ങൾ പറയാതേ വയ്യ.

ഏറെ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് സിനിമാ സെറ്റുകൾ.. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഇത്തരം താൽക്കാലിക നിർമാണ പ്രവർത്തനങ്ങൾ ഉണ്ടാക്കിയ ആഘാതങ്ങൾക്ക്, “ബാഹുബലി”യുടെ രണ്ടാം ഭാഗം ഒരുക്കിയ കണ്ണവം വനമേഖലയും, “ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്” എന്ന പ്രിയനന്ദൻ ചിത്രത്തിന്റെ സെറ്റുകൾ കൊണ്ട് മലിനമാക്കപ്പെട്ട ജൈവസമൃദ്ധമായ മാടായിപ്പാറയും ഉദാഹരണങ്ങൾ മാത്രം. കുമരങ്കിരി ഉളവെയ്പ്പിലിൽ “ആമേൻ” എന്ന സിനിമയ്ക്ക് വേണ്ടി സെറ്റിട്ട ഗീവർഗീസ് പുണ്യാളന്റെ പള്ളി ഇതുവരെ പൊളിച്ച് മാറ്റിയിട്ടില്ല എന്നാണ് മറ്റൊരറിവ്. വസ്തുതകൾ ഇങ്ങനെയായിരിക്കെ, “ഒരു പള്ളി കൂടി പൊളിച്ചു” എന്ന മട്ടിലുള്ള സോഷ്യൽ മീഡിയ ഉൾപ്പടെയുള്ള അട്ടഹാസങ്ങൾ, തികച്ചും തെറ്റിദ്ധാരണാജനകവും, വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും പറയാതിരിക്കാൻ നിർവാഹമില്ല..

ദേവാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നൂറു മീറ്റർ ചുറ്റളവിൽ മദ്യശാലകൾ പോലും പാടില്ലെന്ന് നിഷ്ക്കർഷിക്കുന്ന നാടാണ് നമ്മുടേത്. അപ്പോൾ, ചൈതന്യം ഉറങ്ങുന്ന ഒരു ശിവക്ഷേത്രത്തിന്റെ സമീപം, കാണാവുന്ന അകലത്തിൽ ഇത്തരമൊരു സെറ്റിടുന്നത്, ഈ സിനിമയുടെ പ്രൊഡക്ഷൻ ടീമിന് തീർത്തും ഒഴിവാക്കാമായിരുന്നു.

പിന്നെ, സിനിമാക്കാരല്ലേ.. “മിന്നൽ മുരളി”മാർ.. അവരുടെ രീതികളും അജണ്ടകളും ഈ കൊറോണക്കാലത്ത് മാറിക്കിട്ടും എന്നൊക്കെ കണ്ണടച്ച് വിശ്വസിക്കാൻ തെല്ല് ബുദ്ധിമുട്ടുണ്ട്. എന്തും വിപണി നിബദ്ധമായ സിനിമയെന്ന വ്യവസായത്തിന്റെ പിന്നാമ്പുറങ്ങളിൽ ഈ അക്രമവും ഒരു ട്വിസ്റ്റ് തന്നെയല്ലേ എന്ന് സംശയിക്കാതിരിക്കാൻ കാരണവുമില്ല. “ടി.പി. വെട്ട് 51” എന്ന സിനിമയ്ക്ക് പ്രദർശനാനുമതി വരെ കൊടുക്കാത്ത പുരോഗമന കലാ, ചലച്ചിത്ര പ്രവർത്തക മുന്നണിയാണ്, ഈ ആക്രമണത്തെ ഏറ്റവും കൂടുതൽ അപലപിക്കുന്നത് എന്നറിയുമ്പോൾ ആർക്കായാലും കുളിര് കോരും എന്നതും അവഗണിക്കാനാവില്ല..

“കാര്യങ്ങളെ അഭേദ ബുദ്ധിയോടെ കാണുന്നതാണ് ജ്ഞാനം” എന്ന് ഉദ്ഘോഷിക്കുന്ന ഉപനിഷത്ത് വചനം നമുക്കോർക്കാം..

ഇതിനിടയിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ യുവ നേതാവ് ” വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെ”ന്ന നിലയിൽ പ്രതിക്ഷേധിച്ച് സ്വയം നാണക്കേട് വിളിച്ചു വരുത്തി .ആത്മീയ പ്രശ്നം കൊടുമ്പിരി കൊള്ളുമ്പോൾ “അരിയെത്ര പയറഞ്ഞാഴി”യെന്ന മട്ടിലാണ് അട്ടപ്പാടി പ്രശ്നം എടുത്തിട്ട് ശ്രദ്ധ മാറ്റാൻ ശ്രമിച്ചത് .ജഗദ് ഗുരു ശ്രീ ശങ്കരചാര്യരെ അപമാനിക്കുന്ന തരത്തിൽ നടന്ന പ്രവർത്തിയിൽ നാളിതുവരെ ഒരു ഹിന്ദു സംഘടനകളും പ്രതികരിച്ചു കണ്ടില്ല .സംഘടിത ജാതി വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ മാത്രം ഒതുങ്ങുന്ന ഹിന്ദു പ്രവർത്തനം ഹൈന്ദവ കൂട്ടായ്മയ്ക്ക് വിലങ്ങുതടിയാണ് .കുറേ നാളുകളായി ഈ വേർതിരിവ് പ്രകടമാണ് .

ശ്രീ ശങ്കരാചാര്യ ധർമ്മസ്ഥാനങ്ങളും പലരും കൈയ്യടക്കുന്നു .ഹിന്ദു സംഘടനകൾ കൈയും കെട്ടി നോക്കി നിൽക്കുന്നു .ജാതിയും സമുദായവും വെറിയായി പ്രവർത്തിക്കുകയാണ് .ആവശ്യങ്ങൾ ഒരു വിഭാഗത്തിന് മാത്രമെന്ന ചിന്തയാണ് ഉള്ളത് . സകല ഹിന്ദുക്കളെയും ഒന്നുപോലെ കണ്ടാൽ മാത്രമേ യഥാർത്ഥ ഹിന്ദു ഐക്യം സാദ്ധ്യമാകൂ …

പാരമ്പര്യമായി കടുത്ത വേദമത വിശ്വാസികളാണ് സനാതനീയർ .ഒരു കാലത്ത് രാഷ്ട്രീയ തീരുമാനപ്രകാരം ഹിന്ദു സംസ്കാരത്തിൽ നിൽക്കുന്നവരും താരതമ്യേന ഹൈന്ദവ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ചുരുക്കി പറഞ്ഞാൽ വേദത്തെ വരേ ചോദ്യം ചെയുന്നവരും ഉൾപ്പെടുന്നവരെയാണ് ഒരു മതമായി സർക്കാരും അറിവില്ലാത്തവരും കാണുന്നത് .ഈ പറഞ്ഞതിൽ ആദ്യ കൂട്ടർ അസംഘടിതരും അവശരുമാണ് രണ്ടാമത്തെ കൂട്ടർ സാമൂഹ്യമായി മുന്നേറിയവരും സകല രാഷ്ട്രീയ സമുദായ സംഘടനകളിലും മൃഗീയ ഭൂരിപക്ഷവും അധികാരപ്പെട്ട സ്ഥാനങ്ങളിൽ എത്തപ്പെട്ടവരുമാണ് .രണ്ടാമത്തെ കൂട്ടരോടൊപ്പമാണ് സകലരും .ശ്രീ ശങ്കരാചാര്യർ ജന്മം കൊണ്ട് ഒരു നമ്പൂതിരി ബ്രാഹ്മണനാണ് . നമ്പൂതിരി സമുദായം സാമൂഹ്യമായി പിന്നോക്കമായി ജനസംഘ്യയിലും വളരെ ശുഷ്ക്കിച്ചിരിക്കുന്നു . അദ്ദേഹം സ്ഥാപിച്ച അദ്വൈത മതക്കാർ തുലോം തുശ്ചവും .ഇതൊക്കെയാണ് രാഷ്ട്രീയക്കാർക്കും സംഘടനകൾക്കും അനുഭാവ താത്പര്യമുണ്ടാകാതിരിക്കാൻ കാരണം .

സെറ്റുകൾക്ക് വൻ ലഭ്യതയുള്ള ഫിലിം സിറ്റികൾ നിരവധി ഉള്ള സ്ഥിതിക്ക്, ദുരുദ്ദേശത്തോടെ, പ്രകോപനപരമായി ദേവാലയങ്ങളുടെ സെറ്റുകളിടുന്നതിന്റെ പിന്നിൽ ഗൂഢാലോചനയെ അധികൃതർ അന്വേഷിക്കണം .ഏത് രാഷ്ട്രീയത്തിന്റെ പേരിലാണെങ്കിലും, “അടിച്ചു തകർക്കുക” എന്ന മനഃസ്ഥിതിയുമായി റോഡിലിറങ്ങുന്നവർ കാര്യങ്ങൾ പുനർവിചിന്തനം നടത്തുകയും ചെയ്യേണ്ടതാണ് .കാരണം, അടുത്ത വർഷം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സിനിമയുടെ പേരിൽ തമ്മിൽ തല്ലുന്നതിനെക്കാൾ ഭേദം, കൊറോണ കരണ്ടിയ ഈ വർഷം അവസാനിക്കുന്നത് വരെയെങ്കിലും ജീവിച്ചിരിക്കാൻ സാധിക്കുക എന്നതാണ്.

1 Comment

  1. Sandeep Kumar

    Yes very correct

    Reply

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!