എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

by | Jun 14, 2024 | Latest | 0 comments

Content goജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തിes here
.
ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് .
സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ സംബന്ധിച്ചുള്ള പ്രസ്താവന രാഷ്ട്രീയമാണെങ്കിലും പ്രസക്തമാണ് . ഏതെങ്കിലും രാഷ്ട്രീയ , മത, ജാതി യുടെ പേരിൽ ആരംഭിക്കുന്ന ഗ്രൂപ്പുകൾ വളരെ വേഗത്തിൽ ആയിരകണക്കിന് ആളുകൾ അംഗംങ്ങളാകുകയാണ് . ഗ്രൂപ്പുകൾ ആരംഭിക്കുന്നത് ആരെന്നോ പിന്നിൽ എന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടോയെന്നോ ആരും തിരക്കാറില്ല .കൃത്യമായ വിവരങ്ങൾ സാധാരണക്കാർക്ക് അനേഷണം നടത്തി കണ്ടെത്താനോ അങ്ങനെ ആരെങ്കിലുമോ മിനക്കെടാറുമില്ല .
സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സമുദായപരമായി ഏറ്റവും കൂടുതൽ ഗ്രൂപ്പുകൾ കാണുന്നത് നായർ ജാതിയുടെ പേരിലാണ് . ന്യുനപക്ഷം അംഗങ്ങൾക്ക് തമ്മിലറിയാമെങ്കിലും ബഹുഭൂരിപക്ഷം പ്രോഫേൽ തിരിച്ചറിയപ്പെടാത്തവരുടേതാണ് വ്യാജ ഐ ഡി കളും അന്യ മത , രാഷ്ട്രീയ, ജാതിക്കാരും നുഴഞ്ഞുകയറ്റക്കാരായി ഇത്തരം ഗ്രൂപ്പുകളിൽ സജീവമാണ് . സമുദായത്തിന്റേത് അല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുക , വ്യാജ വിവരങ്ങൾ അവതരിപ്പിക്കുക ,വ്യക്തിഹത്യ നടത്തുക ,സമുദായത്തിലെ ഏതെങ്കിലും നേതാക്കന്മാരെ സംബന്ധിച്ചോ സ്ഥാപനങ്ങളെ കുറിച്ചോ ആക്ഷേപം നടത്തുക തുടങ്ങിയ ശക്തമായ പ്രവർത്തമാണ് ഗ്രൂപ്പുകളിൽ നടക്കുന്നത് . സമുദായത്തിലെ ജനങൾക്ക് ഉപകാര പ്രദമായതോ സർക്കാർ ബന്ധപ്പെട്ടതോ ആയിട്ടുള്ള യാതൊന്നും ഗ്രൂപ്പുകളിൽ കാണാൻ കഴിയില്ല . അസംഘടിതമായ നായർ സമുദായത്തിൽ അടുത്തകാലത്തായി ഏറ്റവും തമ്മിലടിപ്പിക്കാൻ നടന്നിട്ടുള്ളത് എൻ എസ് എസ് സ്ഥാപനത്തിനും ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കുമെതിരെയുള്ള സംഘടിത ആക്രമണമാണ് .സുരേഷ് ഗോപി വിഷയത്തോടെ   ഇത്തരം ഗ്രൂപ്പുകളിൽ സജീവമായി ഇടപെട്ടിട്ടുണ്ട് . നായർ സമുദായത്തെ ഇടത് -ബിജെപി ചേരികളാക്കി നിർത്തുവാൻ സ്ഥാപിത താത്പര്യക്കാർക്ക് കഴിയുന്നുണ്ട് . സമുദായ ഗ്രൂപ്പുകളിൽ രാഷ്ട്രീയ ആശയങ്ങൾ പരമാവധി പ്രചരിപ്പിച്ച് സമുദായ ആശയങ്ങളും ആവശ്യങ്ങളും അപ്രസക്തമാക്കുകയും ഉയർന്നുവരാതെ ഇരിക്കുന്നതിനും രാഷ്ട്രീയക്കാരായ കുലദ്രോഹികൾ കഴിവിന്റെ പരമാവധി ഗ്രൂപുകളിൽ ശ്രമിച്ചുവരുന്നുണ്ട് .ഇതിനു പുറമെയാണ് വ്യാജ പ്രോഫേൽ ഉടമസ്ഥർ നടത്തുന്ന വിവര ശേഖരണം ..
ഇത്തരം ഗ്രൂപ്പുകളിൽ ക്രമാനുഗതമായി തെറ്റിദ്ധരിക്കപ്പെടുന്ന പതിനായിരങ്ങൾ   പിന്നീട് ഉണ്ടാകാറുണ്ട് . സമുദായങ്ങളെ സംബന്ധിച്ച് നായർ ജാതിയിൽ പ്രവർത്തങ്ങളും സമുദായവാദവും കുറവായതിനാൽ വളരെ വലിയ ഭിന്നിപ്പിക്കൽ നടത്താനും സമുദായ ആശയങ്ങളെ നശിപ്പിക്കാനും കുലദ്രോഹികൾക്കും ചാരന്മാരായ വ്യാജന്മാർക്കും കഴിയുന്നുണ്ട് .സി പി എം പോലുള്ള ശക്തമായ അടിത്തറയും സംഘടിതവുമായ രാഷ്ട്രീയ പാർട്ടിയെപോലും തോൽപ്പിക്കുവാൻ ഗ്രൂപ്പുകൾക്ക് കഴിയുന്നെങ്കിൽ അസംഘടിതമായ ചിതറിയ നായന്മാരെ നശിപ്പിക്കാൻ നിസ്സാരമായി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്ക് സാധിക്കും .
നായർ സമുദായ പേരിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പികൾ നേരിടുന്ന പ്രശ്നങ്ങളും ചെറുതല്ല .വ്യജന്മാരും സ്ഥാപിത താത്പര്യക്കാരും ഉൾപ്പടെ ഇതൊന്നുമില്ലാത്ത സമുദായ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ചെറുതായതല്ല . ഗ്രൂപ്പുകൾ ആരംഭിക്കുന്നവരാരും സമുദായ പ്രവർത്തജനത്തിൽ പൊതുസമൂഹത്തിൽ ഉള്ളവരല്ല . കേരളത്തിന് പുറത്തും വിദേശത്തുമുള്ള സമൂഹത്തെ നിർദാക്ഷിണ്യം തെറ്റിദ്ധരിപ്പിക്കുന്നുണ്ട് . നായർ സമുദായത്തെ നശിപ്പിക്കുന്നത്തിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വലിയ സംഭാന മൽകിവരുന്നുണ്ട് .
മുറിക്കുള്ളിലിരുന്ന് മൊബൈൽ ഫോണിലൂടെ സമുദായത്തെ ഉദ്ധരിച്ചുപിടിക്കുന്നവരിലൂടെയാണ് നാടുവിട്ട നായന്മാർ സമുദായത്തെ കാണുന്നത് . നായർ സമുദായത്തിന്റെ പാൽ പാടായെന്ന്‌പോലും കരുതാൻ കഴിയാത്തവർ സമുദായത്തെ നിയന്ത്രിക്കുന്ന ദയനീയ കാഴ്ചയാണ്‌ ഇന്ന് കാണുന്നത് .ബഹുഭൂരിപക്ഷം ഗ്രൂപ്പുകളും രാഷ്ട്രീയ മത അതിപ്രസരംകൊണ്ട് ജീർണിച്ച അവസ്ഥയിലാണ് .
അതുപോലെ ശ്രദ്ധിക്കേണ്ടതാണ് ചില സ്ഥാപിത താത്പര്യക്കാർ സകല ഗ്രൂപ്പുകളിലും കാണുന്നുവെന്നത് . ഇത്തരക്കാർ മൗനമായി കാണപ്പെടുകയും ആവശ്യംവരുന്ന സമയങ്ങളിൽ തങ്ങളുടെ സ്ഥാപിത താത്പര്യം സംരക്ഷിക്കുന്ന തരത്തിൽ പോസ്റ്റുകൾ ചെയ്യുകയും ചെയ്യുന്നു . എന്തായാലും ഗുണത്തേക്കാളേറെ ബഹുഭൂരിപക്ഷം   ഗ്രൂപ്പുകൾ ദോഷമാണ് ഉണ്ടാക്കുന്നത് . സോഷ്യൽ മീഡിയയിൽ അന്യ സമുദായങ്ങളോ മതസ്ഥരോ സജീവമല്ല ,അവർ പ്രൊഫഷണലായി സ്ഥാപങ്ങളെ ഏൽപ്പിക്കുകയോയാണ് ചെയ്തവരുന്നത് .അവർ സമൂഹത്തിൽ നേരിട്ട് സമുദായത്തിനായി ഇടപെടുകയാണ് ചെയ്യുന്നത് .
എം വി  ജയരാജന്റെ പരാമർശത്തിൽ പറയുന്നത് കഴിഞ്ഞ ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് .
നല്ല ഉദ്ദേശത്തോടെ ആരംഭിക്കുന്നതും പ്രവർത്തിച്ചുവരുന്നതുമായ വിരലിലെണ്ണാവുന്ന ഗ്രൂപ്പുകൾ ആശയങ്ങൾ പ്രചാരണത്തിനും വിവരകൈമാറ്റത്തിനും ഉപകാരപ്രദവുമാണ് . നായർ കരയോഗങ്ങളുടേതായ ഗ്രൂപ്പുകൾ അത്തരത്തിലുള്ളതാണ് . സ്വതന്ത്രമായ ചിലതുമുണ്ട് . പരസ്പരം പരിചയപ്പെടാനും ഡിജിറ്റൽ മീഡിയ ഉപകാരപ്രദമാണ് . അതോടൊപ്പം ദോഷങ്ങളും മനസിലാക്കുവാൻ ജനങ്ങൾ ശ്രമിക്കേണ്ടതുണ്ട് .ഔദ്യോഗികമായ സംഘടനകളുടെയോ കരയോഗങ്ങളുടെയോ ഗ്രൂപ്പുകളിൽ അംഗങ്ങളാകാനും ഇടപെടാനും നായർ സമുദായംഗങ്ങൾ ശ്രദ്ധിക്കുന്നതാകും നല്ലത്

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

എൻ ഡി എ സഖ്യം തകർന്നടിഞ്ഞുകൊണ്ട് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ തിരഞ്ഞെടുപ്പ് ഫലം

എൻ ഡി എ സഖ്യം തകർന്നടിഞ്ഞുകൊണ്ട് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ തിരഞ്ഞെടുപ്പ് ഫലം

ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ സഖ്യം തകർന്നടിഞ്ഞുകൊണ്ട് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു ..ഇന്ത്യ മുന്നണി ശക്തമായ പ്രതിരോധം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയിൽ ഏറെ നാളുകൾക്ക് ശേഷം ശക്തമായ പ്രതിപക്ഷ കക്ഷികൾ മുന്നേറ്റം കുറിച്ചു .231 സീറ്റുകളാണ്...

error: Content is protected !!