കോവിഡ് പ്രോട്ടോകോള്‍ ലംഘകര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ നടപടിയുമായി പോലീസ്

by | Jul 12, 2020 | Latest | 0 comments

പത്തനം തിട്ട : : കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിബന്ധനകളും ലംഘിക്കുന്നവരില്‍നിന്നും പിഴ നേരിട്ട് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി പോലീസ്. യുവാവിന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു സമ്പര്‍ക്കരോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കര്‍ശനമായി തടയുമെന്നു ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട്‌സ്‌പോട്ട് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ അതുമായി ബന്ധപ്പെട്ട എല്ലാപോലീസ് നടപടികളും തുടരുന്നു. ഈ മേഖലകളില്‍ ഉള്‍പ്പെടെ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബൈക്ക് പട്രോളിംഗ് ഉള്‍പ്പെടെ കൂടുതല്‍ പട്രോളിംഗ് വാഹനങ്ങള്‍ ഡ്യൂട്ടിയിലുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചു വിവിധ ലംഘനങ്ങള്‍ക്കു നിശ്ചിത തുക പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുതുടങ്ങി. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, നിയന്ത്രണ മേഖലകളിലേക്ക് കടക്കലും പുറത്തുപോകലും, പൊതുസ്ഥലത്തു തുപ്പുക, ലോക്ക് ഡൗണ്‍ നിയമലംഘനം തുടങ്ങിയവയ്ക്കു 200 രൂപ വീതവും, പൊതുചടങ്ങുകള്‍, വിവാഹം, ശവസംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങിയ ആള്‍ക്കൂട്ടം, കടകള്‍ മാളുകള്‍ സ്‌കൂള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തുറക്കല്‍, തുടങ്ങിയവയ്ക്ക് 500 രൂപ വീതവും, നിയന്ത്രണങ്ങള്‍ മറികടന്ന് ധര്‍ണകളും മറ്റും നടത്തുക, ക്വാറന്റീന്‍ ലംഘനം തുടങ്ങിയവയ്ക്ക് 1000 രൂപ എന്ന ക്രമത്തില്‍ പിഴ ഈടാക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ചു. ഇന്നലെ മാത്രം 158 പേര്‍ക്കെതിരെ നിയമനടപടി കൈക്കൊണ്ടതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍ അതു ലംഘിച്ചു പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞു കേസെടുത്തു. കഴിഞ്ഞ രണ്ടുദിവസമായി നടത്തിയ സ്‌പെഷല്‍ ഡ്രൈവിലൂടെ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നവരുമായി ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം, നിരീക്ഷണത്തില്‍ കഴിഞ്ഞുവന്ന രണ്ടുപേര്‍ ക്വാറന്റീന്‍ ലംഘിച്ചു പുറത്തിറങ്ങിയതിന് പന്തളം പോലീസ് കേസെടുത്തു. ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും അറിയിച്ചതിനെ തുടര്‍ന്ന്  ജനമൈത്രി പോലീസ്  എത്തി അന്വേഷണം നടത്തുകയും പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ  നിയമത്തിലെ  വകുപ്പുകള്‍  കൂടിച്ചേര്‍ത്താണ് കേസെടുത്തത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!