കൊച്ചി : ശങ്കര മഠങ്ങളിൽ സാമ്പത്തിക ക്രമക്കേടുകളും നിയമ വിരുദ്ധ ഭൂമികൈമാറ്റവും നടക്കുന്നതിനെതിരെ രാജേഷ് ആർ നായർ കഴുന്നിയിൽ നൽകിയ ഹൈക്കോടതി ഹര്ജിയിൽ നിർണായകമായത് ദേവസ്വം ഓം ബു ഡ് മാൻ നിലപാട് .ഹൈക്കോടതി ഹർജ്ജി നൽകുന്നതിന് മുൻപ് ദേവസ്വം ബോർഡുകളിലും തുടർന്ന് ദേവസ്വം ഓം ബു ഡ് മാനും പരാതികൾ നൽകിയിരുന്നു .ശങ്കര മഠത്തിലെ മാനേജർമാർ വക്കീലന്മാരെ നിരത്തി ശക്തമായ ചെറുത്ത് നിൽപ്പിനാണ് തയ്യാറായത് .എന്നാൽ യാതൊരു നിയമത്തിന്റെയും പിൻബലമില്ലാത്ത കുതന്ത്രം പരാജയപ്പെടുകയായിരുന്നു ..പരാതിക്കാരായ രാജേഷ് ആർ നായർ കഴുന്നിയിൽ ,ശശികുമാർ തൃച്ചാറ്റുകുളം എന്നിവർ നേരിട്ടായിരുന്നു വാദിക്കുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തത് . നിയമ വിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന തെക്കേ ശങ്കര മഠം മാനേജർ വടക്കുമ്പാട് നാരായണൻ നമ്പൂതിരിക്കെതിരെ നിരവധി തെളിവുകളാണ് ഹാജരാക്കിയത് . രേഖകളുടെ അടിസ്ഥാനത്തിൽ ശക്തമായ റിപ്പോർട്ടാണ് ദേവസ്വം ഓം ബു ഡ് മാൻ ഹൈകോടതിയ്ക്ക് നൽകിയത് .
Open the link കർശന നടപടിയെടുക്കാൻ ഹൈക്കോടതി
0 Comments