തിരുവനന്തപുരം : പാങ്ങോട് വേട്ടമുക്ക് പാർക്കിനടുത്തായി വഴിയമ്പലം നശിച്ച നിലയിൽ .
പണ്ടുകാലത്ത് കാൽനടക്കാർ യാത്രാ മദ്ധ്യേ അന്തിയുറങ്ങിയതും ചുമട് ഭാരമിറക്കി വെച്ച് ക്ഷീണമകറ്റിയിരുന്നതുമായ ഒരു വഴിയമ്പലം ഇന്ന് ആരുംതിരിഞ്ഞുനോക്കാത്ത നിലയിൽ ഉപേക്ഷിച്ചിരികയാണ്. മുമ്പിൽ ഒരു ചുമട് താങ്ങിയുമുണ്ട് .രാജഭരണ കാലത്തെ വഴിയമ്പലങ്ങളും ചുമട് താങ്ങികളും ഒട്ടനവധി ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് .തദ്‌ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ കാര്യത്തിൽ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താവുന്നതേയുള്ളു .അതേ സമയം പ്രസ്തുത വിഷയത്തിൽ കഴിഞ്ഞ കൗൺസിൽ കാലത്ത് സമീപത്ത് താമസിക്കുന്ന വ്യക്തി കൈയേറാൻ ശ്രമിച്ചതിന്റെ ഫലമായി നാട്ടുകാർ ഒന്നായി എതിർത്തുകൊണ്ട് സമരപരിപാടി നടത്തിയെന്നും പ്രസ്തുതവ്യക്തി നൽകിയിട്ടുള്ള കോടതി ഹർജിയുടെ ഫലമായി കോർപ്പറേഷന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മുൻ കൗൺസിലർ ഗീതാകുമാരി പറഞ്ഞു .വഴിയമ്പലം സർക്കാരിന്റേത് ആണെന്നതിൽ തർക്കമില്ല .പക്ഷെ കോടതി തീരുമാനം ആകാതെ സംരക്ഷിത പ്രവർത്തനങ്ങൾ ഒന്നും ചെയ്യുവാൻ കഴിയാത്ത അവസ്ഥയാണുള്ളത് ,തുടർന്നവർ പറഞ്ഞു.
വഴിയമ്പലത്തിന്റെ ദയനീയാവസ്ഥ കണ്ട് ദുഃഖിതനായ കരമന തളിയിൽ വാട്ടർപമ്പ് ഓപ്പറേറ്റർ അക്ബറാണ് ‘പത്രാധിപർ’ക്ക് ഫോട്ടോയും വിവരങ്ങളും നൽകിയിട്ടുള്ളത് .
0 Comments