തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകളുടെ കാര്യത്തിൽ കേന്ദ്രനിർദേശം പാലിക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനമായി. കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ഇളവുകൾ മാത്രമായിരിക്കും നൽകുക. കാർഷിക, കയർ, മത്സ്യമേഖകളിൽ ഇളവുകൾ നൽകും. ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഈ മേഖലയ്ക്ക് ഇളവ് അനുവദിക്കുക. ഈ മാസം ഇരുപതിനു ശേഷം മാത്രമായിരിക്കും ഇളവുകൾ നൽകുക.സംസ്ഥാനത്തെ നാല് ജില്ലകളെ റെഡ് സോണായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ റെഡ് സോൺ ജില്ലകളിൽ മാറ്റംവരുത്താൻ നിർദ്ദേശിക്കാനും തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളെയായിരിക്കും റെഡ് സോണിൽ ഉൾപ്പെടുത്തുക.വയനാട്, കോട്ടയം ജില്ലകളെ ഗ്രീൻ സോണാക്കണമെന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments