തിരുവനന്തപുരം : വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു. വിദേശരാജ്യങ്ങളിലേക്ക് പഠന ആവശ്യത്തിന് പോകുന്ന (അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ) മലയാളി വിദ്യാർത്ഥികൾക്കും നിലവിൽ വിദേശത്ത് പഠനം നടത്തുന്നവർക്കും അപേക്ഷിക്കാം. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ www.norkaroots.org ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നോർക്ക റൂട്ട്സ് ഓവർസീസ് സ്റ്റുഡന്റസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ, വിമാനയാത്ര കൂലി ഇളവ് (വ്യവസ്ഥകൾക്ക് വിധേയം) എന്നിവയ്ക്ക് അർഹതയുണ്ടായിരിക്കും. വിശദ വിവരം www.norkaroots.org ലും 0471-2770528, 2770543 (ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ) നമ്പറുകളിലും ലഭിക്കും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments