തിരുവനന്തപുരം :വെമ്പായം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അന്യസംസ്ഥാനത്ത് നിന്നും കുടിയേറിയിരിക്കുന്നവർക്ക് അരി നൽകുവാനെത്തിയ പഞ്ചായത്ത് അധികൃതരോട് കയർത്തുസംസാരിക്കുകയും നൽകിയ അരി തിരികെകൊണ്ടുവന്ന് വാഹനത്തിൽ വലിച്ചെറിയുകയും ചെയ്തതിനെതിരെ പഞ്ചായത്ത് പോത്തൻകോട് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി .ഇന്നലെയാണ് വെമ്പായം പഞ്ചായത്ത് പ്രസിഡണ്ടിനോടും സെക്രട്ടറിതുടങ്ങി മറ്റു ജീവനക്കാരോടും കുടിയേറ്റക്കാർ ധിക്കാരപരമായി ഇടപെട്ടത് . അരിവേണ്ട പണം മതിയെന്നായിരുന്നു ആവശ്യം.ചിലർക്ക് ബിരിയാണി അരിയും മറ്റു ആഡംബരഭക്ഷണ സാമഗ്രികൾ സകലതും വേണം .ലോക് ഡൌൺ പ്രഖ്യാപിച്ചത് മുതൽ സഹായങ്ങൾ നൽകുന്നുണ്ട് .കൂടുതൽ ഡിമാൻഡുകൾ വർദ്ധിച്ചതോടെ താമസസ്ഥലത്തേക്ക് കയറി പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത് ആവശ്യത്തിൽ കൂടുതൽ പാകം ചെയ്ത ഭക്ഷണങ്ങൾ ഉപേക്ഷിച്ചിരിക്കുന്നതാണ് . ആദ്യ ദിവസങ്ങളിൽ അരി നൽകുമ്പോൾ വാങ്ങിയിരുന്നെങ്കിലും ഇപ്പോൾ അവസരം മുതലാക്കിയുള്ള പരാതികൾ പറയുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി ,സ്വന്തം നാട്ടുകാർ പുറത്തുപറയാൻ അപമാനം നിമിത്തം പട്ടിണി കിടക്കുന്ന സമയത്ത് ആവശ്യത്തിൽ കൂടുതൽ അനുവദിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം .ഇവരെ രഹസ്യമായി നിരീക്ഷിച്ചതിൽ നിന്നും പണം വച്ചുള്ള ചീട്ടുകളി ഉൾപ്പടെ നടത്തുന്നതായി ഒരു ജനപ്രതിനിധി പറഞ്ഞു .വെമ്പായം പഞ്ചായത്തിൽ ഏകദേശം രണ്ടായിരം അന്യസംസ്ഥാന കുടിയേറ്റക്കാരാണ് ഉള്ളത് ..പലരും ജോലി തേടിവന്നവരാണെന്ന് സ്വയം പറയുന്നു .
പഞ്ചായത്ത് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടറും സംഘവും സ്ഥലത്ത് എത്തുകയും ഇവരോട് സംസാരിക്കുകയും ചെയ്തു . നൽകിയ അരിവേണ്ടന്നാണ് അന്യസംസ്ഥാനക്കാർ പറഞ്ഞത് ഡോപ്പി അരി വേണമെന്നും പറഞ്ഞു .തുടർന്ന് നടത്തിയ ചർച്ചയിലൂടെ കൊണ്ട് വന്ന അരി തന്നേ നൽകി .
ഇന്ന് ഇവരുടെ താമസ സ്ഥലങ്ങളിൽ സവാളയും ഉരുളങ്കിഴങ്ങും എണ്ണയും മറ്റുമെല്ലാം വിതരണം ചെയ്തു വരുകയാണ് . സിവിൽ സപ്ലെയിൽ നിന്നും നൽകിയ നാൽപ്പത് ചാക്ക് അരിയാണ് പഞ്ചായത്ത് വിതരണം നടത്തിയത് .കൂടാതെയാണ് പലവ്യജ്ഞനങ്ങളും നൽകുന്നത് .പലർക്കും നൽകുന്നത് അധികമാകുന്നതായാണ് വിവരം .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments